- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിൻ്റിൽ വച്ച് എം.എൽ.എ തന്നെ മർദ്ദിച്ചെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. യുവതി ബഹളം വച്ചപ്പോൾ നാട്ടുകാർ എത്തി വിവരമറിയിച്ചതോടെ രണ്ട് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു. ആ സമയത്ത് ഒപ്പമുണ്ടായിരുന്നത് ഭാര്യയാണെന്ന് പറഞ്ഞാണ് എം.എൽ.എ പൊലീസുകാരെ തിരിച്ചയച്ചത്. അന്ന് സ്ഥലത്തെത്തിയ പൊലീസുകാർ ഇക്കാര്യം മൊഴി നൽകി. എൽദോസ് ഇപ്പോഴും ഒളിവിലാണ്. പരാതിക്കാരിയുമായി തെളിവെടുപ്പ് തുടരുകയാണ്. പരാതിക്കാരിക്കൊപ്പം അന്വേഷണ സംഘം ഇന്ന് പെരുമ്പാവൂരിൽ പോയി തെളിവെടുപ്പ് നടത്തിയേക്കും. പെരുമ്പാവൂരിലെ വീട്ടിൽ വച്ചും എൽദോസ് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനക്കേസിന് പുറമെ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എയ്ക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വധശ്രമക്കേസും സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെയുള്ള വകുപ്പുകളും എല്‍ദോസിനെതിരെ ചുമത്തിയിട്ടുണ്ട്. പുതിയ വകുപ്പുകൾ ചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കോവളത്ത് പരാതിക്കാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന മൊഴിയിലാണ് പുതിയ…
കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂർ കായലിന്‍റെ തീരത്തുള്ള ഭൂമി കൈയേറിയെന്ന് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 2016 ഫെബ്രുവരിയിലാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി വിജിലൻസ് ഡിവൈഎസ്പിയ്ക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയങ്ങൾ ശരിവെക്കുന്നതാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കൈയേറിയെന്നും ഇതിനായി കോർപ്പറേഷൻ അധികൃതരുടെ സഹായം ലഭിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രൻ, എൻ എം ജോർജ്, ഗിരിജാദേവി എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. കോർപ്പറേഷൻ മുൻ സെക്രട്ടറിയെയും സർവേയർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കോടതിയിൽ…
അഹമ്മദാബാദ്: മഹാത്മാ ഗാന്ധിക്ക് ശേഷം രാജ്യത്തിന്റെ മിടിപ്പ് തൊട്ടറിയുന്ന കാര്യത്തില്‍ സമര്‍ഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘മോദി@20: സാക്ഷാത്കരിക്കപ്പെടുന്ന സ്വപ്നങ്ങള്‍’ എന്ന പുസ്തകത്തിന്‍റെ ഗുജറാത്തി പരിഭാഷ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെപ്പോലെ നേരിട്ട് ജനങ്ങളോട് സംവദിക്കുന്നതിനാലാണ് മോദിക്ക് രാജ്യത്തിന്‍റെ ചലനങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘രാജ്യത്തിന്റെ ഭാവിദിശയെ നിര്‍ണയിക്കാനുള്ള കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് പുനരാവിഷ്‌കരിച്ചതും പുനര്‍നിര്‍വചിച്ചതും മോദിയാണ്’ സിംഗ് പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്രസിങ് പട്ടേൽ, കേന്ദ്ര സഹമന്ത്രി എൽ.മുരുകൻ എന്നിവർ സംസാരിച്ചു.
ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തോട് മുഖംതിരിച്ച് പാകിസ്ഥാൻ പ്രതിനിധി
ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെയും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെയും ഇന്ത്യയ്ക്ക് കൈമാറുമോ എന്ന ചോദ്യത്തിന് നേരെ മുഖം തിരിച്ച് പാക് ഉദ്യോഗസ്ഥൻ. ന്യൂഡൽഹിയിൽ ഇന്‍റർപോളിന്‍റെ 90-ാമത് ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുത്ത പാക് പ്രതിനിധി മുഹ്സിൻ ബട്ടിനോടായിരുന്നു മാധ്യമ പ്രവർത്തകന്റെ ചോദ്യം. എന്നാൽ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. പകരം, ചുണ്ടിൽ ചൂണ്ടുവിരൽ വെച്ച് ചോദിക്കരുത് എന്നായിരുന്നു മുഹ്സിൻ ബട്ടിന്റെ പ്രതികരണം. ഇന്‍റർപോളിന്‍റെ 90-ാമത് പൊതുസഭാ യോഗം ഈ വർഷം ഡൽഹിയിലാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്‍റർപോൾ പ്രസിഡന്‍റ് അഹമ്മദ് നാസർ അൽ റൈസി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പാകിസ്ഥാനെ പ്രതിനിധീകരിച്ച് എഫ്.ഐ.എ ഡയറക്ടർ ജനറൽ മുഹ്സിൻ ബട്ട് ഉൾപ്പെടെ രണ്ട് പേർ യോഗത്തിൽ പങ്കെടുത്തു. അതിർത്തി കടന്നുള്ള ഭീകരവാദവും കശ്മീർ വിഷയവും ഉൾപ്പെടെയുള്ള സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഡൽഹിയിൽ നടക്കുന്ന ഇന്‍റർപോൾ യോഗത്തിൽ പാക് പ്രതിനിധികളുടെ പങ്കാളിത്തം. നാല് ദിവസത്തെ…
തിരുവനന്തപുരം: വിദേശയാത്രയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൊണ്ടുപോയതിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്രയിൽ കുടുംബം അനുഗമിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നാടിന് എന്താണ് സംഭവിക്കുന്നതെന്നാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. “മാധ്യമങ്ങളുടെ ശ്രദ്ധ എന്തിലാണ്? എന്ത് സന്ദേശമാണ് നിങ്ങൾ നൽകുന്നത്? സംസ്ഥാനത്തിന്‍റെ പുരോഗതിയെ സഹായിക്കുന്ന നിരവധി കാര്യങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. പിക്നിക്, ധൂർത്ത്, നാടിന് ഗുണം ചെയ്യുന്ന യാത്രയല്ല എന്നിങ്ങനെയുള്ള സന്ദേശങ്ങൾ നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. നാടിനെ സമ്പന്നമാക്കാനുള്ള ശ്രമം നടക്കുമ്പോൾ എന്തിനാണ് ഇത്തരം സന്ദേശം നൽകുന്നത്? മാധ്യമങ്ങൾ പ്രതിപക്ഷത്തിന്‍റെ തലത്തിലേക്ക് അധഃപതിക്കരുത്. യാത്രയിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. മാധ്യമങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന നിലയല്ല വിദേശികളുടെ മനസ്സിലുള്ളത്. അവർ കേരളത്തെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അവരിൽ നിന്ന് ആരോഗ്യകരമായ പ്രതികരണമുണ്ടായി. അവർക്ക് നിഷേധാത്മക മനോഭാവം ഉണ്ടായിരുന്നില്ല. വിദേശികൾ കേരളത്തെക്കുറിച്ച് ശരിയായി പഠിക്കുന്നു. നാടിനെക്കുറിച്ച് നല്ല സന്ദേശം പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പ്; വേദി മാറ്റണമെന്ന് ഇന്ത്യ, ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന് പാകിസ്ഥാൻ
ലാഹോര്‍: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കാൻ നിശ്ചയിച്ചിരുന്ന 2023 ഏഷ്യാ കപ്പ് ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് നിഷ്പക്ഷ വേദിയിലേക്ക് മാറ്റിയാൽ, അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ നിന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും പിൻമാറുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യാ കപ്പ് കളിക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്നും നിഷ്പക്ഷ വേദിയിൽ ടൂർണമെന്‍റ് നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് അടിയന്തര യോഗം ചേര്‍ന്ന പാക് ക്രിക്കറ്റ് ബോര്‍ഡാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്നും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ നിന്നും പിന്‍മാറുന്നതടക്കമുള്ള കാര്യങ്ങള്‍ ചർച്ച