- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
പുതിയ ബിജിത്ത് ബാല ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ഉടൻ തീയേറ്ററിലേക്ക്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആൻ ശീതൾ, ഗ്രേസ് ആന്‍റണി എന്നിവരാണ് നായികമാർ. ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആന്‍റണി, മാമുക്കോയ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരും അഭിനയിക്കുന്നു. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രദീപ് കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകരുന്നത്.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സിയിലും പി.സി.സിയിലുമായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9308 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ബാലറ്റ് പേപ്പറിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് ഒന്നാമതും തരൂരിന്റെ പേര് രണ്ടാമതുമാണ്. ഖാർഗെ കർണാടകയിലും തരൂർ കേരളത്തിലും വോട്ട് രേഖപെടുത്തും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ ഡൽഹിയിൽ എത്തിക്കും. ബുധനാഴ്ച വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. ആത്മവിശ്വാസമുണ്ടെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുമെന്ന് തരൂർ വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താൻ തുടക്കം മുതൽ അരങ്ങേറിയത് നാടകീയ നീക്കങ്ങളായിരുന്നു. വിശ്വസ്തനായ അശോക് ഗെഹ്ലോട്ടിന് സ്ഥാനം കൈമാറാൻ ശ്രമിച്ചെങ്കിലും രാജസ്ഥാൻ വിട്ട് കളിക്കാൻ ഗെഹ്ലോട്ട് തയ്യാറായില്ല. ഒടുവിൽ 80 കാരനായ മല്ലികാർജുൻ ഖാർഗെയ്ക്ക് നറുക്ക്…
പാലക്കാട്: ചെന്നൈയിലേക്കുള്ള യാത്രയ്ക്കായി ട്രെയിനിൽ ബുക്ക് ചെയ്ത ബര്‍ത്ത് അതിഥിത്തൊഴിലാളികൾ കയ്യേറിയ സംഭവത്തിൽ ദമ്പതികൾക്ക് 95,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ റെയിൽവേയ്ക്ക് നിർദ്ദേശം നൽകി. കോഴിക്കോട് ചക്കിട്ടപ്പാറ കരിമ്പനക്കുഴിയിൽ ഡോ.നിതിൻ പീറ്റർ, ഭാര്യ ഒറ്റപ്പാലം വരോട് ‘ശ്രീഹരി’യിൽ ഡോ. സരിക എന്നിവർ നൽകിയ പരാതിയിലാണ് പാലക്കാട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധി. സതേൺ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് പരാതി. 2017 സെപ്റ്റംബർ ആറിന് പുലർച്ചെ 12.20 ഓടെ പാലക്കാട് ജംഗ്ഷനിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന തിരുവനന്തപുരം-ഹൗറ എക്സ്പ്രസിലാണ് അതിഥി തൊഴിലാളികൾ ബർത്ത് കയ്യേറിയത്. ഇവർക്ക് 69, 70 നമ്പർ ബെർത്തുകൾ ആണ് അനുവദിച്ചിരുന്നത്. പാലക്കാട് ജംഗ്ഷനിൽ നിന്ന് ഇരുവരും ട്രയിനിൽ കയറിയപ്പോൾ മൂന്ന് അതിഥി തൊഴിലാളികൾ അവർക്ക് അനുവദിച്ച 70-ാം നമ്പർ ബെർത്ത് കൈയ്യേറിയിരുന്നു. ടിക്കറ്റ് പരിശോധകന്‍ എഴുതിക്കൊടുത്ത ടിക്കറ്റ് ഉള്ളതിനാൽ തൊഴിലാളികൾ ബെർത്തിൽ നിന്ന് മാറാൻ വിസമ്മതിച്ചതായി…
കൊച്ചി: ലൈംഗിക പീഡനാരോപണം നേരിടുന്ന പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി. പീഡനക്കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. തന്നെ ഭീഷണിപ്പെടുത്തിയതായി ഇരയുടെ സുഹൃത്ത് പരാതിപ്പെട്ടു. എൽദോസ് തന്നെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. എന്നെ ചതിച്ച നിനക്ക് കർത്താവ് ഉചിതമായ മറുപടി നൽകുമെന്നാണ് എൽദോസ് കേസിലെ സാക്ഷിക്ക് വാട്സാപ്പ് സന്ദേശം അയച്ചത്. ഈ സുഹൃത്ത് അധ്യാപികയുടെ പീഡന പരാതിയിലെ പ്രധാന സാക്ഷിയാണ്. എൽദോസ് ഇവർക്കാണ് വാട്സാപ്പ് സന്ദേശം അയച്ചത്. ഉച്ചയ്ക്ക് 2.10 ഓടെയാണ് എൽദോസിന്‍റെ സന്ദേശം സാക്ഷിയുടെ വാട്സാപ്പിലേക്ക് എത്തിയത്.
