Author: News Desk

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രധാന പദ്ധതിയായ ‘ആം ആദ്മി ക്ലിനിക്കുകൾ’ ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര പറഞ്ഞു. “നീണ്ട ക്യൂവിൽ നിൽക്കേണ്ടി വരുമോ എന്ന ഭയം കാരണം സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാത്ത ഒപിഡി രോഗികൾക്ക് വളരെ പ്രയോജനപ്പെടുന്ന പദ്ധതിയാണ് ഇത്. സംസ്ഥാനത്തെ 90 ശതമാനം രോഗികളും ഈ ക്ലിനിക്കുകളിൽ നിന്ന് ചികിത്സ നേടുന്നു. ഇത് ആശുപത്രികളുടെ ഭാരം കുറയ്ക്കുന്നു”. മന്ത്രി പറഞ്ഞു. ഈ ക്ലിനിക്കുകളിൽ 100 മരുന്നുകളും 41 അടിസ്ഥാന ലാബ് പരിശോധനാ സൗകര്യങ്ങളും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ന്യൂഡൽഹി: കൊച്ചുമക്കളെ നോക്കേണ്ടതിനാൽ എല്ലായ്പ്പോഴും മണ്ഡലത്തിൽ പോയി കാര്യങ്ങൾ അന്വേഷിക്കാൻ തനിക്ക് കഴിയാറില്ലെന്ന് നടിയും ബിജെപി എംപിയുമായ ഹേമമാലിനി. എംപി എന്നതിലുപരി തന്‍റെ മറ്റ് റോളുകളെ കുറിച്ചും മണ്ഡലത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ഹേമമാലിനി കൂട്ടിച്ചേർത്തു. ഒരു അഭിമുഖത്തിൽ, രാഷ്ട്രീയ നേതാവിന്റെയും അമ്മയുടെയും മുത്തശ്ശിയുടെയും വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഹേമമാലിനി.

Read More

ഗീലോങ്: ടി20 ലോകകപ്പ് സൂപ്പർ 12 യോഗ്യതാ മത്സരങ്ങളിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ തകർപ്പൻ വിജയത്തിൽ നമീബിയയെ പ്രശംസിച്ച് ബാറ്റിങ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. “ഈ പേര് ഓര്‍ത്തുവെച്ചോളു” എന്ന് ശ്രീലങ്കയ്ക്കെതിരായ നമീബിയയുടെ വിജയത്തിന് ശേഷം സച്ചിൻ ട്വിറ്ററിൽ കുറിച്ചു. നമീബിയൻ ക്യാപ്റ്റൻ ജെറാര്‍ഡ് ഇറാസ്മുസ് സച്ചിൻ ടെണ്ടുൽക്കറുടെ ട്വീറ്റിന് മറുപടിയും നൽകി. മുൻ ഇന്ത്യൻ താരങ്ങളായ റോബിന്‍ ഉത്തപ്പ, ആകാശ് ചോപ്ര, ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ആല്‍ബി മോര്‍ക്കല്‍ തുടങ്ങിയവർ നമീബിയയുടെ ചരിത്ര നേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ജയത്തിന് ശേഷം ഇറാസ്മുസ് ടീം അംഗങ്ങളെ അഭിനന്ദിച്ചിരുന്നു. അസാമാന്യമായ ജയമാണിതെന്നും വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് മാത്രമാണിതെന്നും ഇറാസ്മുസ് പറഞ്ഞു. സൂപ്പര്‍ 12ല്‍ എത്തുകയാണ് ആദ്യ ലക്ഷ്യമെന്നും നമീബിയയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്നും ഇറാസ്മുസ് വ്യക്തമാക്കിയിരുന്നു. ടി20 ചരിത്രത്തില്‍ ആദ്യമായാണ് ആദ്യ പത്ത് റാങ്കിലുള്ള ഒരു ടീമിനെ നമീബിയ തോല്‍പ്പിക്കുന്നത്.

Read More

നിയമം കൈകാര്യം ചെയുന്നത് സ്ത്രീപക്ഷ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് വേണമെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. “ഇന്ത്യൻ സമൂഹത്തിന്‍റെ പരിവർത്തനത്തിനായി സ്ത്രീകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിയമം പ്രവര്‍ത്തിക്കുന്നത് നിലനില്‍ക്കുന്ന ലിംഗനിയമങ്ങള്‍ക്കകത്ത് നിന്നായിരിക്കും അതിനെ അപനിര്‍മ്മിക്കാന്‍ കഴിയുന്ന തരത്തില്‍ ചിന്തിക്കാനും, നിലനില്‍ക്കുന്ന നിയമതത്വങ്ങളെ വിമര്‍ശനബുദ്ധിയോടെ കാണാനും, പ്രത്യയശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരാനും കഴിയണം. ഫെമിനിസ്റ്റ് ആശയങ്ങള്‍ നിയമം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാക്കണം”. അദ്ദേഹം കൂട്ടിച്ചേർത്തു. ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍വൊക്കേഷനില്‍ പെണ്‍കുട്ടികള്‍ സ്വർണമെഡൽ ജേതാക്കളായത് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇന്ന് നാം ജീവിക്കുന്ന കാലത്തിന്‍റെയും നാളെ വരാൻ പോകുന്ന കാലങ്ങളുടെയും സൂചനയാണിതെന്നും പറഞ്ഞു. “ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് സ്ഥിരം ജസ്റ്റിസ് രഞ്ജന പി ദേശായിക്കൊപ്പം ക്രിമിനൽ റൂസ്റ്ററില്‍ ഇരിക്കാറുണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന കേസുകള്‍ ആദ്യം കണ്ടപോലെയല്ല പിന്നീട് കൂടുതല്‍ അനുഭവങ്ങളുള്ള സ്ത്രീകളായ സഹപ്രവര്‍ത്തകരോടൊപ്പം ഇടപെട്ടതിനു ശേഷം കാണുന്നത്. അത് വഴിയാണ് അത്യാവശ്യം…

