Author: News Desk

വാഹന നിർമ്മാതാക്കൾ മോഡലുകൾക്ക് ആകർഷകമായ കിഴിവുകളും ആനുകൂല്യങ്ങളും നൽകുന്നത് തുടരുന്നു. ജനപ്രിയ എസ്‍യുവി ബ്രാൻഡായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ വിവിധ മോഡലുകൾക്ക് മികച്ച കിഴിവുകളുമായാണ് എത്തിയിരിക്കുന്നത്. 6,500 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 3,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുൾപ്പെടെ 19,500 രൂപ വരെ കിഴിവാണ് മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൊലേറോ എസ്‌യുവി നിലവിൽ നൽകുന്നത്. വാങ്ങുന്നവർക്ക് 8,500 രൂപയുടെ ആക്സസറികളും ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയ 75 ബിഎച്ച്പി, 1.5 എൽ ഡീസൽ എഞ്ചിൻ എന്നിവ മഹീന്ദ്ര ബൊലേറോയ്ക്ക് കരുത്തേകുന്നു മുൻ തലമുറ മഹീന്ദ്ര സ്കോർപിയോയുടെ സ്റ്റോക്ക് വിൽക്കുകയെന്ന ലക്ഷ്യത്തോടെ, വാഹന നിർമ്മാതാക്കൾ എസ്‌യുവിയിൽ 1.75 ലക്ഷം രൂപ വരെ വലിയ കിഴിവ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 20,000 രൂപയുടെ സൗജന്യ ആക്സസറികളും ഉണ്ട്. അതേസമയം, പുതിയ മഹീന്ദ്ര സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവയ്ക്ക് കിഴിവുകൾ ലഭ്യമല്ല. പഴയ…

Read More

ലണ്ടന്‍: ബ്രിട്ടണ്‍ നേരിടുന്ന കടുത്ത സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് കാരണം തന്റെ പുത്തന്‍ സാമ്പത്തിക നയമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്. വീണ്ടുവിചാരമില്ലാതെ അത് നടപ്പാക്കിയതില്‍ മാപ്പു ചോദിക്കുന്നുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ദീർഘവീക്ഷണമില്ലാതെ നടപ്പാക്കിയ പുതിയ നയം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നാടിന്‍റെ നന്മ മാത്രമാണ് താൻ ആഗ്രഹിച്ചത്. എന്ത് സംഭവിച്ചാലും നേതൃസ്ഥാനത്ത് തുടരുമെന്നും ട്രസ് പറഞ്ഞു. മുൻ ധനമന്ത്രി ക്വാസി കാര്‍ട്ടെങ് കഴിഞ്ഞ മാസം നടപ്പാക്കിയ നികുതി വെട്ടിക്കുറയ്ക്കല്‍ നയം പുതിയ ധനമന്ത്രി ജെറമി ഹണ്ട് പിന്‍വലിച്ചിരുന്നു. ഇതോടെ ട്രസിന്റെ പ്രധാനമന്ത്രി പദം കൂടുതൽ പ്രതിസന്ധിയിലായി. സാമ്പത്തിക നയത്തിന്‍റെ പേരിൽ വിമർശനം നേരിടുന്ന സമയത്താണ് ധനമന്ത്രിയെ മാറ്റി മുഖം രക്ഷിക്കാൻ ട്രസ് ശ്രമിച്ചത്. ബ്രിട്ടീഷ് സർക്കാരിന് 60 ബില്യൺ പൗണ്ടിന്‍റെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. എന്നിരുന്നാലും, പുതിയ നടപടി ഒരു വർഷം 32 ബില്യൺ പൗണ്ട് സമ്പാദിക്കാൻ സഹായിക്കുമെന്ന് ഹണ്ട് പറയുന്നു. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ, മൂന്നാഴ്ച മുമ്പ് നടപ്പാക്കിയ മിക്ക…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 4 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് ജില്ലയിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് മുതൽ ഒക്ടോബർ 22 (ശനിയാഴ്ച) വരെ സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരള തീരത്തിനടുത്തായി തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ കാരണം. ചക്രവാതച്ചുഴി മുതൽ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിൽ ന്യുനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  തെക്കൻ ആൻഡമാൻ കടലിൽ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ…

Read More

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി വെടിവയ്പ് കേസിൽ ജില്ലാ ഭരണകൂടത്തിനും പൊലീസ് ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ജില്ലാ കളക്ടർക്കും മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്കുമെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് അന്വേഷണ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് കൈമാറി. തൂത്തുക്കുടി വെടിവയ്പ് അന്വേഷിക്കുന്ന അരുണ ജഗദീശൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ തമിഴ്നാട് നിയമസഭയുടെ മുമ്പാകെ വച്ചു. സംഭവത്തിൽ ഉൾപ്പെട്ട 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും അരുണ ജഗദീശൻ കമ്മീഷൻ ശുപാർശ ചെയ്തു. സ്റ്റെർലൈറ്റ് പ്ലാന്‍റിന്‍റെ രണ്ടാം ഘട്ട വികസനത്തിനെതിരായ പ്രതിഷേധത്തിന്‍റെ നൂറാം ദിവസമാണ് 13 പേരുടെ ജീവനെടുത്ത പൊലീസ് വെടിവെപ്പ് നടന്നത്. 

