Author: News Desk

ഡൽഹി: വായു മലിനീകരണം തടയുന്നതിൽ ഡൽഹിയിലെ കൊണാട്ട്പ്ലേസിൽ സ്ഥാപിച്ച സ്മോഗ് ടവർ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി ഗോപാൽ റായ്. സ്മോഗ് ടവറിന്‍റെ 300 മീറ്റർ ചുറ്റളവിൽ, വായു മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ടവർ സ്ഥാപിച്ച സ്ഥലത്തിന്‍റെ 50 മീറ്റർ ചുറ്റളവിൽ വായു മലിനീകരണം 70 മുതൽ 80% വരെ കുറഞ്ഞു. കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്‍റെ പ്രയോജനങ്ങൾ വിലയിരുത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിൽ സ്മോഗ് ടവർ ഫലപ്രദമാണെന്ന് തെളിഞ്ഞതായി മന്ത്രി പറഞ്ഞു. ഏകദേശം 24 മീറ്റർ ഉയരമുള്ള സ്മോഗ് ടവർ സ്ഥാപിക്കുന്നതിനുള്ള ചെലവ് 20 കോടി രൂപയാണ്. മലിനമായ വായുവിനെ ആഗിരണം ചെയ്യുകയും ശുദ്ധീകരിച്ച് പുറത്തുവിടുകയും ചെയ്യുന്ന ഒരു സംവിധാനമാണിത്.

Read More

റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമ ഈ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം തന്‍റെ ടീമംഗങ്ങൾക്ക് സമർപ്പിച്ചു. “‘ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല” ബെൻസേമ പറഞ്ഞു.  ബാലൺ ഡി ഓർ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. “ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗത ട്രോഫിയായിരിക്കും, പക്ഷെ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല. ചിലപ്പോൾ ഗോൾ ലഭിച്ചെന്നിരിക്കും, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഫുട്‌ബോൾ ഒരു കൂട്ടായ കായിക ഇനമാണ് അതുകൊണ്ട് ഞാൻ എപ്പോഴും ഒരു ടീം പ്ലേയറായിരിക്കും. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയലിൽ ചേരാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും ഞാൻ ശ്രദ്ധയോടെ മുന്നേറി. എന്റെ മനശക്തി കാത്തുസൂക്ഷിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരുന്നു, ധൈര്യവും നിശ്ചയദാർഢ്യവും എനിക്കൊപ്പമുണ്ട് “. താരം പറഞ്ഞു.  സിനദിൻ സിദാനിൽ നിന്നാണ് ബെൻസേമ പുരസ്കാരം ഏറ്റുവാങ്ങിയത്. ബെൻസേമയ്ക്ക്…

Read More

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിൽ ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുഹൈൽ ഷാജഹാൻ, ടി നവ്യ, സുബീഷ് എന്നിവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസുകൾ വിമാനത്താവളങ്ങൾക്ക് കൈമാറി. സുഹൈൽ ഷാജഹാന്‍റെ ഡ്രൈവറാണ് സുബീഷ്. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. സ്ഫോടക വസ്തുക്കൾ എറിയാൻ പോകുന്നതിനായി ജിതിൻ ഉപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്‍റെ പങ്ക് പുറത്തായത്. സുഹൈലിന്‍റെ ഡ്രൈവർ സുബീഷിന്‍റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചത്. സംഭവ ദിവസം രാത്രി ഈ സ്കൂട്ടർ ഗൗരീശപട്ടത്ത് കൊണ്ടുവന്നത് നവ്യയാണ്. സ്ഫോടക വസ്തുക്കൾ എറിഞ്ഞ ശേഷം ഗൗരീശപട്ടത്ത് നിന്ന് മടങ്ങിയെത്തിയ ജിതിൻ സ്കൂട്ടർ നവ്യയ്ക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നവ്യ ഈ സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്ന ദൃശ്യങ്ങളിൽ നിന്നാണ് അന്വേഷണം ജിതിനിലേക്ക്…

Read More

കലാസംവിധായകൻ ആർട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. 30ലേറെ സിനിമകൾക്ക് കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്’ എന്ന സിനിമയുടെ നിർമാതാവാണ്. കിത്തോയുടെ വരകൾ ശ്രദ്ധേയമായതിനേത്തുടർന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങൾ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയിൽ സജീവമായ കിത്തോയുടെ പരസ്യങ്ങൾ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെൻഡ് സെറ്ററുകളായി.

