Author: News Desk

ന്യൂജേഴ്‌സി (അമേരിക്ക): ഫ്ലോറിഡയിൽ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് വിമാനത്തിൽ പാമ്പ്. പാമ്പിനെ കണ്ട് ബിസിനസ് ക്ലാസിലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനം ലാൻഡ് ചെയ്ത ഉടൻ ആണ് യാത്രക്കാർ പാമ്പിനെ കണ്ടത്. വിമാനത്താവളത്തിലെ വൈൽഡ് ലൈഫ് ഓപ്പറേഷൻസ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പിന്നാലെ പാമ്പിനെ പിടികൂടി. ഇതിനെ പിന്നീട് കാട്ടിലേക്ക് വിട്ടതായി അധികൃതർ പറഞ്ഞു. യാത്രക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയ ശേഷമാണ് വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫ്ലോറിഡയിൽ സാധാരണയായി കാണപ്പെടുന്ന ഗാർട്ടർ പാമ്പാണ് വിമാനത്തിൽ കയറിയത്. ഈ ഇനങ്ങൾ പൊതുവെ നിരുപദ്രവകാരികളും വിഷമില്ലാത്തവയുമാണ്. ഈ പാമ്പുകൾ ന്യൂജേഴ്സിയിലും ധാരാളമായി കാണപ്പെടുന്നു.

Read More

കൊച്ചി: കേരളത്തിലെ യാത്രക്കാർക്ക് ട്രാവൽ നൗ പേ ലേറ്റർ സൗകര്യം ഒരുക്കുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി ഇന്ത്യയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ കാഷ്ഇ സഹകരിക്കുന്നു. നിലവിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ തത്സമയം പണമടയ്ക്കണം. എന്നാൽ ടിഎൻപിഎൽ സൗകര്യം വരുന്നതോടെ യാത്രക്കാർക്ക് അപ്പോൾ തന്നെ യാത്ര ചെയ്യാനും പിന്നീട് പണമടയ്ക്കാനും കഴിയും. ഇന്ത്യൻ റെയിൽവേയുടെ ട്രാവൽ ആപ്ലിക്കേഷനായ ഐആർസിടിസി റെയിൽ കണക്ടിൽ, ടിഎൻപിഎൽ പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് ഇഎംഐകളിലൂടെ മൂന്ന് മുതൽ ആറ് മാസത്തേക്ക് ടിക്കറ്റ് തുക അടയ്ക്കാൻ കഴിയും. ഐആർസിടിസി റെയിൽ കണക്ട് ആപ്പിന്‍റെ ചെക്കൗട്ട് പേജിൽ ഇത്തരമൊരു ടിഎൻപിഎൽ പേയ്മെന്‍റ് സംവിധാനം സജ്ജമാക്കിയ ആദ്യത്തെ ഫിൻടെക് കമ്പനിയാണ് ക്യാഷ്ഇ. കേരളത്തിലെ ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ഈ സംവിധാനം ഗുണം ചെയ്യും. തത്കാൽ ഉൾപ്പെടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഐആർസിടിസി ട്രാവൽ ആപ്പിന്‍റെ ചെക്കൗട്ട് പേജിൽ ഇഎംഐ പേയ്മെന്‍റ് ഓപ്ഷൻ ലഭിക്കും. ഈ സൗകര്യം ഉപയോഗിക്കുന്നതിന്…

Read More

കണ്ണൂര്‍: മുൻ എംഎൽഎ കെ എം ഷാജിയുടെ വരുമാനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആദായനികുതി വകുപ്പിന് റിപ്പോർട്ട് നൽകി. നേരത്തെ ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് പണം പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ റെയ്ഡിൽ കണ്ണൂരിലെ വീട്ടിൽ നിന്ന് 47 ലക്ഷത്തിലധികമാണ് കണ്ടെടുത്തത്. പിടിച്ചെടുത്ത പണത്തിന് കെ.എം ഷാജി നികുതി അടച്ചിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ഐടി വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഷാജിയുടെ വരുമാനം ആദായനികുതി വകുപ്പ് പരിശോധിക്കണമെന്നാണ് വിജിലൻസിന്‍റെ ആവശ്യം. കെ.എം. ഷാജി മുൻകാലങ്ങളിൽ അടച്ച നികുതിയുടെ കണക്കുകൾ നിലവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് വിജിലൻസ് അവിശ്വാസം രേഖപ്പെടുത്തിയത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. അഴീക്കോട് സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസാണ് വിജിലൻസ് അന്വേഷിക്കുന്നത്. അഴീക്കോട് സ്കൂളിൽ പ്ലസ് ടു കോഴ്സുകൾക്ക് അനുമതി നൽകാൻ 2016ൽ അഴീക്കോട് എം.എൽ.എയായിരിക്കെ കെ.എം ഷാജി 25 ലക്ഷം രൂപ…