Read More

വളരെ വിചിത്രമായ ഒരു കാര്യത്തിന് ഇന്ത്യാനയിലെ ഒരു അധ്യാപികയെ പറ്റി ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് ചില സ്റ്റാഫുകളും അടക്കം താൻ കൊല്ലാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഒരു പട്ടിക തയ്യാറാക്കിയിരിക്കുകയാണ് അധ്യാപിക. ഒരു വിദ്യാർഥി വഴിയാണ് ഈ വിവരം പുറത്തറിയുന്നത്. ഈസ്റ്റ് ചിക്കാഗോയിലെ സെന്‍റ് സ്റ്റാനിസ്ലാസ് സ്കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥി നേരെ കൗൺസിലറുടെ അടുത്ത് പോയി അധ്യാപകയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞതോടെയാണ് എല്ലാം ആരംഭിച്ചത്. ആത്മഹത്യ ചെയ്തതിനെക്കുറിച്ചും വിദ്യാർത്ഥികളെയും അധ്യാപകരെയും കൊല്ലുന്നതിനെക്കുറിച്ചും അധ്യാപിക സംസാരിക്കുന്നത് താൻ കേട്ടതായി കുട്ടി കൗൺസിലറോട് വെളിപ്പെടുത്തി.  25കാരിയായ ആഞ്ചെലിക്ക കരാസ്‌കില്ലൊ-ടോറസ് ആണ് അധ്യാപിക.’നീ ഞാൻ കൊല്ലുന്നവരുടെ ലിസ്റ്റിൽ ഏറ്റവും താഴെയാണ്’ എന്നാണ് കുട്ടിയോട് അദ്ധ്യാപിക പറഞ്ഞത് എന്ന് ഈസ്റ്റ് ചിക്കാഗോ പോലീസ് അറിയിച്ചു.

Read More

ദില്ലി: ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന് സിപിഐ കേരള ഘടകം ആവശ്യപ്പെട്ടു. വിജയവാഡ പാർട്ടി കോൺഗ്രസിലാണ് ഈ ആവശ്യം ഉയർന്നത്. സി.പി.എമ്മിനെപ്പോലെ കോൺഗ്രസ് സഹകരണത്തിൽ ഒളിച്ചുകളി പാടില്ല. ബദൽ സഖ്യത്തിൽ വ്യക്തത വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. അതേസമയം പാർട്ടിയിൽ 75 വയസ് എന്ന പ്രായപരിധി കർശനമായി നടപ്പാക്കാനാണ് സി.പി.ഐയുടെ തീരുമാനം. കേരളത്തിലെ പ്രായപരിധിയെച്ചൊല്ലിയുള്ള പരസ്യപോരാട്ടത്തിനൊടുവിലാണ് സി.പി.ഐ കേന്ദ്ര തീരുമാനം കാനം രാജേന്ദ്രന് അനുകൂലമാകുന്നത്. പ്രായപരിധി സംബന്ധിച്ച് സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിച്ചപ്പോഴും പാർട്ടി കോൺഗ്രസിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയായിരുന്നു കെ ഇ ഇസ്മായിൽ വിഭാഗം. എന്നാൽ പ്രായപരിധിയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. പാർട്ടിയുടെ നേതൃത്വത്തിൽ യുവാക്കളില്ലെന്ന് സംഘടനാ റിപ്പോർട്ടിലടക്കം സ്വയം വിമർശനം ഉയർന്നതിനെ തുടർന്നാണ് പ്രായപരിധി നിർബന്ധമാക്കാൻ തീരുമാനിച്ചത്. കനയ്യ കുമാർ പാർട്ടിയിൽ നിന്ന് പോയതും വിമർശനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൗൺസിൽ അംഗങ്ങളുടെ എണ്ണം കുറവുള്ള സംസ്ഥാനങ്ങളിൽ, ഒരുപക്ഷേ ഇളവ് നൽകാൻ സാധ്യതയുണ്ട്.  ഇക്കാര്യത്തിൽ വോട്ടെടുപ്പ് വേണ്ടിവരും.…

