- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. എ.ഐ.സി.സി, പി.സി.സികളിലായി സജ്ജീകരിച്ച 67 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വോട്ട് ചെയ്യാൻ ഒരു ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് പോരാട്ടമെന്നും ഇത് പ്രവർത്തകരുടെ ദിനമാണെന്നും ശശി തരൂർ പറഞ്ഞപ്പോൾ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാവിലെ 10 മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ വോട്ട് രേഖപ്പെടുത്തി. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം, ജയറാം രമേശ് തുടങ്ങിയ മുതിർന്ന നേതാക്കൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. കോൺഗ്രസിലെ ജനാധിപത്യത്തിന്‍റെ തെളിവും ഐതിഹാസിക മുഹൂർത്തവുമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ജയറാം രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് ജനാധിപത്യപരമായിരിക്കുമെന്നാണ് പി ചിദംബരം പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, രാഘവൻ,…
ഭൗമ പാളികളുടെ ചലനങ്ങളാണ് സാധാരണയായി ഭൂകമ്പങ്ങൾക്ക് കാരണമാകുന്നത്. എന്നാൽ സമുദ്രത്തിനടിയിൽ ചത്തടിയുന്ന ജീവികൾ, ഭൂകമ്പങ്ങളെ സ്വാധീനിക്കാറുണ്ട് എന്ന് പുതിയ പഠനം പുറത്തുവരുന്നു. ന്യൂസിലൻഡിനോട് ചേർന്നുള്ള ഹികുരാൻജി സബ്ഡക്ഷൻ മേഖലയിൽ ഗവേഷകർ നടത്തിയ പഠനങ്ങൾ ആണ് പുതിയ വെളിപ്പെടുത്തലിന് കാരണമായിരിക്കുന്നത്. കാലങ്ങളായി ചത്തടിയുന്ന സമുദ്രത്തിലെ സൂക്ഷ്മജീവികൾ ഭൂമിയിലെ പാളികൾക്കിടയിലേക്ക് എത്തുകയും ഭൂകമ്പങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു എന്നാണ് പുതിയ കണ്ടെത്തൽ. ദശലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള സൂക്ഷ്മജീവികൾ വന്നടിഞ്ഞ് ഈ മേഖലയിൽ കാൽസൈറ്റ് നിക്ഷേപം ഉണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരം നിക്ഷേപങ്ങൾക്ക് ഭൗമ പാളികൾ തമ്മിലുള്ള ഉരസലിനെ സ്വാധീനിക്കാൻ കഴിയും. ഹികുരാൻജി സബ്ഡക്ഷൻ മേഖലയിൽ നടക്കുന്നത് പസഫിക് പാളിയും ഓസ്ട്രേലിയ പാളിയും തമ്മിലുള്ള ഉരസലാണ്. ഈ ഭൗമപാളികളുടെ ചലനങ്ങൾ ഭൂമിയിൽ റിക്ട്ടർ സ്കെയിലിൽ എട്ടു തീവ്രത വരെ വന്നേക്കാവുന്ന വൻ ഭൂകമ്പങ്ങൾക്ക് കാരണമായേക്കും. അനുകൂല സാഹചര്യങ്ങൾ ആണെങ്കിൽ കാൽസൈറ്റ് നിക്ഷേപങ്ങൾ സമുദ്രത്തിൽ അലിഞ്ഞുപോകും. അങ്ങനെ വരാതിരിക്കുമ്പോഴാണ് ഉരസലും ഭൂകമ്പ സാധ്യതയും വർദ്ധിക്കുന്നത്.താപനില കുറഞ്ഞിരിക്കുമ്പോഴും ഉയർന്ന…
പീഡനക്കേസില്‍ ജാമ്യം അനുവദിക്കാന്‍ അതിജീവിതയെ വിവാഹം ചെയ്യണം; വിചിത്ര നിബന്ധനയുമായി ബോംബെ ഹൈക്കോടതി
മുംബൈ: ബലാത്സംഗത്തിനിരയായി കുഞ്ഞിന് ജന്മം നൽകി കാണാതായ പെൺകുട്ടിയെ ഒരു വർഷത്തിനകം വിവാഹം കഴിച്ചാൽ ജാമ്യം അനുവദിക്കാമെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശിയുടെ ജാമ്യാപേക്ഷയിലാണ് കോടതിയുടെ വിധി. അതിജീവിതയെ കണ്ടെത്തുകയാണെങ്കിൽ വിവാഹം കഴിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഒരു വര്‍ഷത്തിനുള്ളിൽ അതിജീവിതയെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്ന നിബന്ധനയില്‍ ജാമ്യം അനുവദിക്കുന്നത് ഉചിതമാണെന്ന് ഉത്തരവില്‍ ജസ്റ്റിസ് ഭാരതി ഡാഗ്രേ വിശദമാക്കി. 22 കാരിയായ യുവതിയുടെ പരാതിയിലാണ് 26കാരനെ അറസ്റ്റ് ചെയ്തത്. അയൽവാസികളായ ഇരുവരും 2018 മുതൽ പരസ്പരം പരിചയമുള്ളവരാണ്. അവർ പ്രണയത്തിലായി എന്നത് ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നു. വിവാഹിതരാകാമെന്ന ധാരണയിൽ ഇരുവരും ശാരീരിക ബന്ധം പുലർത്തിയിരുന്നു. 2019 ഒക്ടോബറിലാണ് യുവതി ഗർഭിണിയായത്. താൻ ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്ന് യുവാവ് പറഞ്ഞു. ആറ് മാസം ഗർഭിണിയായിരുന്ന യുവതി 2020 ജനുവരി 27 നാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മറൈൻ ലൈനിലെ ഒരു കെട്ടിടത്തിന്‍റെ കോമ്പൗണ്ടിൽ യുവതി കുഞ്ഞിനെ ഉപേക്ഷിച്ചു. കെട്ടിടത്തിന്‍റെ…
