Author: News Desk

വിജയവാഡ: ഡി രാജയുടെ ജനറൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ കേരള ഘടകം. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്തു തുടരില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്രനേതൃത്വത്തിൻ്റേത് അലസമായ സമീപനമാണെന്നും വിമർശനമുയർന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യവും കേരള ഘടകം ഉന്നയിച്ചു. രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ കേരള ഘടകത്തിന്‍റെ നിലപാട് അവതരിപ്പിച്ചത് രാജാജി മാത്യു തോമസാണ്. സി.പി.എമ്മിനെപ്പോലെ കോൺഗ്രസിനോട് അഴകൊഴമ്പൻ സമീപനം പാടില്ല. കോൺഗ്രസ് ഇല്ലാതെ ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കുമെന്ന് ചോദിച്ച കേരളം ബദൽ സഖ്യത്തിന്‍റെ കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു.

Read More

മുംബൈ: അന്ധേരി ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അദ്ധ്യക്ഷൻ രാജ് താക്കറെ ബിജെപിയോട് അഭ്യർത്ഥിച്ചു. അന്ധേരി എം.എൽ.എ രമേഷ് ലട്‌കെയുടെ നിര്യാണത്തെ തുടർന്നാണ് അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്. അന്തരിച്ച നിയമസഭാംഗത്തോട് ബഹുമാനം കാണിക്കാൻ എംഎൻഎസ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താക്കറെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ ഫട്നാവിസിന് അയച്ച കത്തിൽ പറയുന്നു. രമേഷ് ലട്‌കെയുടെ ഭാര്യ റുതുജ രമേശാണ് ഉദ്ധവ് താക്കറെ ക്യാമ്പിലെ സ്ഥാനാർത്ഥി. റുതുജക്കെതിരെ സ്ഥാനാർത്ഥിയെ നിർത്തരുതെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് താക്കറെ വ്യക്തമാക്കി. രമേഷ് ലട്‌കെയുടെ രാഷ്ട്രീയ രംഗത്തെ വളർച്ചക്ക് സാക്ഷ്യം വഹിച്ചയാളാണ് താൻ. മഹാരാഷ്ട്രയുടെ രാഷ്ട്രീയ സംസ്‌കാരത്തിന് യോജിക്കുമെന്നതിനാൽ റുതുജ ലട്‌കെ എം.എൽ.എ ആകണമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ് താക്കറെയുടേത് നല്ല ഉദ്ദേശ്യമുള്ളതാണെന്നും എന്നാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നും കത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.

Read More

വിയറ്റ്നാമിൻ്റെ വിൻഫാസ്റ്റ് തങ്ങളുടെ വിഎഫ്ഇ 34 ഇലക്ട്രിക് കാറുകളിൽ 730 എണ്ണം, സൈഡ് ക്രാഷ് സെൻസറുകളെക്കുറിച്ച് അന്വേഷിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനും തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൂട്ടായ്മയായ വിൻ ഗ്രൂപ്പിന്‍റെ യൂണിറ്റായി വിൻഫാസ്റ്റ് 2019ലാണ് പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ വർഷം അവസാനം ലോഞ്ച് ചെയ്തതിന് ശേഷം ഇതുവരെ 2,208 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു കഴിഞ്ഞു. വിഎഫ്ഇ 34 മോഡലുകളിലെ എയർബാഗ് സിസ്റ്റത്തിന്‍റെ സൈഡ് ക്രാഷ് സെൻസറിൽ കമ്പനി പരിശോധന നടത്തും. ഇത് എയർബാഗ് കൺട്രോളറുമായി പൊരുത്തപ്പെടാത്തതിൻ്റെ പ്രശ്നം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, കൺട്രോളർക്ക് ചിലപ്പോൾ തെറ്റായ സിഗ്നൽ അയച്ചേക്കാമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എന്നിരുന്നാലും, സെൻസർ പ്രശ്നങ്ങളെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് എന്തെങ്കിലും പരാതി കമ്പനി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

