- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ആരോൺ ഫിഞ്ചിന്‍റെ അർധസെഞ്ചുറിയുടെ കരുത്തിലും 20-ാം ഓവറിലെ അവസാന പന്തിൽ 180 റൺസിന് ഓൾ ഔട്ടായി. ഒരു ഓവർ എറിഞ്ഞ ഷമി വെറും 4 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇത് കൂടാതെ ഷമിയുടെ അവസാന ഓവറിലും ഒരു റണ്ണൗട്ടുണ്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഡേവിഡ് വാർണറുടെ അഭാവത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മാർഷ് 18 പന്തിൽ നാല് ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെ 35 റൺസ് നേടി. എന്നാൽ പവർപ്ലേയിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ ബൗള്‍ഡാക്കി. 11-ാം ഓവറിലെ നാലാം പന്തിൽ സ്റ്റീവ് സ്മിത്തിനെ (12 പന്തിൽ 11) ചാഹൽ പുറത്താക്കി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ച് 40 പന്തിൽ അർധസെഞ്ചുറി…
ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെ എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്ന് മല്ലികാർജുൻ ഖാർഗെ. ബെംഗളൂരുവിലെ കർണാടക പിസിസി ആസ്ഥാനത്തെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. “തിരഞ്ഞെടുപ്പ് പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധി കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. ഇപ്പോൾ മറ്റൊന്നിനും പ്രസക്തിയില്ല” അദ്ദേഹം പറഞ്ഞു. കർണാടകയിൽ ആകെ 494 പേർക്കാണ് വോട്ടവകാശമുള്ളത്. ഖാർഗെ വോട്ട് ചെയ്യാനെത്തിയപ്പോൾ കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ സന്നിഹിതനായിരുന്നു. ഭാരത് ജോഡോ യാത്രയുമായി കർണാടകയിലുള്ള രാഹുൽ ഗാന്ധിക്കും വോട്ട് രേഖപ്പെടുത്താൻ അർഹതയുള്ള മറ്റ് 40 പേർക്കുമായി ബെള്ളാരിയിൽ ഒരു പോളിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്. എ.ഐ.സി.സി ആസ്ഥാനത്ത് ഉൾപ്പെടെ രാജ്യത്തുടനീളം ആകെ 68 പോളിംഗ് ബൂത്തുകളാണുള്ളത്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാലിന് അവസാനിക്കും.
നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ ഒക്ടോബർ 18 നകം ഓൺലൈനായോ വെബ്‌സൈറ്റിൽനിന്ന് പ്രിന്റൗട്ടെടുത്ത ഫീ പേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കിയോ ഫീസ് അടയ്ക്കണം. അലോട്ട്മെന്‍റ് ലഭിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തവർ തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കേണ്ടതില്ലെങ്കിൽ ലിസ്റ്റിൽ നിന്ന് ഓപ്ഷനുകൾ നീക്കം ചെയ്യണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്‍റ് നഷ്ടമാകും. തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ അവരുടെ ഓപ്ഷനുകൾ പരിഗണിക്കില്ല. ഫീസ് അടച്ചവർക്ക് കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്മെന്‍റിനുള്ള ഓപ്ഷൻ പുനഃക്രമീകരിക്കുന്നത് 18ന് വൈകുന്നേരം 5 മണി വരെ. വിവരങ്ങൾക്ക്: 04712560363, 64.
ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. ഉഗാണ്ടൻ പ്രസിഡന്‍റ് യോവേരി മുസെവേനി രാത്രികാല കർഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചിടുകയാണെന്നും എബോള ബാധിതമായ രണ്ട് ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 21 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. മധ്യ ഉഗാണ്ടയിലെ മുബെന്ദെ, കസാണ്ട ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും യോവേരി പറഞ്ഞു. “എബോള വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക നടപടികൾ മാത്രമാണ് ഇവ. എല്ലാവരും അധികാരികളുമായി സഹകരിക്കുകയും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ അവസാനിപ്പിക്കുകയും വേണം,” യോവേരി മുസെവേനി പറഞ്ഞു.
കാബുൾ: അഫ്ഗാനിസ്ഥാനിൽ വീട് വിട്ടിറങ്ങിയതിന് താലിബാൻ സൈന്യം കല്ലെറിഞ്ഞ് കൊല്ലാൻ തീരുമാനിച്ച യുവതി തൂങ്ങി മരിച്ചു. വിവാഹിതയായ പുരുഷനോടൊപ്പം ഒളിച്ചോടിയതിനാലാണ് യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ താലിബാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് യുവതി തൂങ്ങിമരിച്ചത്. സ്ത്രീകൾക്ക് ജയിൽ സൗകര്യം കുറവായതിനാലാണ് കല്ലെറിഞ്ഞു കൊല്ലാൻ തീരുമാനിച്ചതെന്ന് ഗൊർ പ്രവിശ്യയിലെ താലിബാൻ പൊലീസ് മേധാവി അബ്ദുൾ റഹ്മാൻ പറഞ്ഞു. വ്യാഴാഴ്ച വിവാഹിതനായ യുവാവിനെ വധിച്ചിരുന്നു. വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സ്ത്രീകളുടെ എണ്ണം കൂടുകയാണെന്നും ഇത്തരക്കാരെ കല്ലെറിഞ്ഞ് കൊല്ലാനോ പരസ്യമായി ചാട്ടവാറടിക്കാനോ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു. താലിബാൻ സ്ത്രീകൾക്ക് മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് പുതിയ സംഭവം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തത്. ഇതോടെ പലയിടത്തും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടാൻ കഴിയില്ല.
ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെട്ടെന്ന് ബഹുരാഷ്ട്ര കമ്പനികളുടെ സർവേ. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), കൺസൾട്ടൻസി സ്ഥാപനമായ ഇവൈ എന്നിവ സംയുക്തമായി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സർവേയിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും ജിഎസ്ടിയെ അനുകൂലിച്ചു. ഡിജിറ്റൽ മേഖലയ്ക്ക് നൽകിയ ശ്രദ്ധ, നികുതി രംഗത്തും മറ്റ് മേഖലകളിലും ഉണ്ടായ മാറ്റങ്ങൾ എന്നിവ ബിസിനസ്സ് അന്തരീക്ഷത്തിലെ പുരോഗതിക്ക് കാരണമായതായി കമ്പനികൾ പറഞ്ഞു. അടുത്ത 3-4 വർഷത്തിനുള്ളിൽ, ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ, ഉയർന്ന ഉപഭോഗം, സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും കമ്പനികൾ പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യയുടെ സാധ്യതകൾ ബഹുരാഷ്ട്ര കമ്പനികൾ തള്ളിക്കളയുന്നില്ല. ആഗോള വിപണി വികസനത്തിൽ ഇന്ത്യയ്ക്ക് പ്രധാന്യം നൽകുന്നവയാണ് 71 ശതമാനം കമ്പനികളും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ നിക്ഷേപം 475 ബില്യൺ ഡോളറിലെത്തുമെന്നാണ് സർവേ ഫലം. അതേസമയം, ഏകജാലക സംവിധാനത്തിലൂടെ അംഗീകാരങ്ങൾ…
ന്യൂഡല്‍ഹി: കാണിച്ചിക്കുളങ്ങര കൊലക്കേസിലെ ഒന്നാം പ്രതി ഉണ്ണിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2006 മുതൽ ജയിലിൽ കഴിയുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് ഉണ്ണിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസിലെ സ്ഥിതി വ്യത്യസ്തമാണെന്നും ജാമ്യം നൽകിയാൽ അത് നിയമവ്യവസ്ഥയെ അപഹസിക്കലാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരെ ഉണ്ണിയും മറ്റ് പ്രതികളും സമർപ്പിച്ച ജാമ്യ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിൽ അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഉണ്ണിയുടെ അവശ്യം.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ വിശ്രമമില്ലാതെ ജീവനക്കാരെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സിയുടെ വാർത്താക്കുറിപ്പ്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരണം മുതൽ തുടങ്ങിയ നുണപ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി-സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്. ഇതിനായി, 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങുന്ന ഒരു ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവിനെയാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ 542 ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരുണ്ട്. ഡ്യൂട്ടിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ശമ്പളം നൽകുന്നത്. അതിനാൽ മതിയായ ജീവനക്കാരെ വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് നടത്തുന്നത്. സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കെ.എസ്.ആർ.ടി.സി, സ്വിഫ്റ്റ് സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തിരുന്നു. ഗജരാജ സ്ലീപ്പർ ബസുകൾ പ്രതിദിനം ഒരു ലക്ഷത്തിലധികം രൂപയാണ് വരുമാനം നേടുന്നത്. യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നതിനിടെയുള്ള…
റിയാദ്: ഡിസ്നി വേൾഡിന്‍റെ മാതൃകയിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കലാ-കായിക വിനോദ കേന്ദ്രമായി മാറാൻ ‘ഖിദ്ദിയ’. വിനോദ നഗരമായ ‘ഖിദ്ദിയ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡിസ്നിലാൻഡ് വേൾഡ്, പാർക്ക് എന്നിവ പദ്ധതിയിൽ ഉൾപ്പെടും. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024 ലെ ഏഷ്യൻ ഒളിമ്പിക്സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്പോർട്സ് ഏരിയകൾ, കറോട്ട മത്സര പാത എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. 2019 ലാണ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യ ഘട്ടം 2023 ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ കടുത്ത നിലപാടെടുത്ത് ഹൈക്കോടതി. പോപ്പുലർ ഫ്രണ്ടിന്റെയും, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്ത എല്ലാ ഹർത്താൽ ആക്രമണ കേസുകളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ ഏഴിന് ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. സ്ഥാപനങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്ഡിനും നേതാക്കളെ കൂട്ടമായി അറസ്റ്റു ചെയ്തു ജയിലിലടച്ചതിനുമെതിരെ, പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനെതിരെ ജസ്റ്റിസ് എ.കെ ജയശങ്കരൻ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ കോടതി, ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കും നിർദ്ദേശം നൽകിയിരുന്നു. സ്വകാര്യ സ്വത്തിനും പൊതുസ്വത്തിനും നാശനഷ്ടമുണ്ടാക്കിയവർക്കെതിരെ പ്രത്യേകം കേസെടുക്കാനും ആവശ്യപ്പെട്ടു.
