- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃസ്ഥാനം ഏറ്റെടുക്കാൻ സുരേഷ് ഗോപി വിമുഖത പ്രകടിപ്പിച്ചതായി സൂചന. രാജ്യസഭയിൽ ഒരവസരം കൂടി നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മിറ്റിയിലേക്ക് സുരേഷ് ഗോപിയുടെ പേര് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രാജ്യസഭയിൽ വിവിധ വിഷയങ്ങൾ ഉന്നയിക്കാനാണ് സുരേഷ് ഗോപിക്ക് താൽപ്പര്യം. നോമിനേറ്റഡ് അംഗമെന്ന നിലയിൽ കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനത്തിനായി താൻ ചെയ്ത കാര്യങ്ങൾ വിലയിരുത്തിയ ശേഷം തനിക്ക് ഒരവസരം കൂടി നൽകിയാൽ സന്തോഷമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ആരംഭിച്ച വികസന പദ്ധതികൾ പൂർത്തീകരിക്കാനാണ് മറ്റൊരു അവസരം തേടുന്നത്. കലാകാരൻ എന്ന നിലയിലുള്ള രാജ്യസഭാ സീറ്റാണ് സുരേഷ് ഗോപിയുടെ ആഗ്രഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലേക്ക് ബിജെപി സംസ്ഥാന നേതൃത്വം നാമനിർദ്ദേശം ചെയ്തത്. ഒരു കാരണവശാലും സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്ന് വിട്ടുപോകരുതെന്ന വാശിയിലാണ് ഇരുവരും. അതുകൊണ്ടാണ് 13 അംഗ കോർ…
കുവൈത്ത് സിറ്റി: കുവൈറ്റിൽ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് ഓടിച്ച വാഹനം പൊലീസ് കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസ് പട്രോളിംഗ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടി തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
ഖരഗ്പൂർ: ഖരഗ്പൂരിലെ ഐഐടിയിൽ പാതി അഴുകിയ നിലയിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കൽ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന ഫയ്സാൻ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ നിന്ന് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ഫയ്സാൻ എന്ന് സ്ഥിരീകരിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയാണ് ഫയ്സാന്റെ മരണവാർത്തട്വീറ്റ് ചെയ്തത്. മിടുക്കനായ വിദ്യാർഥിയായിരുന്നു ഫയ്സാനെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അടുത്തടുത്ത മാസങ്ങളിലായി ഒന്നിലേറെ ആത്മഹത്യകളാണ് രാജ്യത്തെ ഐഐടികളിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബർ 15 ന് മദ്രാസ് ഐഐടിയിൽ എയ്റോസ്പെയ്സ് എഞ്ചിനീയറിങ് വിദ്യാർഥി ജീവനൊടുക്കിയിരുന്നു. സെപ്റ്റംബർ 17 ന് ഐഐടി ഗുവാഹത്തിയിൽ മലയാളിയായ സൂര്യനാരായൺ പ്രേംകിഷോറും ജീവനൊടുക്കിയിരുന്നു. സെപ്റ്റംബറിൽ ഹൈദരാബാദ്, കാൺപൂർ ഐഐടികളിൽ നിന്നായി രണ്ട് ആത്മഹത്യാക്കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.