Read More

കോഴിക്കോട്: കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. തെക്കൻ കേരളത്തിനും രാമായണത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങളാണ് അദ്ദേഹം നടത്തിയതെന്നും സുധാകരന് പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണം. അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള എംപിയാണെന്ന് പറയാൻ രാഹുലിന് അർഹതയില്ലെന്നാണ് ബിജെപിയുടെ നിലപാട്. തെക്കൻ കേരളത്തിലെ കോൺഗ്രസ് നേതാക്കളോടുള്ള വിരോധം കൊണ്ടാകാം സുധാകരന്‍റെ ഇത്തരമൊരു പ്രസ്താവനയെന്നും സുരേന്ദ്രൻ പറഞ്ഞു. രാമായണത്തെക്കുറിച്ചും തെക്കൻ കേരളത്തിലെ ജനങ്ങളെക്കുറിച്ചുമുള്ള സുധാകരന്‍റെ പ്രസ്താവന അപകീർത്തികരവും പ്രകോപനപരവുമാണ്. സുധാകരൻ സാധാരണക്കാരെയും വിശ്വാസി സമൂഹത്തെയും വെല്ലുവിളിച്ചു. രാമായണത്തിലെ കഥകളെക്കുറിച്ച് അനാവശ്യമായി വ്യാഖ്യാനം നടത്തേണ്ട ആവശ്യമില്ല. രാഷ്ട്രീയക്കാർ മഹാ പണ്ഡിതന്മാരല്ല. സുധാകരന്‍റെ ചരിത്രബോധം പൂർണമായും നഷ്ടപ്പെട്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.

Read More

പത്തനംതിട്ട: നരബലി കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ നിർദേശ പ്രകാരമാണ് അവയവങ്ങൾ സൂക്ഷിച്ചതെന്ന് ഭഗവൽ സിംഗും ലൈലയും പറഞ്ഞു. അവയവങ്ങൾ വിൽക്കാമെന്ന് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചതായാണ് വിവരം. അവയവങ്ങൾ വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ഒരാൾ എത്തുമെന്നും ഷാഫി പറഞ്ഞിരുന്നു. കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു. പത്മയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യശരീരത്തിൽ എളുപ്പത്തിൽ വേർപെടുത്താവുന്ന സന്ധികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്‍റെ ഘടന കൃത്യമായി അറിയാവുന്നവർക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ.

Read More

മുൻ എംഎൽഎ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മുൻ വൈദ്യുതി മന്ത്രി എം.എം മണി. മൂന്നാറിൽ എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54-ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല. പാര്‍ട്ടിയുടെ തീരുമാനപ്രകാരം രണ്ടുപ്രാവശ്യം മത്സരിച്ചവര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എ രാജയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കി. എന്നാല്‍ എ രാജയെ തോല്‍പ്പിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു.” എംഎം മണി പറഞ്ഞു. സി.ഐ.ടി.യുവിന്‍റെ ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍റെ 54-ാമത് വാർഷിക സമ്മേളനം മൂന്നാറിൽ നടക്കുന്നു. വനിതാ തൊഴിലാളികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇവിടെയാണ് മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എംഎം മണി ശബ്ദമുയർത്തിയത്. എസ് രാജേന്ദ്രനെതിരെ സംഘടനാ വിരുദ്ധത ആരോപിച്ച് സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി നടപടി എടുത്തിരുന്നു.

Read More

ഗീലോങ്: ടി20 ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തിൽ നെതർലൻഡ്സ് യു.എ.ഇയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ് 76-6 എന്ന നിലയിലേക്ക് ചുരുങ്ങിയെങ്കിലും ടിം പ്രിംഗിൾ (15), സ്കോട്ട് എഡ്വേർഡ്സ് (16*) എന്നിവർ നടത്തിയ പോരാട്ടത്തിനൊടുവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി നെതര്‍ലന്‍ഡ്സ് ലക്ഷ്യത്തിലെത്തി. ലോഗൻ വാൻ ബീക്കും (4*) വിജയത്തിൽ എഡ്വേർഡ്സിനൊപ്പം കൂട്ടായി. യു.എ.ഇക്ക് വേണ്ടി ജുനൈദ് സിദ്ദീഖ് ഒരോവറിൽ രണ്ട് വിക്കറ്റ് ഉൾപ്പെടെ ആകെ മൂന്ന് വിക്കറ്റ് വീഴ്ത്തി. യുഎഇ 20 ഓവറിൽ 111-8, നെതർലൻഡ്സ് 19.5 ഓവറിൽ 112-7. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് രണ്ടാം ഓവറിൽ ഓപ്പണർ വിക്രംജിത് സിങ്ങിനെ (14) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ മാക്സ് ഒഒഡോഡും ബാസ് ഡി ലീഡും ചേർന്ന് മികച്ച സ്കോറിലെത്തിച്ചു. പവർപ്ലേയുടെ അവസാന ഓവറിൽ മാക്സ് ഒഡോഡിനെ (18 പന്തിൽ 23) പുറത്താക്കി ജുനൈദ് സിദ്ദീഖ്…

Read More