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റെ വിവാദ പരാമർശത്തോടെ ആരംഭിച്ച തെക്ക്- വടക്ക് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി മേയർ ആര്യ രാജേന്ദ്രൻ. “തെക്കും വടക്കും ഒന്നാണെന്ന” അടിക്കുറിപ്പോടെയാണ് ആര്യ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കൊപ്പമുള്ള തന്‍റെ ചിത്രം പങ്കുവച്ചത്. കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കെ സുധാകരൻ വിവാദ പരാമർശം നടത്തിയത്. തെക്കന്‍കേരളത്തിന് മുകളിലൂടെ പോയപ്പോള്‍ ലക്ഷ്മണന് അധമചിന്തയുണ്ടായെന്നും എന്നാൽ അത് ആ പ്രദേശത്തിന്റെ കുഴപ്പമാണെന്ന് രാമന്‍ അഭിപ്രായപ്പെട്ടുവെന്നുമാണ് തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കളെ താരതമ്യപ്പെടുത്തി സുധാകരന്‍ പറഞ്ഞത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ അഭിമുഖം വിവാദമായതോടെ സുധാകരൻ പറഞ്ഞത് പിൻവലിച്ചു. കുട്ടിക്കാലത്ത് കേട്ടതും മലബാറില്‍ പ്രചാരത്തിലുള്ളതുമായ ഒരു കഥയാണ് താൻ പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
നാഗ്പൂർ: നാഗ്പൂർ ജില്ലയിൽ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടം. ബി.ജെ.പിക്ക് ഒരു ചെയര്‍പേഴ്‌സണെ പോലും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്ന് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ തിരിച്ചടി ബിജെപി നേതൃത്വത്തിന് ക്ഷീണമായി. സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖർ ബവൻകുലെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ് നാഗ്പൂർ. 13 ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിൽ ഒൻപത് സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 13 ൽ എട്ട് ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും നേടി. എൻസിപിക്ക് മൂന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളും ശിവസേനയ്ക്ക് ഒരു സ്ഥാനവും ലഭിച്ചു.
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് ശശി തരൂർ. 10 സംസ്ഥാനങ്ങളിൽ നേരിട്ട് പോയി പ്രവർത്തകരെ കണ്ടു. സന്ദേശം എല്ലാവരിലേക്കും എത്തിയിട്ടുണ്ടെന്ന് കരുതുന്നു. 16 ദിവസം കൊണ്ട് സാധ്യമായതെല്ലാം ചെയ്തു. ബാക്കി വോട്ടർമാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാവിലെ പ്രിയങ്ക ഗാന്ധിയുമായി സംസാരിച്ചപ്പോൾ, ഈ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഗുണം ചെയ്തുവെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ നിലപാട് നിഷ്പക്ഷമാണെന്ന് ഗാന്ധി കുടുംബം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിൽ തിരഞ്ഞെടുപ്പ് നടന്നിട്ട് 22 വർഷമായി. അതുകൊണ്ടാണ് തങ്ങളുടെ നിലപാട് പരസ്യമാക്കാൻ പലർക്കും പ്രയാസം. ഗസ്റ്റ് ആർട്ടിസ്റ്റ്, ട്രെയിനി എന്നൊക്കെ പലരും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അത് അവരുടെ അഭിപ്രായപ്രകടനമാണ്. അതിനെക്കുറിച്ച് ഒന്നും പറയാനില്ല. പാർട്ടിയുടെ നേട്ടത്തിനായാണ് താൻ തിരഞ്ഞെടുപ്പിലേക്കിറങ്ങിയത്. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാൻ തനിക്ക് കഴിയും. പദവിക്കും അധികാരത്തിനും വേണ്ടിയല്ല മത്സരിക്കുന്നത്. പാർട്ടിക്കും രാജ്യത്തിനും വേണ്ടിയാണ്. ബാക്കി പാർട്ടി പ്രവർത്തകർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറെ ഉപദേശിക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കളങ്കപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. രാജ്ഭവൻ പിആർഒയാണ് ഗവർണറുടെ പ്രസ്താവന ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്. അതേസമയം, പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ് വി.