ന്യൂഡല്‍ഹി: 2022ലെ ആഗോള പട്ടിണി സൂചിക റിപ്പോർട്ട് നിരുത്തരവാദപരവും നികൃഷ്ടവുമാണെന്ന് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം). ഇന്ത്യയെ അപകീർത്തിപ്പെടുത്തിയതിന് പ്രസാധകർക്കെതിരെ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും എസ്ജെഎം പറഞ്ഞു. 2022-ലെ ആഗോള പട്ടിണി സൂചികയിൽ 121 രാജ്യങ്ങളിൽ ഇന്ത്യ 107-ാം സ്ഥാനത്താണെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അയൽരാജ്യങ്ങളേക്കാൾ വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അയർലൻഡിൽ നിന്നും ജർമ്മനിയിൽ നിന്നുമുള്ള സർക്കാരിതര സംഘടനകളായ കൺസേൺ വേൾഡ് വൈഡും വെൽറ്റ് ഹംഗർ ഹിൽഫുമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ വളരെ നിരുത്തരവാദപരമായ രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ആർഎസ്എസ് അനുബന്ധ സംഘടനയായ എസ്ജെഎം കുറ്റപ്പെടുത്തി. എല്ലാ അർഥത്തിലും റിപ്പോർട്ട് തെറ്റാണെന്നും സംഘടന പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ 116 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ ആഗോള പട്ടിണി സൂചികയെയും ഇന്ത്യ ശക്തമായി എതിർത്തിരുന്നു. സൂചിക തയ്യാറാക്കുന്ന രീതിയെയും മാനദണ്ഡങ്ങളെയും ഇന്ത്യ വിമർശിച്ചിരുന്നു. തെറ്റുകൾ തിരുത്തുമെന്ന് ലോക ഭക്ഷ്യ സംഘടന (എഫ്എഒ) പറഞ്ഞിരുന്നു. എന്നാൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും കനക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാക്കുന്നത്. വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ഒക്ടോബർ 18ഓടെ ചക്രവാതചുഴി രൂപപ്പെടാനും ഇത് ന്യുന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരളത്തിൽ ഒക്ടോബർ 16 മുതൽ 20 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇന്ന് രാത്രിയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്.
കൊച്ചി: സീസണിലെ രണ്ടാം ഹോം മാച്ചിൽ മഞ്ഞപ്പടയെ കൊൽക്കത്തൻ വമ്പന്മാരായ എ.ടി.കെ മോഹൻ ബഹാൻ പരാജയപ്പെടുത്തി. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മോഹൻ ബഗാൻ ജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ഐഎസ്എൽ ചരിത്രത്തിൽ എൽ-ക്ലാസിക്കോ എന്ന വിശേഷണമുള്ള മത്സരമാണ്. ആറാം മിനിറ്റിൽ ഇവാൻ കല്യൂഷ്‌നി ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടി. രണ്ട് തവണ ബ്ലാസ്റ്റേഴ്സിന്‍റെ കിരീട സ്വപ്നം തകർത്ത ടീമാണ് എടികെ മോഹൻ ബഗാൻ. 2014 ലെ ആദ്യ സീസണിലും 2016 ലെ മൂന്നാം സീസണിലും എടികെ ഫൈനലിൽ മഞ്ഞപ്പടയുടെ കുതിപ്പ് തടഞ്ഞു. ഇത്തവണ ബ്ലാസ്റ്റേഴ്സ് വിജയത്തോടെ കളി തുടങ്ങിയപ്പോൾ ആദ്യ മത്സരത്തിൽ എടികെ ബഗാൻ പരാജയപ്പെട്ടിരുന്നു. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് 3-1ന് ഈസ്റ്റ് ബംഗാളിനെ തകർത്തപ്പോൾ, എടികെ ബഗാൻ 1-2ന് ചെന്നൈയിൻ എഫ്സിയോട് തോൽവി വഴങ്ങുകയായിരുന്നു.