ചെയ്തത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ സമ്മർദ്ദം ചെലുത്താനും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം: വിദേശയാത്രയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഫിഷറീസ് മേഖലയിലെ പ്രധാന ശക്തികളിലൊന്നായ നോർവേയുമായി നടത്തിയ ചർച്ചകൾ സംസ്ഥാനത്തെ മത്സ്യമേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപീകരിക്കാനും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ പുതിയ പദ്ധതികൾ നടപ്പാക്കാനും നോർവേയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നോർവീജിയൻ ഫിഷറീസ് മന്ത്രി ജോർനർ സെൽനസ് സ്കർജൻ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 1953-ൽ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യമേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. 1961-ൽ പദ്ധതി എറണാകുളത്തേക്ക് മാറ്റി. പദ്ധതിയുടെ ഭാഗമായി എറണാകുളത്ത് ഒരു ഐസ് പ്ലാന്‍റും മത്സ്യബന്ധന യാനങ്ങൾക്ക് സ്ലിപ്പ് വേയുള്ള വർക്ക്ഷോപ്പും സ്ഥാപിച്ചു. പദ്ധതി നടപ്പിലായതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യോത്പാദനം വർദ്ധിക്കുകയും ചെയ്തു. നോർവേയുമായുള്ള സഹകരണത്തിലൂടെ പുതിയ സാങ്കേതിക വിദ്യകളുടെയും സമീപനങ്ങളുടെയും സഹായത്തോടെ ഈ നേട്ടം കൂടുതൽ വിപുലീകരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നോർവേയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അവിടെയുള്ള…
ദോഹ: 478 ബസുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ ബസ് ഡിപ്പോയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി നിർവഹിച്ചു. ലുസൈൽ സിറ്റിയിൽ പ്രവർത്തനം ആരംഭിച്ച അത്യാധുനിക ഇലക്ട്രിക് ബസ് ഡിപ്പോയ്ക്ക് 400,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുണ്ട്. ബസ് ബേകൾക്ക് പുറമേ, 24 മൾട്ടി പർപ്പസ് കെട്ടിടങ്ങൾ, വിനോദ സംവിധാനങ്ങൾ, ഗ്രീസ് സ്പേസുകൾ, സബ് സ്റ്റേഷനുകൾ എന്നിവയുണ്ട്. 25,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥാപിച്ച 11,000 സൗരോർജ പാനലുകളിൽ നിന്ന് നാല് മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. ഡിപ്പോയിലെ കെട്ടിടങ്ങൾക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് തന്നെ പൂർണ്ണമായും ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഡിപ്പോയെ മൂന്ന് സോണുകളായി തിരിച്ചിട്ടുണ്ട്. ആദ്യ സോണിൽ ഇലക്ട്രിക് ബസുകൾക്കായി 478 പാർക്കിംഗ് ബേകളുണ്ട്. 248 ചാർജിംഗ് ഉപകരണങ്ങളും ഇതിലുണ്ട്. അറ്റകുറ്റപ്പണികൾക്കും വാഹനങ്ങളുടെ പരിശോധനയ്ക്കും വാഹനങ്ങൾ കഴുകുന്നതിനും വാക്വം ചെയ്യുന്നതിനും പ്രത്യേക…
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം ഇത്തരത്തിൽ നീങ്ങിയാൽ പോരെന്ന് യുഡിഎഫ് യോഗത്തിൽ ഘടക കക്ഷികൾ. സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ, പിപിഇ കിറ്റ് തട്ടിപ്പ്, വിദേശയാത്ര, ധൂർത്ത് എന്നീ വിഷയങ്ങൾ ഉയർത്തി പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സൃഷ്ടിച്ച അനുകൂല സാഹചര്യവും യോഗം വിലയിരുത്തി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സമരം ചെയ്യുന്ന സാമൂഹ്യ പ്രവർത്തക ദയാബായിയെ യു.ഡി.എഫ് സംഘം ആശുപത്രിയിൽ സന്ദർശിക്കുകയും സമരത്തിന് പൂർണ പിന്തുണ നൽകുകയും ചെയ്തു.
ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിക്കാൻ സാധ്യത കുറവ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന യോഗം കോവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും തൽക്കാലം കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നത് തുടരുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചു. ഒമിക്രോൺ ഉൾപ്പെടെയുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാൻ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