സിമാർക്ക് ഗവർണർ കത്തയച്ചു. സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം. കേരള വിസിയുടെ കാലാവധി ഒക്ടോബർ 24ന് അവസാനിക്കാനിരിക്കെയാണ് പ്രൊഫസർമാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണറുടെ കത്ത്. 10 വർഷത്തെ സർവീസ് പൂർത്തിയാക്കിയവരെ വി.സിമാരായി നിയമിക്കാം. പട്ടിക ഉടൻ നൽകണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. വി.സിയുടെ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ, താല്‍ക്കാലിക ചുമതല സാധാരണയായി മറ്റ് വി.സിമാർക്കാണ് നൽകുക. ഇതിന് വിപരീതമായി പുതിയ വിസിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവർണർ മുന്നോട്ട്…
റഷ്യ പീഡനവും ലൈംഗികാതിക്രമങ്ങളും ഉക്രൈനിൽ യുദ്ധതന്ത്രങ്ങളായി ഉപയോഗിച്ചുവെന്ന് ആരോപണം. ഇതിനായി സൈനികർക്ക് വയാഗ്ര നൽകുന്നുണ്ടെന്ന് സംഘർഷ സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധി പ്രമീള പാറ്റൺ പറഞ്ഞു. ഈ വർഷം ആദ്യം, നിരവധി മൃതദേഹങ്ങൾ കൈകൾ ബന്ധിച്ച നിലയിൽ തെരുവിൽ കിടക്കുന്ന ഭയാനകമായ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഉക്രൈനിൽ റഷ്യ നടത്തുന്ന ക്രൂരമായ അക്രമങ്ങളുടെ സാക്ഷ്യപത്രങ്ങളായി ഇവ മാറി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിന് റഷ്യൻ സൈനികർ മനുഷ്യത്വരഹിതമായി പെരുമാറിയതായി സൂചനകളുണ്ടെന്ന് പാറ്റൺ പറഞ്ഞു. റഷ്യൻ സൈനികരെ ആയുധങ്ങൾക്കൊപ്പം വയാഗ്ര പോലുള്ള മരുന്നുകളുമായാണ് അയച്ചിരിക്കുന്നത്. ഇരകൾ തന്നെ ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നുണ്ടെന്നും പാറ്റൺ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഡ് വാക്സിനേഷൻ കവറേജ് 219.33 കോടി കടന്നു. ഇതുവരെ 4.11 കോടിയിലധികം കൗമാരക്കാർക്ക് കോവിഡ് വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,841 രോഗികൾ രോഗമുക്തി നേടിയപ്പോൾ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,40,75,149 ആയി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,060 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 26,834 സജീവ കേസുകളാണ് ഇന്ത്യയിലുള്ളത്. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 0.06 ശതമാനമാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,863 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ 89.86 കോടി സഞ്ചിത പരിശോധനകൾ നടത്തി. നിലവിൽ രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.02 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനവുമാണ്.
ഫേസ്ബുക്ക് ലൈവിട്ട് 230 കി.മി വേഗതയില്‍ മരണപ്പാച്ചില്‍; ബിഎംഡബ്ല്യു ട്രക്കിലിടിച്ച് 4 മരണം
ന്യൂഡല്‍ഹി: ഫേസ്ബുക്കിൽ ലൈവിട്ട് മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ച ബിഎംഡബ്ല്യു കാർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു. പൂർവാഞ്ചൽ എക്സ്പ്രസ് ഹൈവേയിലെ സുൽത്താൻപൂരിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അപകടത്തിന് തൊട്ടുമുമ്പ് നാലുപേരും ഫേസ്ബുക്ക് ലൈവിൽ വേഗത്തിൽ പോകുന്നത് പോസ്റ്റ് ചെയ്തിരുന്നു. ലൈവിനിടയിൽ തങ്ങൾ നാലുപേരും മരിക്കുമെന്നും അവർ പറഞ്ഞു. ബിഹാറിലെ റോഹ്താസിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ആനന്ദ് പ്രകാശ്, എൻജിനീയർ ദീപക് കുമാർ, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബിഎംഡബ്ല്യു കാർ പൂർണമായും തകർന്നു. മരിച്ചവരെല്ലാം ബീഹാർ സ്വദേശികളാണ്. ഇവർ ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്നർ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുൽത്താൻപൂർ എസ്പി സോമൻ ബർമ്മ പറഞ്ഞു. ഫോറൻസിക് സ്റ്റേറ്റ് ലബോറട്ടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യു, കണ്ടെയ്നർ ട്രക്ക് എന്നിവയുടെ സാങ്കേതിക പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