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്ക് ഗവർണർ കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. കേരള വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കാനിരിക്കെയാണ് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണറുടെ കത്ത്. 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ വി.സിമാരായി നിയമിക്കാം. പട്ടിക ഉടൻ നൽകണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. വി.സിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, താല്‍ക്കാലിക ചുമതല സാധാരണയായി മറ്റ് വി.സിമാർക്കാണ് നൽകുക. ഇതിന് വിപരീതമായി പുതിയ വിസിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവർണർ മുന്നോട്ട് പോവുകയാണ്. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർ അന്ത്യശാസനം നൽകിയതിനെ തുടർന്ന് സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാല്‍ യോഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കാതിരുന്ന 15 അംഗങ്ങളെ പുറത്താക്കി. വിട്ടുവീഴ്ച വേണ്ടെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് രാജ്ഭവന്‍റെ…
ഒസ്ലോ: നോർവേയിൽ നടന്ന ഫാഗർനെസ് ഗ്രാന്റ് മാസ്റ്റർ ഓപ്പൺ ചെസ് 2022 ചാമ്പ്യൻഷിപ്പിൽ ജേതാവായി എസ്.എൽ നാരായണൻ. ഒന്നാം സീഡ് പ്രഗ്നാനന്ദയെ പരാജയപ്പെടുത്തിയാണ് നാരായണൻ കിരീടം നേടിയത്. ഒക്ടോബർ 9ന് ആരംഭിച്ച ടൂർണമെന്‍റ് ഞായറാഴ്ച അവസാനിച്ചു. നാരായണൻ രണ്ടാം സീഡായിരുന്നു. ഒന്നാം സീഡ് പ്രഗ്നാനന്ദ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അഭിമന്യു പുരാണിക് രണ്ടാം സ്ഥാനം നേടി. അഭിമന്യു പുരാണിക്, ആന്‍റൺ ഡെംചെങ്കോ എന്നിവരുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് നാരായണൻ കിരീടം നേടിയത്. അഭിമന്യുവും ഡെംചെങ്കോയും ഒമ്പത് റൗണ്ടുകളിൽ നിന്ന് ഏഴ് പോയിന്‍റ് നേടിയെങ്കിലും ടൈ ബ്രേക്ക് നാരായണനെ സഹായിച്ചു. മറ്റൊരു ഇന്ത്യൻ താരം എസ് പി സേതുരാമൻ ആറര പോയിന്‍റുമായി നാലാം സ്ഥാനത്തെത്തി. ഡെൻമാർക്കിന്‍റെ മാഡ്സ് ആൻഡേഴ്സൺ 6 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയ്ക്ക് നേരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. സാങ്കേതികവിദ്യ വളരെയധികം വികസിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വികസനം കാണാനും പഠിക്കാനും മുഖ്യമന്ത്രിക്ക് ലോകം ചുറ്റേണ്ട ആവശ്യമില്ല. ഏത് വികസന പദ്ധതികളും കേരളത്തിലിരുന്ന് മനസ്സിലാക്കാം. കണ്ട് മനസിലാക്കാൻ ആണ് വിദേശയാത്രകൾ എങ്കിൽ മുഖ്യമന്ത്രിക്ക് സന്തോഷ് ജോർജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി കാണാമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് രാജ്യത്തിന് ഉപയോഗപ്രദമല്ലാത്ത കുടുംബ യാത്രകൾ എന്തിനാണ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ആറ് വർഷത്തെ ഇടത് ഭരണത്തിലൂടെ കേരളം ബഹുദൂരം പിന്നിലാണെന്നും സി.പി.എം നേതാക്കൾ മനുഷ്യബലി നടത്തി മനുഷ്യമാംസം ഭക്ഷിക്കുന്നതും പ്രതിപക്ഷ എം.എൽ.എ പീഡനക്കുറ്റത്തിന് ഒളിവിൽ പോകുന്നതും എന്ന പോലെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തി എന്ന് വരുത്തിത്തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപിയുടെ കോർ കമ്മിറ്റിയിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു. “കോർ…
