Author: News Desk

ന്യൂഡൽഹി: എക്‌സൈസ് പോളിസി അഴിമതിയുമായി ബന്ധപ്പെട്ട് ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സി.ബി.ഐ ഓഫീസിൽ നിന്ന് പുറത്തുവന്നു. ചോദ്യം ചെയ്യലിന് ശേഷം സി.ബി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ആം ആദ്മി പാർട്ടി വിടാൻ സമ്മർദ്ദം ചെലുത്തിയെന്നും മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും മനീഷ് സിസോദിയ ആരോപിച്ചു. തനിക്കെതിരെയുള്ള വ്യാജ എക്സൈസ് കേസ് ബിജെപിയുടെ ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിൽ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയാണെന്ന് സിസോദിയ പറഞ്ഞു. തങ്ങൾ നൽകുന്ന ഓഫറുകൾ സ്വീകരിച്ചില്ലെങ്കിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് സിബിഐ ഭീഷണിപ്പെടുത്തിയതായും സിസോദിയ പറഞ്ഞു.

Read More

ന്യൂഡൽഹി: ഉപയോഗശൂന്യമായ ഭാഗങ്ങൾ സ്ക്രാപ്പ് വിലയ്ക്ക് വിൽപ്പന നടത്തി നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസത്തിൽ ഇന്ത്യൻ റെയിൽവേ സമ്പാദിച്ചത് 2,500 കോടിയിലധികം രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് സ്ക്രാപ്പ് വിൽപ്പന വരുമാനത്തിൽ ഇന്ത്യൻ റെയിൽവേ 28 ശതമാനം വർദ്ധനവ് സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. റെയിൽവേ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 2,003 കോടി രൂപയാണ് റെയിൽവേ വരുമാനമായി നേടിയത്. 2022 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ 2,587 കോടി രൂപയാണ് വിൽപ്പനയിലൂടെ ലഭിച്ചത്. നടപ്പ് സാമ്പത്തിക വർഷം സ്ക്രാപ്പ് വിൽപ്പനയിലൂടെ 4,400 കോടി രൂപ സമ്പാദിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവയാണ് ഈ വർഷം വിറ്റത്. വളരെക്കാലമായി റെയിൽവേയുടെ പ്രധാന വരുമാനങ്ങളിലൊന്നാണിത്.

Read More

ഗ്രീക്ക് ഗോൾഡൻ റേഷ്യോ പ്രകാരമുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ബോളിവുഡ് നടി ദീപിക പദുക്കോൺ മാത്രമാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത്. ആഗോള സെലിബ്രിറ്റികൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 94.52 പോയിന്‍റുമായി ജോഡി കോമറാണ് ഒന്നാമതെത്തിയത്. സെന്‍ഡായ 94.37 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും 94.35 പോയിന്‍റുമായി ബെല്ല ഹഡിഡ് മൂന്നാം സ്ഥാനത്തുമെത്തി. 91.22 പോയിന്‍റുമായി ദീപിക ഒമ്പതാം സ്ഥാനത്താണ്. ടെയ്ലർ സ്വിഫ്റ്റ് (91.64), കിം കർദാഷിയാൻ (91.28), അരിയാന ഗ്രാൻഡെ (91.81) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ. നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിലെ നായികയായ ജംഗ് ഹ്യൂയോൺ 10-ാം സ്ഥാനത്താണ്. ഷാരൂഖ് ഖാൻ നായകനായ ഓം ശാന്തി ഓമിലെ നായികയായാണ് ദീപിക ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ദീപികയ്ക്ക് ഇന്ത്യൻ സിനിമയിൽ തന്‍റേതായ ഇടം നേടാൻ കഴിഞ്ഞു. പഠാന്‍ ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

