Author: News Desk

കുവൈറ്റ് സിറ്റി: നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി കുവൈറ്റ്. ശർഖ് ഫിഷ് മാർക്കറ്റിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 24 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. ഇവരിൽ ആറുപേർ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരാണ്. റസിഡൻസ് വിസ കാലാവധി കഴിഞ്ഞ രണ്ട് പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സ്വദേശികളും വിദേശികളും സുരക്ഷാ സേനയുമായി സഹകരിക്കണമെന്നും റസിഡന്‍റ്, തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് ജോലി നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥർ സബാഹ് അൽ സാലിം, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ, റസിഡൻസി ചട്ടങ്ങൾ ലംഘിച്ച 19 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

Read More

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷായുടെ വസതിയിൽ പാമ്പ് കയറി. ഏഷ്യാറ്റിക് വാട്ടർ സ്നേക്ക് എന്നറിയപ്പെടുന്ന കീൽബാക്ക് ഇനത്തിൽ പെട്ട പാമ്പിനെയാണ് വീട്ടിൽ നിന്ന് കണ്ടെത്തിയത്. വൈൽഡ് ലൈഫ് എസ്ഒഎസ് സംഘമാണ് പാമ്പിനെ പിടികൂടിയത്. അഞ്ചടിയോളം നീളമുള്ള പാമ്പിനെ ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രിയുടെ വസതിയോട് ചേർന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള മുറിയിലെ മരപ്പലകകൾക്കിടയിലാണ് പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വൈൽഡ് ലൈഫ് എസ്ഒഎസ് ടീമിനെ വിവരം അറിയിച്ചു. വന്യജീവി സംഘം ശാസ്ത്രീയമായി പാമ്പിനെ പിടിക്കാൻ ശ്രമിച്ചെങ്കിലും പാമ്പ് മരപ്പലകകൾക്കുള്ളിൽ ഒളിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. വിഷമില്ലാത്ത ഇനം പാമ്പാണിതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. തടാകങ്ങൾ, നദികൾ, കുളങ്ങൾ, അഴുക്കുചാലുകൾ, കൃഷിയിടങ്ങൾ, കിണറുകൾ തുടങ്ങിയ ജലാശയങ്ങളിലാണ് പ്രധാനമായും കീൽബാക്കുകൾ കാണപ്പെടുന്നത്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്‍റെ ഷെഡ്യൂൾ 2 പ്രകാരം സംരക്ഷിത ഇനത്തിൽ പെട്ട പാമ്പാണിത്. പാമ്പിനെ കൊല്ലാതെ…

Read More

ന്യൂഡല്‍ഹി: ചലച്ചിത്ര നിർമ്മാതാവ് ഏക്താ കപൂറിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ഏക്തയുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ ‘XXX’ എന്ന വെബ് സീരീസിലെ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ഏക്ത രാജ്യത്തെ യുവതയുടെ മനസ്സ് മലിനമാക്കുകയാണെന്നാണ് കോടതി പറഞ്ഞത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ എ.എൽ.ടി.ബാലാജിയിൽ സ്ട്രീം ചെയ്ത വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തെന്ന കേസിൽ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ ഏക്താ കപൂർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. “നിങ്ങൾ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. എല്ലാവർക്കും ലഭ്യമാകുന്ന ഒരു വെബ് സീരീസാണിത്. ഒ.ടി.ടി ഉള്ളടക്കം എല്ലാവർക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. എന്താണ് നിങ്ങൾ ജനങ്ങൾക്ക് നൽകുന്നത്? ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

