- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂ ഡൽഹി: മദ്യനയക്കേസിൽ ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കുമെതിരെ വിമർശനവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ അറസ്റ്റ് ചെയ്യിക്കാനുള്ള നീക്കം ബിജെപി നടത്തുന്നതായി സിസോദിയ ആരോപിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ എഎപിയുടെ പ്രചാരണം കണക്കിലെടുത്താണ് ഈ നീക്കമെന്നും സിസോദിയ പറഞ്ഞു. വരും ദിവസങ്ങളിൽ താൻ ഗുജറാത്തിൽ പ്രചാരണം നടത്താൻ പോകുന്ന സമയത്താണ് ധൃതിപിടിച്ചുള്ള ഈ നീക്കം. ഗുജറാത്തിലെ പ്രചാരണത്തിൽ നിന്ന് തന്നെ തടയുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിസോദിയ ആരോപിച്ചു. തൻ്റെ അറസ്റ്റിലൂടെയോ ജയിൽ വാസത്തിലൂടെയോ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തടയാൻ കഴിയില്ല. ഓരോ ഗുജറാത്തിയും മികച്ച സ്കൂൾ, ജോലി, വൈദ്യുതി, ആശുപത്രികൾ എന്നിവയ്ക്കായി പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു. സി.ബി.ഐ രജിസ്റ്റർ ചെയ്ത മദ്യനയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. കേസിൽ ചോദ്യം ചെയ്യലിനായി രാവിലെ 11 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിസോദിയയ്ക്ക് സി.ബി.ഐ നോട്ടീസ് നൽകിയിട്ടുണ്ട്. സി.ബി.ഐ ആസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സിസോദിയ രാജ്ഘട്ടിൽ പ്രാർത്ഥന…
നിയന്ത്രണങ്ങള് നീക്കി ഓസ്ട്രേലിയ; കൊവിഡ് ബാധിച്ചാലും താരങ്ങള്ക്ക് ടി20 ലോകകപ്പിൽ പങ്കെടുക്കാം
ഓസ്ട്രേലിയ: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കൊവിഡ്-19 നിയന്ത്രണങ്ങളില്ല. കൊവിഡ്-19 പോസിറ്റീവ് ആയ കളിക്കാർക്കും ഓസ്ട്രേലിയയിൽ നടക്കുന്ന ടൂർണമെന്‍റിൽ പങ്കെടുക്കാം. ഐ.സി.സി.യോ ഓസ്ട്രേലിയൻ സർക്കാരോ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകൾ നിർബന്ധിത കൊവിഡ് പരിശോധനകൾക്ക് വിധേയരാകേണ്ടി വരില്ലെന്നാണ് റിപ്പോർട്ടുകൾ. മഹാമാരി ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് കൊവിഡ് നിയന്ത്രണങ്ങളില്ലാതെ ടൂർണമെന്‍റ് നടക്കുന്നത്. ടെന്നീസ് താരം നൊവാക് ജോക്കൊവിച്ചിന് കൊവിഡ് -19 നിയന്ത്രണങ്ങൾ കാരണം ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കുന്നതിന് ഓസ്‌ട്രേലിയ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ജോക്കൊവിച്ച് വാക്സിൻ സ്വീകരിക്കാത്തതായിരുന്നു അനുമതി നിഷേധിക്കാൻ കാരണം. ഏതെങ്കിലും കളിക്കാരന് കൊവിഡ്-19 സ്ഥിരീകരിച്ചാലും, മത്സരത്തിൽ പങ്കെടുക്കുന്നതിന് തടസ്സമില്ല. മെഡിക്കൽ സംഘത്തിന്‍റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. കൊവിഡ് -19 ബാധിച്ച കളിക്കാർ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് -19 മഹാമാരിയുടെ സമയത്ത് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. കഴിഞ്ഞയാഴ്ച, ഓസ്ട്രേലിയ ഐസൊലേഷനിൽ കഴിയണമെന്ന…
ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരം ആരംഭിച്ചു. ബ്രിസ്ബെനിലെ ഗാബയിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തിരഞ്ഞെടുത്തു. ഡേവിഡ് വാർണർ, മാത്യു വെയ്ഡ്, ജോഷ് ഹെയ്സൽവുഡ്, ആദം സാംപ എന്നിവരില്ലാതെയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഏറ്റവും ശക്തരായ ടീമുകളിലൊന്നിനെ നേരിടാനുള്ള ആവേശത്തിലാണ് ടീം ഇന്ത്യ. ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്വെൽ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൺ എന്നിവരടങ്ങുന്നതാണ് ഓസ്ട്രേലിയ പ്ലെയിങ് ഇലവൻ. ബ്രിസ്ബെനിൽ 9.30നാണ് മത്സരം ആരംഭിച്ചത്. 19ന് ന്യൂസിലാൻഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കും. ഇന്ത്യയിൽ നടന്ന അവസാന ടി20 പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. മറുവശത്ത്, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ പരാജയം ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ ലോകകപ്പിന് ഒരുങ്ങുന്നത്.