Read More

പാരീസ്: ഈ വർഷത്തെ ബാലോൺ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡ് താരം കരീം ബെൻസെമയ്ക്ക്. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡി ഓർ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. ബാഴ്‌സലോണയുടെ അലക്‌സിയ പ്യുട്ടെല്ലാസാണ് മികച്ച വനിതാ താരം. യുവേഫ പുരസ്കാരം സ്വന്തമാക്കിയ റയൽ മാഡ്രിഡിന്‍റെ ഗോളടിയന്ത്രം കരീം ബെൻസെമ തന്നെയായിരുന്നു സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നത്. ചാംപ്യൻസ് ലീഗും സ്പാനിഷ് ലീഗും റയലിന് സമ്മാനിച്ച താരമാണ് ബെൻസെമ. 46 മത്സരങ്ങളിൽ 44 ഗോളുകളാണ് ബെൻസെമ നേടിയത്. ബാഴ്സലോണയുടെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു. നിലവിലെ ജേതാവ് ലയണൽ മെസ്സിക്ക് സാധ്യതാ പട്ടകയിൽ ഇടംനേടാനായില്ലെന്നതും ചർച്ചയായിരുന്നു. ലോകമെമ്പാടുമുള്ള 180 ഫുട്ബോൾ ജേർണലിസ്റ്റുകളാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം ബാഴ്‌സലോണയുടെ ഗാവിക്കാണ്. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം റയല്‍…

Read More

വിജയവാഡ: സി.പി.ഐ.യിൽ പ്രായപരിധി 75 വയസ്സ്. പാർട്ടി കോണ്‍ഗ്രസ് കമ്മീഷൻ ഭേദഗതികളോടെയാണ് ഇതിന് അംഗീകാരം നൽകിയത്. 75 വയസ്സുവരെ പാർട്ടിയുടെ ദേശീയ, സംസ്ഥാന നേതൃത്വത്തിൽ ഭാരവാഹിയാകാൻ കഴിയും. 75 വയസ്സുവരെയുള്ളവർക്ക് അസിസ്റ്റന്‍റ് സെക്രട്ടറിമാരാകാം. അസിസ്റ്റന്റ് സെക്രട്ടറിമാരിൽ ഒരാൾ 50 വയസ്സിൽ താഴെയുള്ള ആളായിരിക്കണം എന്ന മാർഗനിർദേശത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്.

Read More

ആലപ്പുഴ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ നിയമം പണിപ്പുരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് അഭിപ്രായവ്യത്യാസങ്ങളില്ല. അധികം കാലതാമസം കൂടാതെ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇലന്തൂരിലെ ദുർമന്ത്രവാദ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. “ഒരു മതവിശ്വാസിയായ വ്യക്തിയെ ഒരു തരത്തിലും അന്ധവിശ്വാസിയായി ആരും കണക്കാക്കുന്നില്ല. പക്ഷേ ഇതിന്‍റെ തുടർച്ചയായുള്ള, നമ്മുടെ രാജ്യത്തിനും സമൂഹത്തിനും അനുയോജ്യമല്ലാത്ത അന്ധവിശ്വാസങ്ങളെയും ആചാരങ്ങളെയുമാണ് എതിർക്കുന്നത്,” അദ്ദേഹം പറഞ്ഞു. അന്ധവിശ്വാസത്തിനും അധാർമ്മികതയ്ക്കുമെതിരെ നീക്കങ്ങൾ നടക്കുമ്പോൾ അത് മതവിശ്വാസങ്ങൾക്കെതിരായ നീക്കമായി മാറുമെന്ന ആശങ്ക ചിലർ ഉയർത്തുമെന്നതിനാലാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കയർ വർക്കേഴ്സ് സെന്‍ററിന്‍റെ പതിനാലാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read More

സാമന്തയുടെ പുതിയ ചിത്രമായ യശോധ നവംബർ 11ന് റിലീസ് ചെയ്യും. തെലുങ്കിന് പുറമെ നാല് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരിയും ഹരീഷും ചേർന്നാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സിവലെങ്ക കൃഷ്ണ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. സാമന്ത യശോധ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. ഗർഭിണിയായ സാമന്തയുടെ കഥാപാത്രം ആക്ഷൻ പരിശീലനത്തിൽ പങ്കെടുക്കുന്നുവെന്ന് ടീസറിൽ വ്യക്തമായിരുന്നു. വരലക്ഷ്മി ശരത്കുമാർ, റാവു രമേശ്, സമ്പത്ത്, മുരളി ശർമ്മ, ശത്രു, മധുരിമ, കൽപിക ഗേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശർമ്മ എന്നിവരും അഭിനേതാക്കളാണ്. 2018 ൽ പുറത്തിറങ്ങിയ യു-ടേൺ എന്ന ചിത്രത്തിന് ശേഷം സാമന്ത ലീഡ് റോളിലെത്തുന്ന ചിത്രം കൂടിയാണ് യശോധ. യു-ടേണിന് ശേഷം സൂപ്പർ ഡീലക്സ് ഉൾപ്പെടെ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും ലീഡ് റോൾ…

