- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
അബുദാബി: വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലെ ഇന്ത്യ-യു.എ.ഇ സഹകരണം പുതിയ തലങ്ങളിലേക്ക്. ജി-20 ഉച്ചകോടിക്കായി വാഷിംഗ്ടണിലെത്തിയ ധനമന്ത്രി നിർമ്മല സീതാരാമനും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനിയും സഹകരണം ശക്തിപ്പെടുത്താൻ ചർച്ച നടത്തി. സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സാമ്പത്തിക വാണിജ്യ സഹകരണത്തിനായിരിക്കും ഊന്നൽ നൽകുക. ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കെതിരെ യോജിച്ച ശ്രമങ്ങൾ നടത്തണമെന്നാണ് യു.എ.ഇ ആഗ്രഹിക്കുന്നതെന്ന് അൽ ഹുസൈനി പറഞ്ഞു. ഫെബ്രുവരിയിൽ ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം വ്യാപാര മേഖലയ്ക്ക് പുതുജീവൻ ലഭിച്ചതായും ഇരുനേതാക്കളും പറഞ്ഞു. ഉച്ചകോടിയിൽ ചർച്ച ചെയ്യേണ്ട മുൻഗണനാ വിഷയങ്ങൾക്ക് യു.എ.ഇയുടെ പിന്തുണയും മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി വാഗ്ദാനം ചെയ്തു. എണ്ണയിതര കയറ്റുമതിയുടെ കാര്യത്തിൽ യു.എ.ഇ.യുടെ ഏറ്റവും മികച്ച വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഏറ്റവും വലിയ നിക്ഷേപ പങ്കാളികളിലൊന്നാണ് ഇന്ത്യ. യു.എ.ഇ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി, ഇന്റർനാഷനൽ ഫിനാൻഷ്യൽ റിലേഷൻഷിപ്…
തിരൂരങ്ങാടി: അനധികൃത മണൽക്കടത്തിന് പിടിച്ചെടുത്ത് കോഴിച്ചെന മൈതാനത്ത് തള്ളിയ വാഹനങ്ങൾ 1.90 കോടി രൂപയ്ക്ക് പൊലീസും റവന്യൂ വകുപ്പും ചേർന്ന് ലേലം ചെയ്തു. 2006 മുതലുള്ള 300ലധികം വാഹനങ്ങൾ ലേലം ചെയ്തു. നേരത്തെ ചെമ്മാട് ഹജൂർ കച്ചേരി പരിസരത്തും പൊലീസ് സ്റ്റേഷൻ പരിസരത്തുമാണ് ഇവ സൂക്ഷിച്ചിരുന്നത്. ഹജൂർ കച്ചേരി കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടെയാണ് ഇവിടെയുണ്ടായിരുന്ന വാഹനങ്ങൾ കോഴിക്കോട്ടെ കോഴിച്ചെനയിലേയ്ക്ക് മാറ്റിയത്. രേഖകൾ ഹാജരാക്കിയ വാഹനങ്ങൾ പിഴയടച്ച ശേഷം വിട്ടയച്ചു. ബാക്കിയുള്ളവ ആർ.ഡി.ഒ ഇ-ലേലം ചെയ്തു. ബ്രദേഴ്സ് ആൻഡ് മെറ്റൽ ആണ് ലേലം പിടിച്ചത്. 1.61 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്. 29 ലക്ഷം രൂപയാണ് ജി.എസ്.ടി. ഇന്ന് മുതൽ വാഹനം നീക്കം ചെയ്യാൻ തുടങ്ങും. നീക്കം ചെയ്യൽ ഒരു മാസത്തിനകം പൂർത്തിയാകും. തഹസിൽദാർ പി ഒ സാദിഖ്, അഡീഷണൽ തഹസിൽദാർ കെ കെ സുധീഷ് എന്നിവർ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി രേഖകൾ കരാറുകാർക്ക് കൈമാറി. വാഹനങ്ങൾ നീക്കം ചെയ്യുന്നതോടെ നാട്ടുകാരുടെ…
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ തുടരുന്നു. ഇന്ന് 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. അടുത്ത മൂന്നു മണിക്കൂര്‍ കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. മലയോര മേഖലയിൽ പരക്കെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴിയും കേരളത്തിനും തമിഴ്നാടിനും മുകളിൽ ന്യുനമർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ അഞ്ച് ദിവസം കൂടി തുടർന്നേക്കും. ഒക്ടോബര്‍ 20 ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നു പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…