ഇടുക്കി: ഇടുക്കി ആനച്ചാലിന് സമീപം ചെങ്കുളത്ത് പുലിയെ കണ്ടതിനെ ചൊല്ലി വിവാദം. ആനച്ചാലിലെ 87 ഏക്കർ ഭൂമി റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രദേശത്ത് പുലിയെ കണ്ടെത്തിയത്. മറ്റെവിടുന്നോ പിടികൂടിയ പുലിയെ വനംവകുപ്പ് ഇവിടെ കൊണ്ടുവിട്ടതാണെന്ന് എം.എം മണി എം.എൽ.എ ആരോപിച്ചു. ഒരാഴ്ച മുമ്പാണ് ആനച്ചാൽ ചെങ്കുളത്ത് പുലിയെ കണ്ടത്. ആദ്യ ദിവസം പൊലീസ് പട്രോളിംഗ് സംഘമാണ് പുലിയെ കണ്ടത്. രണ്ടാം ദിവസം രാവിലെ 8.30 ഓടെ പുലി സ്കൂൾ ബസിന് മുന്നിൽ ചാടി. ഇതോടെയാണ് പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയത്. എന്നാൽ, വളർത്തുമൃഗങ്ങളെയോ മനുഷ്യരെയോ ഉപദ്രവിക്കാത്തതിനാൽ കൂട് വെച്ച് പിടിക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്നാണ് വനംവകുപ്പ് അറിയിച്ചത്.
ന്യൂഡല്‍ഹി: ഒഡീഷയിലെ നവീൻ പട്നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജെഡി സംസ്ഥാന സർവീസിലെ 57,000 വരുന്ന മുഴുവന്‍ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തി. കരാർ അടിസ്ഥാനത്തിൽ ഇനി നിയമനങ്ങൾ നടത്തില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനങ്ങൾക്ക് ദീപാവലി സമ്മാനമായിട്ടായിരുന്നു പദ്ധതി അവതരിപ്പിച്ചത്. നേരത്തെ പഞ്ചാബിലും 8,000 ത്തോളം കരാർ അധ്യാപകരെ സ്ഥിരപ്പെടുത്താനും കരാർ നിയമനങ്ങൾ ഒഴിവാക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും എല്ലാ കരാർ ജീവനക്കാരെയും സ്ഥിരപ്പെടുത്തിയ ആദ്യ സംസ്ഥാനമാണ് ഒഡീഷ. ഒഡീഷ ഗ്രൂപ്പ് ബി, സി, ഡി തസ്തിക നിയമം-2022 എന്ന പേരിലാണ് ഇത് നടപ്പാക്കുക. സ്ഥിരപ്പെടുത്തിയ ജീവനക്കാരുടെ ശമ്പളം കരാർ നിയമന തീയതി കൂടി പരിഗണിച്ച് നിശ്ചയിക്കും. സ്ഥാനക്കയറ്റം ഉൾപ്പെടെ മുൻകാല പ്രാബല്യത്തോടെയുള്ള ആനുകൂല്യങ്ങൾ അനുവദിച്ച് ശമ്പളം തീരുമാനിക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത കാലയളവ് കണക്കിലെടുത്ത് അർഹമായ മുൻഗണന നൽകും. പദ്ധതിക്ക് പ്രതിവർഷം 1,300 കോടി രൂപ അധികമായി ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2013 ലാണ് ഒഡീഷ സർക്കാർ കരാർ അടിസ്ഥാനത്തിൽ നിയമനം…
തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണത്തിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യുആർ നൽകും. ഹരിത കേരള കർമ്മ സേനാംഗങ്ങൾ ഓരോ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ ആകെ അളവ്, വേർതിരിച്ച കണക്കുകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം കോഡ് വഴി രേഖപ്പെടുത്തും. വാർഡ് പ്രതിനിധി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇത് പരിശോധിക്കാം. ശുചിത്വമിഷന്‍റെയും ഹരിത കേരള മിഷന്‍റെയും സഹായത്തോടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള തീവ്രശ്രമത്തിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് കടക്കുകയാണ്. കോഡ് അവതരിപ്പിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്കരണ സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനും പോരായ്മകൾ പരിഹരിക്കാനും കഴിയുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്കറും പറഞ്ഞു.
ന്യൂഡല്‍ഹി: പഞ്ചാബിലെ അമൃത്സർ സെക്ടറിലെ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ ക്വാഡ്-കോപ്റ്റർ സ്പോർട്സ് ഡ്രോൺ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) വെടിവച്ചിട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അതിർത്തിയിൽ ഇത്തരം സംഭവങ്ങളുണ്ടാവുന്നത്. 12 കിലോഗ്രാം ഭാരമുള്ള ഡ്രോണിൽ നാല് പ്രൊപ്പല്ലറുകളുണ്ടായിരുന്നു. രാത്രി 9.15 ഓടെ അമൃത്സർ സെക്ടറിലെ റാനിയ അതിർത്തി പോസ്റ്റിന് സമീപം ബിഎസ്എഫിന്‍റെ 22-ാം ബറ്റാലിയനാണ് ഡ്രോൺ വെടിവെച്ചിട്ടത്. ഡ്രോണിൽ കയറ്റി കടത്തിയ ചില സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ബിഎസ്എഫ് വക്താവ് പറഞ്ഞു. ഒക്ടോബർ 13നും അർദ്ധരാത്രിയിൽ പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ ബിഎസ്എഫ് പാക് ഡ്രോൺ വെടിവെച്ചിട്ടിരുന്നു.
കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ പ്രതികളുമായി അന്വേഷണ സംഘം നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന് ശേഷം റോസ്ലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരണങ്ങൾ ഷാഫി പണയം വെച്ചത് ഇവിടെയാണ്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇലന്തൂരിലെ ഒരു കടയിൽ നിന്നാണ് വാങ്ങിയതെന്ന് ഭഗവൽ സിംഗ് മൊഴി നൽകിയിരുന്നു. അതിനാൽ ഇയാളെ ഇന്ന് ഈ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കേസിലെ നിർണായക വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നരബലിക്ക് ശേഷം മനുഷ്യമാംസം അറുത്ത് ഫ്രിഡ്ജിൽ സൂക്ഷിച്ചത് വിൽക്കാനായിരുന്നെന്ന് ഭഗവൽ സിങ്ങും ലൈലയും പറഞ്ഞു. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് പറഞ്ഞ് ഇരുവരെയും കബളിപ്പിച്ചെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടതിനാൽ ഭഗവൽ സിംഗിനെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് നരബലി ആസൂത്രണം ചെയ്തതെന്നും ഷാഫി മൊഴി നൽകി.
വായു മലിനീകരണം സ്ത്രീകളുടെ ഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്‍റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ വർദ്ധിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ. ഡയബറ്റിസ് കെയർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ശരീരത്തിലെ കൊഴുപ്പ് 4.5 ശതമാനം അല്ലെങ്കിൽ ഏകദേശം 2.6 പൗണ്ട് വർദ്ധിച്ചതായി പഠനത്തിൽ കണ്ടെത്തി. സ്റ്റഡി ഓഫ് വിമൻസ് ഹെൽത്ത് അക്രോസ് ദി നേഷനിൽ നിന്നുള്ള 1,654 വെള്ള, കറുപ്പ്, ചൈനീസ്, ജാപ്പനീസ് സ്ത്രീകളിൽ നിന്നാണ് പഠനത്തിനായുള്ള വിവരങ്ങൾ ലഭിച്ചത്. ഏകദേശം 50 വയസ്സ് പ്രായമുള്ള ഈ സ്ത്രീകളെ 2000 മുതൽ 2008 വരെ നിരീക്ഷിച്ച്, വായു മലിനീകരണവും ശാരീരിക പ്രവർത്തനവും തമ്മിലുള്ള പ്രതിപ്രവർത്തനം ഗവേഷകർ പര്യവേക്ഷണം ചെയ്തു. ഉയർന്ന അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ വായു മലിനീകരണം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണെന്ന് ഗവേഷണത്തിൽ കണ്ടെത്തി. 40-കളുടെ അവസാനത്തിലും 50-കളുടെ തുടക്കത്തിലും ഉള്ള സ്ത്രീകളെ വായു മലിനീകരണം കൂടുതൽ ബാധിക്കുന്നതിനാൽ അവരുടെ ശരീര വലുപ്പത്തിലും ഘടനയിലും ഉയർന്ന അളവിലുള്ള സൂക്ഷ്മകണങ്ങൾ, നൈട്രജൻ ഡയോക്സൈഡ്, ഓസോൺ…
കോഴിക്കോട്: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമാണെന്ന് എം കെ രാഘവൻ എം പി. തരൂരിന് പ്രവർത്തന പരിചയമില്ലെന്ന വാദം പൊള്ളയാണ്. വി കെ കൃഷ്ണമേനോന് ശേഷം കേരളത്തിന്‍റെ അഭിമാനമാണ് തരൂർ. കേരളത്തിലെ നേതാക്കൾ എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും വോട്ട് തരൂരിന് തന്നെ നൽകുമെന്നും രാഘവൻ പറഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. എ.ഐ.സി.സിയിലും പി.സി.സിയിലുമായി 67 ബൂത്തുകളും ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 9308 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ബാലറ്റ് പേപ്പറിൽ മല്ലികാർജുൻ ഖാർഗെയുടെ പേര് ഒന്നാമതും തരൂരിന്റെ പേര് രണ്ടാമതുമാണ്. ഖാർഗെ കർണാടകയിലും തരൂർ കേരളത്തിലും വോട്ട് രേഖപെടുത്തും. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ ഡൽഹിയിൽ എത്തിക്കും. ബുധനാഴ്ച വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും. ആത്മവിശ്വാസമുണ്ടെന്നായിരുന്നു ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിൽ മാറ്റം ആഗ്രഹിക്കുന്നവർ…
