- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ചെന്നൈ: ദീപാവലിയോടനുബന്ധിച്ച് ചെന്നൈയിലെ ഒരു ജ്വല്ലറി ഉടമ ജീവനക്കാർക്ക് നൽകിയത് വമ്പൻ സർപ്രൈസ്. ജയന്തി ലാൽ ചയന്തിയാണ് തന്‍റെ സഹപ്രവർത്തകർക്കും ജീവനക്കാർക്കും 1.2 കോടി രൂപ വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനിച്ചത്. ഉടമയുടെ ഈ അപ്രതീക്ഷിത തീരുമാനത്തിൽ ജീവനക്കാരും അവരുടെ കുടുംബങ്ങളും ഞെട്ടിയിരിക്കുകയാണ്. ‘ഈ സമ്മാനം എല്ലാവരുടെയും ജോലിയെ പ്രോത്സാഹിപ്പിക്കാനാണ്. എന്‍റെ ബിസിനസിന്‍റെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പമുണ്ടായിരുന്നു. ബിസിനസിൽ നിന്ന് ലാഭമുണ്ടാക്കാൻ അവർ എന്നെ സഹായിച്ചു. അവർ എന്‍റെ ജോലിക്കാർ മാത്രമല്ല, എന്‍റെ കുടുംബവും കൂടിയാണ്. ഇത്തരം സർപ്രൈസുകൾ നൽകിക്കൊണ്ട് അവരെ കുടുംബാംഗങ്ങളെപ്പോലെ നോക്കണം. എല്ലാവർക്കും സമ്മാനം നൽകിയതിന് ശേഷം ഞാൻ വളരെ സന്തുഷ്ടനാണ്’. എല്ലാ ഉടമകളും അവരുടെ ജീവനക്കാരെയും സഹപ്രവർത്തകരെയും സമ്മാനങ്ങൾ നൽകി ആദരിക്കണമെന്നും ജയന്തി ലാൽ പറഞ്ഞു. 10 കാറുകളും 20 ബൈക്കുകളുമാണ് ജയന്തി ലാൽ ജീവനക്കാർക്ക് നൽകിയത്. ജീവനക്കാരോടുള്ള കടയുടമയുടെ സ്നേഹം സോഷ്യൽ മീഡിയയുടെ ശ്രദ്ധയും പിടിച്ചുപറ്റി.
സിറിയ: മധ്യ സിറിയയിൽ നിന്ന് 1600 വർഷം പഴക്കമുള്ള റോമൻ കാലഘട്ടത്തിലെ ഒരു മൊസൈക്ക് കണ്ടെത്തി. ഹോംസിനടുത്തുള്ള റസ്താനിലെ ഒരു കെട്ടിടത്തിനടിയിലാണ് 20×6 മീറ്റർ നീളമുള്ള മൊസൈക്ക് കണ്ടെത്തിയത്. 2018 വരെയുള്ള യുദ്ധത്തിൽ വിമതർ കൈവശം വച്ചിരുന്ന പ്രദേശമായിരുന്നു ഇത്. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, ട്രോജൻ, ആമസോൺസ് യുദ്ധങ്ങൾ കാണിക്കുന്ന മൊസൈക്ക് അപൂർവമായ ഒരു കണ്ടെത്തലാണ്. ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിൽ സിറിയയുടെ പുരാവസ്തുക്കൾ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ കണ്ടെത്തൽ 2011 ൽ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലാണെന്ന് പറയപ്പെടുന്നു. സിറിയയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മ്യൂസിയംസ് ആൻഡ് ആന്‍റിക്വീറ്റീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഹമ്മൻ സാദ്, ആഗോളതലത്തിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു കണ്ടെത്തലാണിതെന്ന് അഭിപ്രായപ്പെട്ടു.