Read More

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ ശശികലയെ കുറ്റപ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട്. ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെ 2016 ഡിസംബറിലാണ് ജയലളിത മരിച്ചത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അന്വേഷണ കമ്മീഷന്‍ നിലപാടെടുത്തു. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ അറുമുഖസ്വാമി നേതൃത്വം നല്‍കിയ ഏകാംഗ കമ്മീഷനാണ് ജയലളിതയുടെ മരണം സംബന്ധിച്ച വിവാദങ്ങള്‍ പരിശോധിച്ചത്. ഒട്ടേറെ ദുരൂഹതകള്‍ ആരോപിക്കപ്പെട്ട പശ്ചാത്തലത്തില്‍ 2017ലാണ് അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. 2021 ഡിഎംകെ അധികാരത്തിലെത്തിയ വേളയില്‍ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇന്ന് റിപ്പോര്‍ട്ട് തമിഴ്‌നാട് നിയമസഭയിൽ പങ്കുവച്ചു. ജയലളിത മരിക്കുന്ന വേളയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. രാമ മോഹന റാവുവിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ പ്രവര്‍ത്തനമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഫയൽ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയർ തകരാർ ഒടുവിൽ പരിഹരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇ-ഓഫീസ് സോഫ്റ്റ്‌വെയർ പ്രവർത്തനമാരംഭിച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി അവശ്യ ഫയലുകൾ പോലും കൈകാര്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഫയലിന് നമ്പർ നൽകാനോ കോടതി കേസുകൾ ഉൾപ്പെടെയുള്ള അടിയന്തര ഫയലുകളുടെ എണ്ണം എടുക്കാനോ സർക്കാർ ഓഫീസുകൾക്ക് കഴിഞ്ഞില്ല. നൂറുകണക്കിന് സാധാരണക്കാർ വന്ന് മടങ്ങിയപ്പോൾ ഉദ്യോഗസ്ഥർ വെറുതെ ഇരുന്നു. ഫയൽ തീർപ്പാക്കൽ ഡ്രൈവിൽ അഞ്ച് ദിവസത്തെ കാലതാമസവും ഉണ്ടായി. ഫയലുകൾ കുമിഞ്ഞുകൂടി. ക്ഷേമപെൻഷൻ വിതരണം ഉൾപ്പെടെയുള്ള അവശ്യ ഫയലുകളും സോഫ്റ്റ്‌വെയറിൽ കുടുങ്ങിയിരുന്നു. ഫണ്ട് അനുവദിക്കാനുള്ള ഉത്തരവ് പോലും പുറപ്പെടുവിക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറയുന്നു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററാണ് സോഫ്റ്റ്‌വെയർ തകരാർ കൈകാര്യം ചെയ്യുന്നത്. ബാക്കപ്പ് ഡാറ്റയെക്കുറിച്ച് ആശങ്കയുണ്ടായെങ്കിലും നിലവിൽ ഒരു പ്രശ്നവുമില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നു. ഇത്രയധികം ദിവസം സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം സ്തംഭിക്കുന്നതും ഇതാദ്യമായാണ്.

Read More

പൂനെ: അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലുമെല്ലാം സ്ഥിരീകരിച്ച പുതിയ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് ഒമിക്രോണ്‍ ബിക്യൂ.1 ഉപവകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. സാമ്പിളിന്‍റെ വിശദപരിശോധനയിലാണ് പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.  ഒമിക്രോണ്‍ ബിഎ.5ല്‍ നിന്ന് രൂപപ്പെട്ട ഉപവകഭേദമാണ് ഇത്. യുഎസില്‍ അടുത്ത ദിവസങ്ങളിലായി കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്നതിന് ഇടയാക്കിയ വകഭേദമാണിത്. യുഎസില്‍ നിലവിലുള്ള കേസുകളില്‍ 60 ശതമാനവും ബിക്യൂ.1 മൂലമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ചൈനയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ ബിഎഫ്.7 ഗുജറാത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുണെയില്‍ ബിക്യൂ.1 കണ്ടെത്തിയിരിക്കുന്നത്.  ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം രോഗവ്യാപനശേഷിയുള്ള രണ്ട് വകഭേദങ്ങളാണിതെന്നാണ് വിലയിരുത്തല്‍.