Read More

തിരുവനന്തപുരം: അനുവാദമില്ലാതെ ട്യൂഷൻ ക്ലാസിൽ കയറിയതിന് ബാലരാമപുരത്ത് വിദ്യാർത്ഥിക്ക് ട്യൂട്ടോറിയൽ അധ്യാപകന്റെ മർദ്ദനം. വെങ്ങാനൂർ ചാവടിനട ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശിവദത്തിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ട്യൂട്ടോറിയൽ അധ്യാപകനും സി.പി.എം വെങ്ങാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ രാജയ്യനെതിരെ പൊലീസ് കേസെടുത്തു. വെങ്ങാനൂർ മോഡൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ് ശിവദത്ത്. സുഹൃത്തിന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങാൻ നേരത്തെ ട്യൂഷന് പോയിരുന്ന യൂണിയൻ ട്യൂട്ടോറിയലിലെത്തിയപ്പോഴാണ് ശിവദത്തിന് മർദ്ദനമേറ്റത്. ട്യൂട്ടോറിയലിൽ പഠിക്കാത്ത ആരും അവിടെ കയറരുതെന്ന് ആക്രോശിച്ചായിരുന്നു അധ്യാപകൻ ശിവദത്തിനെ മർദ്ദിച്ചത്. ശിവദത്ത് ആറാം ക്ലാസ് വരെ ഇവിടെ ട്യൂഷൻ പഠിച്ചിരുന്നു. ഇന്നലെ അടുത്തുള്ള സ്കൂളിൽ പഠിക്കുന്ന സഹോദരിയെ കാണാൻ വന്നപ്പോൾ ട്യൂട്ടോറിയലിൽ പഠിക്കുന്ന സുഹൃത്തിനെ ഏൽപ്പിച്ച ബാഗ് വാങ്ങാനെത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഈ സമയത്ത് ശിവദത്തിനൊപ്പം സഹോദരിയും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്ന് അവശനിലയിലായ ശിവദത്ത് ആശുപത്രിയിൽ ചികിത്സ തേടി. കുടുംബം ബാലരാമപുരം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ രാജയ്യൻ നേരത്തെ മറ്റൊരു…

Read More

പാലക്കാട്: ആവശ്യമായ പരിശോധന നടത്താതെ പാർട്ടി അംഗത്വം നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പൊലീസ് കേസുകളിൽ കുടുങ്ങുന്നത് പതിവായതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. കാണുന്ന എല്ലാവർക്കും അംഗത്വം നൽകുന്നതിന്‍റെ ദൂഷ്യഫലങ്ങളാണ് സി.പി.എം നേരിടുന്നതെന്നും അദ്ദേഹം വിമർശിച്ചു. സി.പി.എം വടക്കഞ്ചേരി ഏരിയാ കമ്മിറ്റി ആരംഭിച്ച ഇ.എം.എസ് പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. ഇലന്തൂരിലെ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭഗവൽ സിംഗിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. സിംഗിന്റെ പാർട്ടി ബന്ധം സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് ഈ സ്വയം വിമർശനം എന്നതും ശ്രദ്ധേയമാണ്. ഒരു മാർക്സിസ്റ്റ് ആകാൻ ഒരാൾക്ക് പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള സാമാന്യ ബോധവും വൈരുദ്ധ്യാത്മക ഭൗതികവാദ ബോധവും ഉണ്ടായിരിക്കണം. ചരിത്രത്തെക്കുറിച്ചും പാർട്ടി പരിപാടിയെക്കുറിച്ചും സാമാന്യ ബോധം ഉണ്ടാകണം. ഇത്രയും അടിസ്ഥാന ധാരണയോടെ സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റായി മാറാൻ തുടങ്ങുന്നതെന്ന് എം.വി ഗോവിന്ദൻ വിശദീകരിച്ചു. സി.പി.എം പ്രത്യയശാസ്ത്രത്തിന്‍റെ ഒരു…

Read More

ആലപ്പുഴ: ചേർത്തലയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. ചേർത്തല നെടുമ്പ്രത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. വെള്ളിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രണ്ട് പേരാണ് കുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. വയറ്റിൽ കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്‍റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

Read More

ന്യൂഡല്‍ഹി: സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലും തിരിച്ചടി നേരിട്ട് മെറ്റ. വാട്ട്സ്ആപ്പിന്‍റെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട് മെറ്റ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വാട്ട്സാപ്പിന്റെ 2021 ലെ പുതുക്കിയ സ്വകാര്യതാ നയം സംബന്ധിച്ച കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെ ചോദ്യം ചെയ്ത് മെറ്റ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസുമാരായ എം.ആർ ഷാ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് മെറ്റയുടെ ഹർജി തള്ളിയത്.  സെപ്റ്റംബർ 28 ന്, ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഈ വിഷയത്തിൽ ഫേസ്ബുക്ക് ഇന്ത്യ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. വാട്സ്ആപ്പിന്‍റെയും ഫെയ്സ്ബുക്കിന്‍റെയും ഹർജികളിൽ സിസിഐ നിർദ്ദേശിച്ച അന്വേഷണം സ്റ്റേ ചെയ്യാൻ കഴിഞ്ഞ വർഷം ഏപ്രിലിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിൽ, വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാട്ട്സ്ആപ്പിന്‍റെ പരിഷ്കരിച്ച സ്വകാര്യതാ നയം പരിശോധിക്കാൻ സിസിഐ സ്വയം തീരുമാനിക്കുകയായിരുന്നു. ഫെയ്സ്ബുക്കുമായി ഉപയോക്താക്കളുടെ ഡാറ്റ വാട്ട്സ്ആപ്പ് മത്സര വിരുദ്ധമായി പങ്കിടുന്നത് സംബന്ധിച്ച്…