ഹംഗേറിയൻ ഇരുചക്ര വാഹന ബ്രാൻഡായ കീവേ ഇന്ത്യ പുതിയ ബൈക്ക് എസ്ആർ 125 അവതരിപ്പിച്ചു. റെട്രോ-സ്റ്റൈൽ ബൈക്കിന് 1.19 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. 125 സിസി സെഗ്മെന്‍റിലെ ഏറ്റവും വിലകൂടിയ ബൈക്കുകളിലൊന്നാണിത്. വൈറ്റ്, ബ്ലാക്ക്, റെഡ് എന്നീ മൂന്ന് നിറങ്ങളിലാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിന്‍റെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സെഗ്മെന്‍റിലെ ഏറ്റവും ജനപ്രിയ ബൈക്കായ ഹീറോ സ്പ്ലെൻഡറിനെ നേരിടാനാണ് പുതിയ കീവേ ബൈക്ക് വരുന്നത്. കീവേ എസ്ആർ 125 ന്‍റെ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കുമ്പോൾ, ഇത് വളരെ ലളിതമാണ്. 14.5 ലിറ്റർ ഇന്ധന ടാങ്ക് ടിയർ ഡ്രോപ്പ് ആകൃതിയിലാണുള്ളത്. സിംഗിൾ പോഡ് കളർ ഡിജിറ്റൽ ഡിസ്പ്ലേയുള്ള ഒരു ചെറിയ ഹാലോജൻ ഹെഡ് ലൈറ്റും ഉണ്ട്. ചെറിയ ഫെൻഡറും വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റുകളും ഉള്ള ടെയിൽ സെക്ഷൻ വളരെ ഇടുങ്ങിയതാണ്. ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി റെഡ് എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്. എല്ലാ കളർ ഓപ്ഷനുകളും 1,19,000 രൂപ…
ന്യൂഡല്‍ഹി: സ്വയം ക്ഷമിക്കാൻ തയ്യാറായാൽ ആത്മഹത്യാ ചിന്തകളിൽ നിന്ന് മുക്തിനേടാൻ കഴിയുമെന്ന് പഠനം. ലോകത്ത് ആത്മഹത്യാ നിരക്കിൽ മുന്നിൽ നിൽക്കുന്നത് യുവാക്കളാണ്. വിദ്യാഭ്യാസം, ജോലി, കുടുംബം, വിവാഹം തുടങ്ങിയ സമൂഹം ചെലുത്തുന്ന സമ്മർദ്ദമാണ് 15-നും 25-നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതിന് കാരണം. ഇന്‍റർനാഷണൽ ജേണൽ ഫോർ ഇന്ത്യൻ സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വ്യക്തികൾ സ്വയം ക്ഷമിക്കാൻ തയ്യാറായാൽ, അവർക്ക് ഈ സമ്മർദ്ദങ്ങളെ അതിജീവിക്കാനും ആത്മഹത്യാ ചിന്തകൾ ഒഴിവാക്കാനും കഴിയും. മദ്രാസ് സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ സോന വർഗീസ്, തമിഴ്നാട് കേന്ദ്ര സർവകലാശാല അപ്ലൈഡ് സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഡോ. മാമ്മൻ ജോസഫ് സി. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.
സൂര്യയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമേ തന്നെ മനസിലാക്കാൻ കഴിയൂവെന്നും അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്‍റെ വലിയ ആഗ്രഹമാണെന്നും കാർത്തി പറഞ്ഞു. ‘സർദാർ’ എന്ന തന്‍റെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാർത്തി. ‘വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത്? അണ്ണനാണ് എന്നെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ ആഗ്രഹമാണ്. അനായാസം കഥാപാത്രമായി മാറുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുകയും ചെയ്യുന്ന നടനാണ് സൂര്യ’. ‘സംവിധായകന്‍റെ അസിസ്റ്റന്‍റായി തുടങ്ങിയതു മുതൽ ചേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് എന്‍റെ സ്വപ്നമാണ്. എന്നെ നന്നായി മനസ്സിലാക്കാൻ അദ്ദേഹത്തിനാകും. അതിനാൽ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയമുണ്ടെങ്കിൽ അത് പോലും അദ്ദേഹം നന്നായി മനസ്സിലാക്കും’ കാർത്തി പറഞ്ഞു. തന്‍റെ ആദ്യ സംവിധാന സംരംഭം ഉടൻ നടക്കുമെന്നും കൃത്യമായ പദ്ധതി ഇപ്പോൾ മനസ്സിൽ ഇല്ലെന്നും കാർത്തി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ശനിയാഴ്ച രാവിലെ സ്വർണ വില പവന് 440 രൂപ കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയോടെ 400 രൂപ കൂടി. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,160 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 15ന് രാവിലെ 55 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 25 രൂപ വർധിച്ചു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,645 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില ശനിയാഴ്ച 40 രൂപ കുറഞ്ഞു. എന്നാൽ ഉച്ചയോടെ പവന് 20 രൂപ കൂടി. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,845 രൂപയാണ് ഇന്നത്തെ വിപണി വില.