നടൻ അജിത്ത് സിനിമയിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് റിപ്പോർട്ട്. ‘വലിമൈ’യ്ക്ക് ശേഷം എച്ച് വിനോദിനൊപ്പം ഒന്നിക്കുന്ന ‘തുണിവ്’ എന്ന ചിത്രത്തിലാണ് അജിത്ത് ഇപ്പോൾ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്നതാണ് അജിത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ഇത് പൂർത്തിയാക്കിയ ശേഷം ഒന്നര വർഷത്തേക്ക് സിനിമയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതായി താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബൈക്ക് റൈഡിങ്ങില്‍ അതീവ താൽപര്യമുള്ള അജിത്ത് സുഹൃത്തുക്കൾക്കൊപ്പം ഏഴ് ഭൂഖണ്ഡങ്ങളിലും പര്യടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോകം മുഴുവൻ സഞ്ചരിക്കുക എന്നത് അജിത്തിന്‍റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. ഇത്രയും കാലം സിനിമാ പ്രതിബദ്ധതകൾ കാരണം ഇത് വൈകി. തന്‍റെ 62-ാമത്തെ ചിത്രം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സിനിമയിൽ നിന്ന് ഒരു ഇടവേള എടുക്കും. 63-ാമത്തെ ചിത്രത്തിനായി താരം ആർക്കും ഡേറ്റ് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡല്‍ഹി: എല്ലാ ശനിയാഴ്ചയും ബാങ്കുകൾക്ക് അവധി നൽകി പകരം മറ്റ് ദിവസങ്ങളിൽ ജോലി സമയം നീട്ടുന്നതിനെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും അനുകൂലിക്കുന്നുണ്ടെങ്കിലും, സമയം എപ്പോൾ വർദ്ധിപ്പിക്കണമെന്ന കാര്യത്തിൽ ഭിന്നാഭിപ്രായം. രാവിലെ സമയ വർദ്ധനവ് വേണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. വൈകുന്നേരം അരമണിക്കൂർ വർദ്ധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് , ഇന്ത്യന്‍ നാഷണല്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവർ അരമണിക്കൂര്‍ അധിക ജോലി രാവിലെയാവണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക് അസോസിയേഷനു കത്തയച്ചു. അതേസമയം, വൈകുന്നേരം സമയം വർദ്ധിപ്പിക്കണമെന്ന് ഓഫീസര്‍മാരുടെ ദേശീയ സംഘടന ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനു നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് എന്നിവർ സംയുക്തമായാണ് കത്ത്…
ഡൽഹി: ഡൽഹി ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെയും മയക്ക് മരുന്ന് കടത്ത് സംഘങ്ങളുടെയും കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന. ഡൽഹിക്ക് പുറമെ രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. 40 സ്ഥലങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് സൂചന. മയക്കുമരുന്ന് സംഘങ്ങളുമായും തീവ്രവാദികളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ ഒക്ടോബർ 14ന് ഡ്രോൺ വിതരണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് എൻഐഎ പറയുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 191 ഡ്രോണുകളാണ് പാകിസ്ഥാനിൽ നിന്ന് അനധികൃതമായി ഇന്ത്യൻ പ്രദേശത്തേക്ക് കടന്നത്. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷയുടെ കാര്യത്തിൽ വലിയ ആശങ്കകൾ ഉയർത്തുന്ന സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധന.