കുവൈറ്റ് : കൊവിഡ് കാലത്ത് പി.പി.ഇ കിറ്റുകൾ വാങ്ങിയതിൽ അഴിമതി ആരോപിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അറിവോടെയാണ് ഇടപാടുകൾ നടത്തിയതെന്നാണ് വിശദീകരണം. കുവൈറ്റിൽ കല സംഘടിപ്പിച്ച മാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ. “മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റുകൾക്ക് ഓർഡർ നൽകി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞിരുന്നു. ബാക്കിയുള്ള പിപിഇ കിറ്റുകൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങിയത്,” ശൈലജ പറഞ്ഞു. പൂക്കൾക്കൊപ്പം മുള്ളുകളും ഉണ്ടാകുമെന്നും അതൊന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. കെകെ ശൈലജയ്ക്ക് ഇന്നലെയാണ് ലോകായുക്ത നോട്ടീസ് നൽകിയത്. ശൈലജയോട് ഡിസംബർ എട്ടിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വാദങ്ങൾ കേൾക്കുന്നതിനൊപ്പം രേഖകൾ പരിശോധിച്ച ശേഷം ലോകായുക്ത നേരിട്ട് അന്വേഷണം നടത്തും. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന…
ആലപ്പുഴ: പുതുതായി സ്ഥാപിച്ച കുടിവെള്ള പൈപ്പിന്‍റെ കാര്യക്ഷമത പരിശോധിക്കാനെന്ന പേരിൽ ആലപ്പുഴയിൽ മലിനജലം വിതരണം ചെയ്തെന്ന് ആരോപണം. ആലപ്പുഴ കൊട്ടാരം പാലത്തിന് സമീപം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായി എന്നാണ് റിപ്പോർട്ട്. അമൃതം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച പുതിയ പൈപ്പ് ലൈൻ വഴി സമീപത്തെ തോട്ടിൽ നിന്നുള്ള മലിനജലം തുറന്നുവിടുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിലാണ് തോട്ടിലെ ജലം പൈപ്പിലൂടെ വിടുന്നതായി കണ്ടെത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തിയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായെന്ന് നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് പറഞ്ഞു. പൈപ്പിന്‍റെ കാര്യക്ഷമത പരിശോധിക്കാൻ ആയിരുന്നെങ്കിൽ സമീപത്തെ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളം അനുവദിക്കാമായിരുന്നെന്ന് ചെയർപേഴ്സൺ പറഞ്ഞു. അശ്രദ്ധ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
കണ്ണൂർ: കോവിഡ് ബാധിച്ച അഞ്ചിൽ ഒരാൾക്ക് കോവിഡാനന്തര പ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നെഞ്ചുരോഗ വിദഗ്ധർ പറയുന്നു. നേരിയ ബുദ്ധിമുട്ട് മുതൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വരെ പലരും അഭിമുഖീകരിക്കുന്നു. അതിനാൽ, കൊവിഡ് വന്ന എല്ലാവരും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നവരും പ്രമേഹം, അമിത ബിപി, ആസ്ത്മ തുടങ്ങിയ അനുബന്ധ അസുഖങ്ങളുള്ളവരും പരിശോധനയ്ക്ക് വിധേയരാകാൻ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് ശരീരത്തിൽ അവശേഷിക്കുന്ന രോഗങ്ങൾ തിരിച്ചറിയാൻ ഇനിയും വൈകരുതെന്ന് അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ സംസ്ഥാന പ്രസിഡന്റും ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസറുമായ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. കണ്ണൂരിൽ നെഞ്ചുരോഗവിദഗ്ദ്ധരുടെ ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്വാസകോശത്തിൽ കോവിഡ്-19 മൂലമുണ്ടാകുന്ന കേടുപാടുകൾ സ്ഥിരമായ വൈകല്യത്തിന് കാരണമാകും. ചിലരുടെ ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാകുന്നു. ചില ആളുകളിൽ, ശ്വാസകോശം ദ്രവിച്ചുപോകുന്നു. ശ്വാസംമുട്ടൽ മുതൽ ഓക്സിജനില്ലാതെ ജീവൻ നിലനിർത്താൻ കഴിയാത്തത് വരെ ഇതിൽ…