Read More

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ജയിലിലായ മന്ത്രി സത്യേന്ദർ ജെയിനിനേയും ‘ഭഗത് സിങ്ങ്’ എന്ന് വിശേഷിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി രണ്ടാം സ്വാതന്ത്ര്യസമരം നടത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. ‘ഭഗത് സിങ്ങിന്‍റെ മഹത്തായ നിശ്ചയദാർഢ്യത്തെ തടയാൻ ജയിലുകൾക്കും തൂക്കുമരങ്ങൾക്കും കഴിഞ്ഞിട്ടില്ല. ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണ്. മനീഷും സത്യേന്ദറും ഇന്നത്തെ ഭഗത് സിങ്ങുകളാണ്. 75 വർഷത്തിനിടെ ഇതാദ്യമായാണ് പാവപ്പെട്ടവർക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുകയും ചെയ്ത ഒരു വിദ്യാഭ്യാസ മന്ത്രിയെ രാജ്യത്തിന് ലഭിക്കുന്നത്’, കെജ്രിവാൾ ട്വീറ്റ് ചെയ്തു. കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രാർത്ഥന നിങ്ങളോടൊപ്പമുണ്ടെന്നും സിസോദിയയുടെ ട്വീറ്റിന് മറുപടിയായി കെജ്രിവാൾ പറഞ്ഞു. മനീഷ് സിസോദിയയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന് ആം ആദ്മി പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ ബി.ജെ.പിയുമായി തങ്ങൾ നേരിട്ട് ഏറ്റുമുട്ടുന്നതിനാലാണിതെന്നും ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്…

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മുല്ലൂർ, വിഴിഞ്ഞം ജങ്ഷൻ എന്നിവിടങ്ങളിൽ നാളെ നടത്താനിരുന്ന, ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള റോഡ് ഉപരോധനത്തിന് വിലക്ക്. മത്സ്യത്തൊഴിലാളികൾ നടത്തുന്ന റോഡ് ഉപരോധം നിരോധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. പ്രദേശത്ത് മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്. അതിരൂപതയുടെ പ്രതിഷേധവും അതിനെതിരെ ജനകീയ കൂട്ടായ്മ നടത്തുന്ന പ്രതിഷേധവും പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് കണക്കിലെടുത്താണ് നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ഉത്തരവിൽ പറയുന്നു. അതേസമയം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കുകയാണ് ലത്തീൻ അതിരൂപത. ഇതിന്‍റെ ആദ്യപടിയായി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കാരിനെതിരായ ആർച്ച് ബിഷപ്പിന്‍റെ സർക്കുലർ വായിച്ചു. സർക്കാരിന്റെ നിലപാട് ഏകപക്ഷീയമാണെന്നും സർക്കുലറിൽ ആരോപിക്കുന്നു. സമരം ശക്തമാക്കാൻ സർക്കുലറിൽ വിശ്വാസികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികൾ മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങളിൽ ഒന്ന് പോലും സർക്കാർ പാലിച്ചിട്ടില്ലെന്നും സർക്കാരിന് തീർത്തും ധാര്‍ഷ്ഠ്യ മനോഭാവമാണുള്ളതെന്നും സർക്കുലറിൽ പറയുന്നു. സമരത്തെ ധാർഷ്ട്യത്തോടെ നേരിടുന്ന സർക്കാർ സമരക്കാരുടെ ഒരു…

Read More

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അലുമിനിയം ചരക്ക് വാഗൺ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഭുവനേശ്വറിൽ ഉദ്ഘാടനം ചെയ്തു. ഹിൻഡാൽകോ നിർമ്മിച്ച അലുമിനിയം ചരക്ക് വാഗണുകളുടെ പുതിയ നിര വലിയ രീതിയിൽ കാർബൺ ബഹിർഗമനം കുറയ്ക്കാൻ റെയിൽവേയെ സഹായിക്കും. നിലവിൽ റെയിൽവേ ഉപയോഗിക്കുന്ന സ്റ്റീൽ വാഗണുകളേക്കാൾ 180 ടൺ ഭാരം കുറഞ്ഞതാണ് ഇത്. സ്റ്റീൽ വാഗണുകളേക്കാൾ 5 മുതൽ 10 ശതമാനം വരെ കൂടുതലാണ് ചരക്ക് വാഹക ശേഷി. താരതമ്യേന കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന ഇവയുടെ തേയ്മാന നിരക്കും കുറവാണ്. ഇത് അഭിമാനകരമായ നിമിഷമാണെന്നും തദ്ദേശീയ ഉൽപാദനത്തിൽ വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നതെന്നും ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ 61 ചരക്ക് വാഗണുകൾ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വാഗണുകൾ ഒഡീഷയിലെ ലപാങ്കയിലുള്ള ഹിൻഡാൽകോയുടെ ആദിത്യ അലുമിനിയം പ്രോസസ്സിംഗ് ഫെസിലിറ്റിയിലേക്ക് കൽക്കരി കൊണ്ടുപോകുന്നതാണ്. 2026 ലെ റെയിൽവേയുടെ ചരക്ക് ലക്ഷ്യം 2,528 ദശലക്ഷം ടണ്ണാണ്. ഇതിനായി 70,000 വാഗണുകൾ കൂടി…