Read More

തിരുവനന്തപുരം: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ്-19 ന്‍റെ പുതിയ ജനിതക വകഭേദം (എക്സ്ബിബി, എക്സ്ബിബി 1) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെയുള്ള വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയത് കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. അതിനാൽ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തും. രോഗം ബാധിക്കുന്നവരിൽ 1.8 ശതമാനം പേർക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നിരുന്നാലും, ശ്രദ്ധ ആവശ്യമാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്ക് ശരിയായി ധരിക്കണം. പ്രായമായവരും രോഗമുള്ളവരും മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. വിമാനത്താവളത്തിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ആരോഗ്യവകുപ്പിന്‍റെ മുൻകരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കോവിഡ് കേസുകൾ പൊതുവെ കുറയുകയാണെന്ന് യോഗം വിലയിരുത്തി. നിലവിൽ കേസുകളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. കോവിഡിന്‍റെ ജനിതക വകഭേദം ഉണ്ടോയെന്ന് പരിശോധിക്കാൻ സാമ്പിളുകൾ പതിവായി അയയ്ക്കുന്നുണ്ട്.…

Read More

ആമസോൺ പ്രൈം വീഡിയോയിൽ ശ്രദ്ധ നേടിയ ഒരു ഇമോഷണൽ ത്രില്ലർ പരമ്പരയാണ് ‘ബ്രീത്ത്: ഇൻടു ദി ഷാഡോസ്’. അഭിഷേക് ബച്ചന്‍റെ പരമ്പരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്തകൾ ആരാധകരെ ആവേശഭരിതരാക്കിയിരുന്നു. ഇപ്പോൾ രണ്ടാം പതിപ്പിന്‍റെ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു. നിത്യ മേനൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മായങ്ക് ശർമ്മ സംവിധാനം ചെയ്യുന്ന ഈ പരമ്പര നവംബർ 9 മുതൽ സംപ്രേഷണം ചെയ്യും. അഭിഷേക് ബച്ചൻ നായകനായി അഭിനയിച്ച ‘ദസ്വി’ ആയിരുന്നു അവസാനമായി സ്ക്രീനിലെത്തിയ ചിത്രം. തുഷാർ ജലോട്ടയാണ് ചിത്രം സംവിധാനം ചെയ്തത്. കബീർ തേജ്പാലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അഭിഷേക് ബച്ചൻ ‘ഗംഗാ റാം ചൗധരി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ യാമി ഗൗതം ‘ജ്യോതി ദേസ്വാളാ’യി ഐപിഎസ് ഓഫീസറുടെ വേഷമാണ് അവതരിപ്പിച്ചത്. ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ളതാണ് ‘ദസ്വി’. നിമ്രത് കൗര്‍, അരുണ്‍ കുശ്വ, മനു റിഷി, ശിവാങ്കിത് സിംഗ് പരിഹാര്‍, സുമിത് റോയ്,…

Read More

പോര്‍ട്ട് ബ്ലെയര്‍: ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരെയ്നെ, സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്തു. നരെയ്ന്‍ ഇപ്പോൾ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ തലവനാണ്. ആൻഡമാൻ പൊലീസിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നടപടി. ജിതേന്ദ്ര നരെയ്ന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ പെരുമാറ്റ ദൂഷ്യവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കണ്ടെത്തിയതിനാൽ നിയമപ്രകാരം നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സസ്പെൻഷൻ ഉടൻ നടപ്പാക്കണമെന്നും ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു. അച്ചടക്കം ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ അവരുടെ പദവി പരിഗണിക്കാതെ നടപടിയെടുക്കും. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന സംഭവങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പോർട്ട് ബ്ലെയറിൽ നിന്നുള്ള ഒരു സ്ത്രീയുടെ പരാതിയിൽ ജിതേന്ദ്ര നരെയ്നെതിരെയും ആൻഡമാൻ നിക്കോബാർ ലേബർ കമ്മീഷണർ ആർഎൽ ഋഷിക്കെതിരെയും കൂട്ടബലാത്സംഗത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബർഡീൻ പൊലീസ് സ്റ്റേഷനിലാണ്…

Read More