Read More

ബെംഗളൂരു: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) റിപ്പോർട്ട് പ്രകാരം, ബിസിസിഐയുമായി കരാർ ഒപ്പിട്ട 28 ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും മികച്ച ശാരീരികക്ഷമത പുലര്‍ത്തുന്ന താരമായി വിരാട് കോഹ്ലി. കഴിഞ്ഞ ഒരു വർഷത്തിനിടെ ബിസിസിഐയുമായി കരാർ ഒപ്പിട്ട 28 ഇന്ത്യൻ താരങ്ങളിൽ 23 പേരും പരിക്കോ ശാരീരികക്ഷമതക്കുറവോ കാരണം ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ എത്തിയിട്ടുണ്ടെങ്കിലും ഈ കാരണങ്ങളാൽ വിരാട് കോഹ്ലി അക്കാദമിയിലേക്ക് എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, പരിക്കോ ഫിറ്റ്നസോ ഇല്ലാത്തതിനാൽ കുറച്ച് മത്സരങ്ങൾ മാത്രം നഷ്ടമായ താരമാണ് കോഹ്ലിയെന്ന് ബിസിസിഐ സിഇഒ ഹേമാങ് ആമിൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒരു ടെസ്റ്റ് മാത്രമാണ് കോഹ്ലിക്ക് നഷ്ടമായത്. ഇടക്കാലത്ത് ഫോം നഷ്ടമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ഫിറ്റായ കളിക്കാരനാണ് കോഹ്ലി.

Read More

മുംബൈ: മുംബൈയിലെ നരിമാൻ പോയിന്‍റിലെ എസ്ബിഐ ഓഫീസ് തകർത്ത് ചെയർമാനെ വധിക്കുമെന്ന് ഭീഷണി ഫോൺ സന്ദേശം. എം.ഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, ബാങ്ക് തകർക്കുമെന്നും ചെയർമാനെ കൊല്ലുമെന്നും ഫോണിലൂടെ പറഞ്ഞു. താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു. ബാങ്കിൽ നിന്ന് വായ്പ നിഷേധിച്ചാൽ ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ഒക്ടോബർ 13ന് രാവിലെ 11 മണിയോടെ എസ്ബിഐയുടെ നരിമാൻ പോയിന്‍റ് ബ്രാഞ്ചിലെ ലാൻഡ് ലൈനിൽ വിളിച്ച് അജ്ഞാതൻ ഭീഷണിപ്പെടുത്തുകയായിരുന്നു. എം.ഡി ജിയാ-ഉൽ-അലിം എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ, താൻ പാകിസ്ഥാനിൽ നിന്നാണ് സംസാരിക്കുന്നതെന്ന് പറഞ്ഞു. വായ്പ എത്രയും വേഗം അനുവദിച്ചില്ലെങ്കിൽ എസ്ബിഐ ഓഫീസ് തകർക്കുമെന്നും ചെയർമാനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി മുംബൈ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ബാങ്കിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ മറൈൻ ഡ്രൈവ് പൊലീസ് ഐപിസി സെക്ഷൻ 506(2) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

തൃശ്ശൂര്‍: ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയാക്കി ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമായി മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകൾ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് കത്തയച്ചു. ജോലി സമയം വർദ്ധിപ്പിക്കാൻ കഴിയുമെങ്കിലും പണമിടപാട് സമയം മുമ്പത്തെപ്പോലെ അഞ്ചര മണിക്കൂറായി നിലനിർത്തണം. രാജ്യത്ത് നിലവിലുള്ള പ്രവർത്തന സമയം ഏകീകരിക്കുന്നതിനെ എതിർക്കുന്നുവെന്നും കത്തിൽ പറയുന്നു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നിവ സംയുക്തമായാണ് കത്ത് സമർപ്പിച്ചത്. നിലവിൽ ആറര മണിക്കൂറാണ് ബാങ്കുകളിലെ ജോലി സമയം. ഇത് ഏഴ് മണിക്കൂർ ആക്കാം. ഇതോടെ മാസത്തിലെ ആദ്യ ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്ക് അവധിയായിരിക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഇപ്പോൾ അവധി ദിവസങ്ങളാണ്. രാജ്യത്തുടനീളം ഒരൊറ്റ പ്രവൃത്തിസമയം വേണമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ പറഞ്ഞു.

Read More