Read More

കാനഡ: ഊബർ ഈറ്റ്സ് കഞ്ചാവ് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നു. കാനഡയിലെ ടൊറന്‍റോയിൽ കഞ്ചാവ് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഊബർ ഈറ്റ്സ്. കഞ്ചാവ് ജനങ്ങളുടെ പടിവാതിൽക്കൽ എത്തുമെന്ന പ്രത്യേകത ഇതിനുണ്ട്. ഓൺലൈനിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ലീഫ്ലിയുമായി സഹകരിച്ചാണ് ഊബർ ഈറ്റ്സ് കഞ്ചാവ് വിതരണം ചെയ്യുന്നത്. ടൊറന്‍റോ മേഖലയിലെ ചില്ലറ വ്യാപാരികളുമായി ഇതിനകം ചർച്ചകൾ നടക്കുന്നുണ്ട്. ഊബർ ഡ്രൈവർമാർക്ക് പകരം, റീട്ടെയിലർമാരുടെ ജീവനക്കാർ ആവശ്യമുള്ളവരുടെ വീട്ടുപടിക്കൽ കഞ്ചാവ് എത്തിക്കും.  ടൊറന്‍റോയിൽ കഞ്ചാവ് വേണ്ട ഉപഭോക്താക്കൾക്ക് ഊബർ ഈറ്റ്സ് ആപ്പ് തുറന്നതിന് ശേഷം എവിടെ നിന്ന് വേണമെന്ന് തിരഞ്ഞെടുക്കാം. എന്നിരുന്നാലും, ഓർഡർ ചെയ്യുന്ന ആളുകൾക്ക് കുറഞ്ഞത് 19 വയസ്സ് പ്രായം ഉണ്ടായിരിക്കണം. ഇത് കാനഡയിലെ നിയമം അനുസരിച്ചാണ്.  “ചില്ലറ വിൽപ്പനക്കാരെ മികച്ച രീതിയിൽ കഞ്ചാവ് വിൽക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ ലീഫ്ലിയെപ്പോലുള്ള വ്യവസായ പ്രമുഖരുമായി സഹകരിക്കുന്നു. ടൊറന്‍റോയിലെ ആളുകൾക്ക്, കഞ്ചാവ് നിയമപരമായി അവരുടെ വീട്ടുപടിക്കൽ എത്തിക്കും. അത് നിയമവിരുദ്ധമായ കഞ്ചാവ് വിൽപന പോലെയുള്ള പ്രവർത്തനങ്ങൾ തടയാനും സഹായിക്കും,”…

Read More

തിരുവനന്തപുരം: കെ.എസ്.യു പുനഃസംഘടന വൈകുന്നതിൽ പ്രതിഷേധം. സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉടൻ സ്ഥാനമൊഴിയും. ഇന്ന് നേതൃത്വത്തിന് കത്ത് നൽകും. 2017ലാണ് കെ.എം അഭിജിത്തിനെ കെ.എസ്.യു പ്രസിഡന്‍റായി നിയമിച്ചത്. രണ്ടു വർഷമായിരുന്നു കാലാവധി. എന്നാൽ അഞ്ച് വർഷമായിട്ടും പുനഃസംഘടന നടക്കാതെ വന്നതോടെയാണ് രാജി.

Read More

ന്യൂഡൽഹി: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കടന്നാക്രമിച്ച് ബി.ജെ.പി. മദ്യനയ കേസില്‍ ചോദ്യം ചെയ്ത സിബിഐ ഉദ്യോഗസ്ഥര്‍ പാർട്ടി വിടാൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞ സിസോദിയ ഇന്ന് 5 മണിക്കകം മാപ്പ് പറയണമെന്നും നുണ പരിശോധനയ്ക്കും നാർകോ ടെസ്റ്റിനും വിധേയനാകണമെന്നും ബിജെപി ആവശ്യപ്പെട്ടു. മദ്യനയ കേസുമായി ബന്ധപ്പെട്ട് സിസോദിയയെ ഇന്നലെ ഒമ്പത് മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. രാവിലെ 11.30ന് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തിയ സിസോദിയ രാത്രി 9 മണിയോടെയാണ് മടങ്ങിയത്. തന്നെ അറസ്റ്റ് ചെയ്യാനാണ് സി.ബി.ഐയുടെ നീക്കമെന്ന് സിസോദിയ പറഞ്ഞു. മദ്യനയ കേസിൽ അഴിമതി കണ്ടെത്താൻ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ല. ഡൽഹിയിൽ ഓപ്പറേഷൻ ലോട്ടസ് നടത്താനാണ് ശ്രമിക്കുന്നതെന്ന് സി.ബി.ഐയുടെ ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വ്യക്തമായതായി മനീഷ് സിസോദിയ പറഞ്ഞു. സിസോദിയയോട് ഇതുവരെ വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിബിഐ പ്രതികരിച്ചു. സിസോദിയ നൽകിയ മറുപടി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഏജൻസി അറിയിച്ചു. ഗുജറാത്തിലെ പരാജയഭീതിയിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്…

Read More