Read More

തിരുവനന്തപുരം: ബലാത്സംഗക്കേസിലും വധശ്രമക്കേസിലും പ്രതിയായ കോൺഗ്രസ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിൽ എവിടെയാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എൽദോസിനോട് രണ്ടാമതും വിശദീകരണം ചോദിച്ചതായി സതീശൻ പറഞ്ഞു. പീഡനക്കേസിൽ എൽദോസിനെ പ്രതി ചേർത്തതിന് പിന്നാലെ കെ.പി.സി.സി അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. വ്യാഴാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് നിർദേശം. എൽദോസ് ചെയ്തത് അംഗീകരിക്കാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു.

Read More

കേരളത്തിലെ നിരത്തുകളിൽ 3117 ഇടങ്ങൾ സ്ഥിരം അപകട കേന്ദ്രങ്ങളെന്ന് എം.വി.ഡി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടന്ന 1.01 ലക്ഷം അപകടങ്ങൾ റിപ്പോർട്ട് ചെയ്താണ് മോട്ടോർ വാഹന വകുപ്പിന്‍റെ എൻഫോഴ്സ്മെന്‍റ് വിഭാഗം അപകട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഈ സ്ഥലങ്ങളെ ക്ലസ്റ്ററുകളായി വിഭജിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്താനാണ് പദ്ധതി. പാലക്കാട് ജില്ലയിൽ സർവേ വിജയകരമായി പൂർത്തിയായതോടെ പഠനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പാലക്കാട് എൻഫോഴ്സ്മെന്‍റ് വിഭാഗമാണ് സംസ്ഥാനത്തെ മുഴുവൻ പഠനത്തിനും നേതൃത്വം നൽകിയത്. ഓരോ മൂന്ന് വർഷത്തിലും സർവേ നടത്തി അപകട കേന്ദ്രങ്ങൾ പുതുക്കും. ഇതനുസരിച്ച് സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കും. അപകട കേന്ദ്രങ്ങളെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 872 ഹൈ റിസ്ക് (ഹൈ റിസ്ക്) സ്ഥലങ്ങളുണ്ട്. ഒരു മാസത്തിനിടെ 10 അപകടങ്ങളിൽ കുറയാതെ നടക്കുന്ന 821 കേന്ദ്രങ്ങളും അഞ്ച് അപകടങ്ങൾ വരെ (ലോ റിസ്ക്) നടക്കുന്ന 1,424 കേന്ദ്രങ്ങളും ഉണ്ടെന്ന് കണ്ടെത്തി.

Read More

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചന്‍ പിഴത്തുക അടച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ അനുഭവിക്കണമെന്ന് സര്‍ക്കാര്‍. 22 വര്‍ഷവും ഒമ്പതു മാസവും കൂടി ജയില്‍ശിക്ഷ അനുഭവിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാവില്ല. പിഴ മണിച്ചന്‍ അടച്ചാല്‍, ആ തുക മദ്യദുരന്തക്കേസിലെ ഇരകള്‍ക്ക് കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശിക്ഷാ ഇളവ് നല്‍കിയെങ്കിലും പിഴത്തുക അടയ്ക്കാത്തതിനാല്‍ മണിച്ചന്‍ ജയിലില്‍ തുടരുകയാണ്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുമായി ബന്ധപ്പെട്ട് മണിച്ചന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമെ, 30 ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം രൂപ പിഴ അടയ്ക്കണമെന്നും വിധി പ്രസ്താവിച്ചിരുന്നു. ഈ പിഴത്തുക ഇരകള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം മണിച്ചന്റെ ജയില്‍ മോചനത്തിനുള്ള ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ പിഴത്തുക അടയ്ക്കാനാകാത്തതിലാണ് മണിച്ചന്റെ ജയില്‍ മോചനം സാധ്യമാകാത്തതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുന്നു.