ആന്‍റണി വർഗീസിന്‍റെ പുതിയ ചിത്രം ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ നവംബർ നാലിന് തിയേറ്ററുകളിലെത്തും. നവാഗതനായ നിഖിൽ പ്രേംരാജാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഫാന്‍റസി സ്പോർട്സ് ഡ്രാമ എന്നാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പിനെ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ വിശേഷിപ്പിച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഫുട്ബോൾ ലോകകപ്പിനെ വരവേൽക്കാൻ തയ്യാറെടുക്കുന്ന വടക്കൻ കേരളത്തിലെ ഒരു ഗ്രാമത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കടുത്ത ഫുട്ബോൾ പ്രേമിയായ ഒരു ഒൻപത് വയസ്സുകാരന്‍റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായുള്ള ഒരു അതിഥിയുടെ വരവിനെയും അവന്‍റെ ജീവിതത്തിൽ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ടി.ജി രവി, ബാലു വർഗീസ്, ലുക്മാൻ, ഐ.എം വിജയൻ, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹൻ, ഡാനിഷ്, അമൽ, ബാസിത്, ശിവപ്രസാദ്, ഋത്വിക്, കാശിനാഥ്, ഇമ്മാനുവൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
കൊല്ലം: കാവനാട് കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. കാവനാട് സ്വദേശി ജോസഫിന്‍റെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ജോസഫിന്റെ മരുമക്കൾ കാവനാട് സ്വദേശികളായ പ്രവീൺ, ആന്‍റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് ജോസഫിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ലണ്ടൻ: നികുതി ഇളവുകൾ പ്രഖ്യാപിച്ച് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിന് പിന്നാലെ യു കെ പ്രധാനമന്ത്രി ലിസ് ട്രസിനെതിരായ വിമതനീക്കം ശക്തം. ട്രസിനെതിരെ മത്സരിച്ച ഇന്ത്യൻ വംശജൻ ഋഷി സുനക്കിനെ നേതാവാക്കാനും വിമതർ ആലോചിക്കുന്നുണ്ട്. അതേസമയം, തന്നെ പുറത്താക്കാൻ ശ്രമിച്ചാൽ തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരുമെന്ന് ട്രസ് മുന്നറിയിപ്പ് നൽകി. നൂറിലധികം കൺസർവേറ്റീവ് പാർട്ടി എംപിമാർ ട്രസിൽ വിശ്വാസമില്ലെന്ന് കാണിച്ച് കത്തെഴുതാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടി കമ്മിറ്റി തലവനായ ഗ്രഹാം ബ്രാഡിക്ക് ഇവർ ഉടൻ കത്ത് നൽകിയേക്കും. പാർട്ടിയുടെ നിയമം പരിഷ്കരിച്ച് ട്രസിന്റെ നേതൃത്വത്തിൽ വിശ്വാസമില്ലെന്നു കാട്ടാനായി അവിശ്വാസ വോട്ടിന് അവസരം നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എന്നാൽ, പുതുതായി നിയമിതനായ ധനമന്ത്രി ജെറമി ഹണ്ടിനും ട്രസിനും ബജറ്റ് അവതരിപ്പിക്കാനും രാജ്യത്തിന്‍റെ സാമ്പത്തിക തന്ത്രം രൂപപ്പെടുത്താനുള്ള അവസരം നൽകണമെന്നുമാണ് ബ്രാഡിയുടെ നിലപാട്.
ഭോപാൽ: മധ്യപ്രദേശിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ഹിന്ദി പാഠപുസ്തകങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം ഹിന്ദിയിലാക്കാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മൂന്ന് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ പുറത്തിറക്കിയത്. മെഡിക്കൽ ബയോകെമിസ്ട്രി, അനാട്ടമി, മെഡിക്കൽ ഫിസിയോളജി തുടങ്ങിയ വിഷയങ്ങളുടെ പുസ്തകങ്ങളാണ് പുറത്തിറക്കിയത്. ഹിന്ദി ഭാഷയിൽ എം.ബി.ബി.എസ് കോഴ്സ് ആരംഭിക്കുന്ന ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറിയെന്നും ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ ഈ ദിവസം എഴുതപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഹിന്ദിയിൽ എം.ബി.ബി.എസ് പഠനം തുടങ്ങിയത് ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായാണ്. രാജ്യത്തെ എട്ട് ഭാഷകളിൽ കൂടി മെഡിക്കൽ, സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