തിരുവനന്തപുരം: നടപടിക്രമങ്ങളിൽ ലോകായുക്തയ്ക്ക് വിവേചനമുണ്ടെന്ന സൂചന നൽകി കെടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ഏകപക്ഷീയമായി വിധി പ്രസ്താവിക്കാൻ മാത്രമല്ല, പ്രാഥമിക അന്വേഷണം നടത്തി നോട്ടീസ് അയയ്ക്കാനും ലോകായുക്തയ്ക്ക് അറിയാമെന്ന് മാലോകരെ അറിയിക്കുന്നത് നല്ലതാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജലീലായാൽ നിയമവും വകുപ്പും ഇത്തരം നടപടിക്രമങ്ങളും ബാധകമല്ലല്ലോ. കോയാ, നമുക്കിതൊക്കെ തിരിയുമെന്നും ജലീലിന്റെ കുറിപ്പിൽ പറയുന്നു. കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: “പത്ത് ദിവസം കൊണ്ട് എല്ലാ നടപടിക്രമങ്ങളും തീർത്ത് കക്ഷിക്ക് നോട്ടീസയക്കുകയോ കേൾക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല, പ്രാഥമികാന്വേഷണം നടത്താനും നോട്ടീസയക്കാനുമൊക്കെ ബഹുമാനപ്പെട്ട നമ്മുടെ ലോകായുക്തക്ക് അറിയാമെന്ന് മാലോകരെ അറിയിച്ചത് നന്നായി. ജലീലായാൽ നിയമവും വകുപ്പും നടപടിക്രമങ്ങളും ബാധകമല്ലല്ലോ അല്ലേ? കോയാ, നമുക്കിതൊക്കെ തിരിയും. നടക്കട്ടെ നടക്കട്ടെ, സംഭവാമി യുഗേ യുഗേ.”
തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി ഡി.ജി.പി അനിൽകാന്ത്. കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവെടുപ്പ് ഇന്നും തുടരുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുവളപ്പിൽ കൂടുതൽ കുഴികൾ എടുത്ത് പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച പൊലീസ് നായ്ക്കളെയും ജെസിബി ഉൾപ്പെടെയുള്ള യന്ത്രസംവിധാനവും ഉപയോഗിച്ച് പൊലീസ് വിശദമായ തെരച്ചിൽ നടത്തും. മറ്റേതെങ്കിലും മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്. പ്രതികൾ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് വിധേയമാക്കിയിട്ടുണ്ടെങ്കിൽ അവരുടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ തന്നെ കുഴിച്ചിട്ടിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം ദൂരീകരിക്കാൻ പൊലീസ് തീരുമാനിച്ചത്.
ജനപ്രിയ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‍സിന്റെ ബോളിവുഡ് റീമേക്ക് റിലീസിനൊരുങ്ങുന്നു. എന്നാല്‍ ഇത് 2014ല്‍ ഇറങ്ങിയ ഒരു ഹിന്ദി ചിത്രത്തിന്‍റെ സീക്വല്‍ കൂടിയാണ്. 2014ലെ റൊമാന്‍റിക് ചിത്രമായ യാരിയന്‍റെ തുടർച്ചയാണ് ബാംഗ്ലൂർ ഡേയ്സിന്‍റെ റീമേക്കായി വരുന്നത്. ദിവ്യ ഖോസ്‍ല കുമാർ സംവിധാനം ചെയ്ത യാരിയൻ രണ്ടാം ഭാഗം രാധിക റാവു, വിനയ് സപ്രു എന്നിവർ ചേർന്നാണ് സംവിധാനം ചെയുന്നത്. എന്നിരുന്നാലും, ദിവ്യ ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്‍ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ഇടതുപാർട്ടികൾ. ഡൽഹി സർവകലാശാല മുൻ പ്രൊഫസറും ആക്ടിവിസ്റ്റുമായ സായിബാബയെ വെള്ളിയാഴ്ചയാണ് കോടതി കുറ്റവിമുക്തനാക്കിയത്. ജി.എൻ. സായിബാബയെ കുറ്റവിമുക്തനാക്കിയ നടപടിയെ സിപിഐ(എം) സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പലരും ഇപ്പോഴും കള്ളക്കേസുകളിലൂടെ പീഡിപ്പിക്കപ്പെടുകയാണ്. സായിബാബയുടേതിന് സമാനമായി ഇത്തരത്തിൽ ജയിലിൽ കഴിയുന്ന രാജ്യത്തെ എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടൻ മോചിപ്പിക്കണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.