Read More

ഹൈദരാബാദ്: ദേശീയ, സംസ്ഥാന ഭാരവാഹികൾക്ക് പ്രായപരിധി 75 വയസ് എന്നുള്ള ഭേദഗതിക്ക് സി.പി.ഐ പാർട്ടി കോൺഗ്രസ് അംഗീകാരം നൽകിയതോടെ കേരളത്തിൽ നിന്നുള്ള കെ.ഇ ഇസ്മായിൽ ഉൾപ്പെടെയുള്ള നേതാക്കളെ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി. ഡി രാജ സെക്രട്ടറിയായി തുടരും. പന്ന്യന്‍ രവീന്ദ്രന്‍, എന്‍.അനിരുദ്ധന്‍, ടി.വി.ബാലന്‍, സി.എന്‍.ജയദേവന്‍, എന്‍.രാജന്‍ എന്നിവരും ഒഴിവായി. പുതിയ മുഖങ്ങള്‍ക്ക് ദേശീയ കൗണ്‍സിലില്‍ അവസരം നല്‍കുന്നതിനാണ് താന്‍ ഒഴിയുന്നതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പാര്‍ട്ടിയെ അറിയിച്ചു. കേരളത്തില്‍നിന്ന് 8 പുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലിലെത്തും. സംസ്ഥാനത്തിനുള്ള ദേശീയ കൗണ്‍സില്‍ അംഗസംഖ്യ 11 ല്‍ നിന്നും 13 ആയി ഉയര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് എത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.

Read More

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പം ഇനിയും ഉയരാനിടയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്റ്റംബറിൽ പണപ്പെരുപ്പം 7.4 ശതമാനമായിരുന്നു. ഒക്ടോബർ മുതൽ പണപ്പെരുപ്പം കുറയാൻ സാധ്യതയുണ്ടെന്ന് റിസർവ് ബാങ്ക് പുതിയ റിപ്പോർട്ടിൽ പറയുന്നു. പണപ്പെരുപ്പം രണ്ട് ഘട്ടങ്ങളിലായി നാല് ശതമാനം എന്ന ലക്ഷ്യത്തിലെത്തുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ആദ്യ ഘട്ടത്തിൽ പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെ എത്തിക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. പണപ്പെരുപ്പം കുറയുന്നതിനനുസരിച്ച് നിക്ഷേപവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുമെന്ന് സെൻട്രൽ ബാങ്ക് പറയുന്നു. ഭക്ഷ്യ-സാധന വില കുറയുന്നതിനനുസരിച്ച് പണപ്പെരുപ്പം കുറയും. ഉപഭോക്തൃ വില സൂചികയുടെ (സിപിഐ) 40 ശതമാനമാണ് ഭക്ഷ്യവില. മഴ വ്യാപകമായതോടെ കാർഷികോത്പാദനം വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറിൽ പണപ്പെരുപ്പം ഒരു ശതമാനം വരെ കുറയുമെന്നാണ് ക്രെഡിറ്റ് സ്വീസിന്റെ അനുമാനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5 ശതമാനം ഉയർത്തിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞാൽ റിപ്പോ നിരക്ക് വർദ്ധനവും കുറയും. നിലവിൽ 5.9 ശതമാനമാണ് റിപ്പോ നിരക്ക്.…

Read More

മെല്‍ബണ്‍: പാറ്റ് കമ്മിൻസിനെ ഓസ്ട്രേലിയൻ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ആരണ്‍ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഇത്. അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കമ്മിൻസ് ഓസ്ട്രേലിയയെ നയിക്കും. നിലവിൽ ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാണ് കമ്മിൻസ്. ഫിഞ്ചിന് കീഴിൽ കളിക്കുന്നത് താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും കമ്മിൻസ് പറഞ്ഞു. ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിൽ മുൻ ക്യാപ്റ്റനും പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ഒരു വർഷത്തെ അസാന്നിധ്യത്തിന് ശേഷം മടങ്ങിയെത്തിയ സ്റ്റീവൻ സ്മിത്തിനെ ക്യാപ്റ്റനായി നിയമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും കമ്മിൻസിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Read More