സ്റ്റാർട്ടപ്പുകളെയും നിക്ഷേപകരെയും ബന്ധിപ്പിച്ച് കോൺസുലേറ്റിന്റെ ‘എലവേറ്റ്’
യു.എ.ഇ: നൂതന ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദി ഒരുക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. നിക്ഷേപകരിലേക്കും ബിസിനസുകാരിലേക്കും സ്റ്റാർട്ടപ്പുകൾ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ‘എലവേറ്റ്’ പിച്ചിംഗ് സീരീസിന്‍റെ നാലാം സെഷനിൽ 10 പുതിയ ആശയങ്ങൾ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഹെൽത്ത് ടെക്, പ്രോപ്ടെക്, ഫിൻടെക് എന്നീ മേഖലകളിൽ വിവിധ സംരംഭങ്ങൾ അവതരിപ്പിച്ചു. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം വളരെയധികം ശക്തിപ്പെട്ടുവെന്നും ഐ.ടി, ഇലക്ട്രോണിക്സ് മേഖലയിലെ ഇന്ത്യൻ കമ്പനികളുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ് യു.എ.ഇയെന്നും കോൺസുൽ ജനറൽ ഡോ.അമൻ പുരി പറഞ്ഞു. ജൈടെക്സിൽ ഇന്ത്യൻ സംരംഭങ്ങളുടെ പ്രദർശനത്തിന് വലിയ പ്രതികരണം ലഭിച്ചെന്നും ആഗോള വിപണിയിലേക്കുള്ള വാതിൽ തുറക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു എസ്: കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടയിൽ ദരിദ്രരുടെ എണ്ണം ഗണ്യമായി കുറച്ചതിന് ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനം. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി, ഓക്‌സ്ഫഡ് പുവര്‍റ്റി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റിവ് (ഒപിഎച്ച്ഐ) എന്നിവ തയ്യാറാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം 2005-06നും 2019-21 നും ഇടയിൽ 41.5 കോടി ആളുകൾ രാജ്യത്തെ ദാരിദ്ര്യരേഖ മറികടന്നു. ഇന്ത്യയുടെ നേട്ടത്തെ ചരിത്രപരമെന്നാണ് ഐക്യരാഷ്ട്രസഭ പത്രക്കുറിപ്പിൽ വിശേഷിപ്പിച്ചത്. ദാരിദ്ര്യത്തിൽ കഴിയുന്ന പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും അനുപാതം പകുതിയാക്കുക എന്ന സുസ്ഥിര വികസന ലക്ഷ്യം 2030 ഓടെ സാധ്യമാകുമെന്നതിന്‍റെ തെളിവാണിത് എന്നും യുഎൻ വ്യക്തമാക്കി. 2020 ലെ സെൻസസ് പ്രകാരം, ഇന്ത്യ ഇപ്പോഴും ലോകത്തിലെ ഏറ്റവും അധികം ദരിദ്രരുള്ള രാജ്യമാണ്. നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ 9.7 കോടിയാണ് ദരിദ്രരായ കുട്ടികളുടെ എണ്ണം. ദരിദ്രരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും, കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളും ഭക്ഷ്യ, ഊർജ്ജ വില വർദ്ധനവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലും മിതമായ വിലയ്ക്ക് ഊർജ്ജം…
തിരുവനന്തപുരം: ചുള്ളിമാനൂർ വഞ്ചുവത്ത് മണ്ണിടിച്ചിലിനെ തുടർന്ന് തിരുവനന്തപുരം-ചെങ്കോട്ട ദേശീയപാതയിൽ ഗതാഗത തടസ്സം. 20 അടി ഉയരമുള്ള മൺകൂന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തകർന്നത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. റോഡിന്‍റെ ഒരു വശത്തെ മണ്ണ് നീക്കി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്നലെ ഉച്ച മുതൽ പമ്പയിലും സന്നിധാനത്തും കനത്ത മഴയാണ് പെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ആലപ്പുഴയിലും കൊല്ലത്തും ഇടവിട്ട് പെയ്ത കനത്ത മഴയ്ക്ക് അൽപ്പം ശമനമുണ്ട്. കുട്ടനാട്ടിൽ മഴ രണ്ടാംകൃഷിയുടെ വിളവെടുപ്പിനെ ബാധിക്കും.
ലണ്ടന്‍: ഈ വർഷത്തെ ബുക്കർ പ്രൈസ് ശ്രീലങ്കൻ എഴുത്തുകാരൻ ഷെഹാൻ കരുണതിലകെയ്ക്ക്. മാലി അൽമേഡയുടെ ദ സെവൻ മൂൺസ് ഓഫ് മാലി അൽമേഡ എന്ന നോവലിനാണ് ഷെഹാൻ കരുണതിലകെ പുരസ്കാരം നേടിയത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുദ്ധ ഫോട്ടോഗ്രാഫറെക്കുറിച്ചാണ് നോവൽ. തിങ്കളാഴ്ച രാത്രി ലണ്ടനിൽ നടന്ന ചടങ്ങിൽ ക്വീൻ കണ്‍സോര്‍ട്ട് കാമിലയിൽ നിന്ന് അദ്ദേഹം അവാർഡ് സ്വീകരിച്ചു. 47 കാരനായ ഷെഹാൻ കരുണതിലകിന് 50,000 പൗണ്ടാണ് സമ്മാനത്തുകയായി ലഭിച്ചത്.