Read More

പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ‘ഖലീഫ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് താരം തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. സ്വർണ്ണം ഒലിച്ചിറങ്ങുന്ന കൈകൊണ്ട് മുഖം പാതി മറച്ചാണ് പോസ്റ്ററിൽ പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്‍റെ പേരിന് മുകളിൽ ദ റൂളർ എന്ന് എഴുതിയിട്ടുണ്ട്. ‘ഖലീഫ’ ഒരു പ്രതികാര കഥയായിരിക്കുമെന്നാണ് പോസ്റ്ററിന്‍റെ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.  കടുവയ്ക്ക് ശേഷം ജിനു വി എബ്രഹാം തിരക്കഥയെഴുതുന്ന ചിത്രമാണിത്. ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ , സാരി​ഗമ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

തിരുവനന്തപുരം: സർവകലാശാലാ നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരുപയോഗം തുടർന്നാൽ നിയമഭേദഗതി പരിഗണിക്കുമെന്നും ഗവർണർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ നിർദ്ദേശപ്രകാരം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. 15 പേർക്കും സെനറ്റ് അംഗത്വവും നഷ്ടമായി. ശനിയാഴ്ച മുതൽ ഇവരെ അയോഗ്യരാക്കിയെന്ന് കാണിച്ച് ഗവർണർ വിസിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ രംഗത്തെത്തിയത്.

Read More

പത്തനംതിട്ട: നരബലിയോടെ കുപ്രസിദ്ധമായ പത്തനംതിട്ട ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് സര്‍വീസുമായി ഓട്ടോ ഡ്രൈവര്‍. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’ എന്നെഴുതിയ സ്റ്റിക്കർ ഗിരീഷ് തന്‍റെ ഓട്ടോയ്ക്ക് മുന്നിൽ ഒട്ടിച്ചിട്ടുണ്ട്. വിദൂര പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ പോലും നരബലിയെ തുടർന്ന് ഭഗവൽ സിങ്ങിന്‍റെ വീട്ടിലേക്ക് വരുന്നുണ്ട്. കാഴ്ച കാണാൻ എത്തുന്നവരെ വഴിതെറ്റാതെ എത്തിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് ഓട്ടോ ഡ്രൈവർ പറഞ്ഞു. ഞായറാഴ്ച ഒരു ദിവസത്തെ സർവീസിൽ നിന്ന് തനിക്ക് 1,200 രൂപയുടെ ഓട്ടം ലഭിച്ചതായും ഡ്രൈവർ ഗിരീഷ് പറഞ്ഞു. അതേസമയം, നരബലിയിൽ കൊല്ലപ്പെട്ട 2 സ്ത്രീകളുടെയും ശരീരത്തിൽ ചില ആന്തരികാവയവങ്ങളില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. ആന്തരികാവയവങ്ങൾ മുറിച്ചുമാറ്റി പിന്നീട് കുഴിയിൽ നിക്ഷേപിച്ചതായി പ്രതികൾ പറയുന്നു. പത്മയുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് അവയവങ്ങൾ ശാസ്ത്രീയമായ രീതിയിലാണ് വേർപ്പെടുത്തിയതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. മനുഷ്യശരീരത്തിൽ എളുപ്പത്തിൽ വേർപെടുത്താവുന്ന സന്ധികൾ ഏതൊക്കെയാണെന്ന് മനസ്സിലാക്കിയാണ് കത്തി പ്രയോഗിച്ചിരിക്കുന്നത്. ശരീരത്തിന്‍റെ ഘടന കൃത്യമായി അറിയാവുന്നവർക്ക് മാത്രമേ ഇത്…

Read More

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. സ്വർണക്കടത്ത് കേസിലെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഹർജിയും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അന്ന് പരിഗണിക്കും. എസ്എൻസി ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ്. കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ 13ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയത് ഉൾപ്പെടെയുള്ള ഹർജികളാണ് പരിഗണിക്കുക. കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ.കസ്തൂരി രംഗ അയ്യർ, ആർ.ശിവദാസൻ, കെ. ജി. രാജശേഖരൻ നായർ എന്നിവർ നൽകിയ ഹർജികളും കോടതി പരിഗണിക്കും.

Read More