Read More

ഭോപ്പാല്‍: എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിലാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ധന്വന്തരി പൂജ നടത്താൻ മധ്യപ്രദേശ് സർക്കാർ. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് സർക്കാരിൻ്റെ പൂജ നടത്താനുള്ള നീക്കം. ഗണേശോത്സവത്തിന് സമാനമായി എല്ലാ വർഷവും ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിവസം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ധന്വന്തരി പൂജ നടത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. മെഡിക്കൽ കോളേജുകളിൽ പൂജ സംഘടിപ്പിക്കുന്നതിന്‍റെ ലക്ഷ്യം മധ്യപ്രദേശിനെ ആരോഗ്യകരമായ സംസ്ഥാനമാക്കി മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റുകൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സിന് കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകി. വിനോദ നികുതി അടയ്ക്കാൻ ക്ലബ് അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഡിയത്തിന്‍റെ ഉടമസ്ഥരായ ജിസിഡിഎയ്ക്കും കോർപ്പറേഷൻ കത്തയച്ചിട്ടുണ്ട്. ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ്, ടിക്കറ്റുകൾക്ക് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ബ്ലാസ്റ്റേഴ്സിന് ആദ്യം നോട്ടീസ് നൽകിയിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്.

Read More

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ചെയർമാൻ ചേതൻ ശർമ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്ടർ സുനിൽ ജോഷി ഒഴികെ മറ്റെല്ലാവരെയും മാറ്റാനാണ് നീക്കം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തിരഞ്ഞെടുത്ത ശേഷം സെലക്ഷൻ കമ്മിറ്റി പുനസംഘടിപ്പിക്കും. ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും തീരുമാനങ്ങൾ. “ചേതൻ ശർമ്മയിൽ അധികമാരും സന്തുഷ്ടരല്ല. ബിസിസിഐ പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചേതൻ ശർമ തുടരും,” ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.  ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. സൗരവ് ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോജർ ബിന്നി അധ്യക്ഷനാകും. 1983ലെ ഏകദിന ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്ന ബിന്നി ബിസിസിഐയുടെ 36ാമത് പ്രസിഡന്‍റാണ്. ജയ്…

Read More

ന്യൂഡൽഹി: കോൺഗ്രസിന്‍റെ പുതിയ അധ്യക്ഷനാകാൻ ഒരുങ്ങുന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രധാന ഉത്തരവാദിത്തം ചിന്തൻ ശിബിരത്തിലെടുത്ത തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോട്ട് കൺട്രോൾ ആയിരിക്കുമെന്ന വിമർശനം ഖാർഗയെ അവഹേളിക്കുന്നതാണ്. ഗാന്ധി കുടുംബത്തിൽ ഇത്തരം ക്രമക്കേട് നടന്നിട്ടുണ്ടോ എന്നറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദൻ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചു. 10 മണിയോടെ 68 ബാലറ്റ് ബോക്സുകൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുത്തു. 100 വീതമുള്ള കെട്ടുകളാക്കി മാറ്റി വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 9497 വോട്ടുകളാണ് പോൾ ചെയ്തത്. അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. ഖാർഗെയുടെ വിജയം നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം തരൂരിന് എത്രത്തോളം പിന്തുണയാണ് ലഭിക്കുക എന്ന ആകാംക്ഷയിലാണ് ഔദ്യോഗിക പക്ഷം. ആയിരത്തിലധികം വോട്ടുകൾ നേടി കരുത്ത് തെളിയിക്കാൻ കഴിയുമെന്നാണ് തരൂർ പക്ഷത്തിന്‍റെ കണക്കുകൂട്ടൽ.

Read More

ബ്രിട്ടൻ: പ്രിൻസ് ഹാരി മേഗൻ മാർക്കിൾ ഡോക്യുമെന്ററിയുടെ റിലീസ് നെറ്റ്ഫ്ലിക്സ് നീട്ടിവച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന ദി ക്രൗൺ സീരീസിന്റെ അഞ്ചാം സീസണുമായ ബന്ധപ്പെട്ട വിവാദത്തെ തുടർന്നാണ് ഡോക്യുമെന്ററി റിലീസ് മാറ്റി വെച്ചിരിക്കുന്നത്. ഈ വർഷം ഡിസംബറിൽ പുറത്തിറക്കാനിരുന്ന ഡോക്യുമെന്ററി എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് 2023ലേക്കാണ് നീട്ടിയത്. നവംബർ 9ന് സ്ട്രീമിംഗ് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന ദി ക്രൗൺ അഞ്ചാം സീസണിൽ, ‘ക്യൂൻ വിക്ടോറിയ സിൻഡ്രോം’ എന്ന പേരിലുള്ള ഒരു എപ്പിസോഡിന്റെ പ്ലോട്ട് ലൈനിനെതിരെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ സംസാരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. രാജകുടുംബത്തിൽ താമസിക്കെ മേഗൻ താൻ നേരിട്ട വംശീയ വേർതിരിവുകളെ കുറിച്ച് തുറന്നു സംസാരിച്ച ഒപ്ര വിൻഫി ഷോയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഇരുവരും പ്രോജക്ടിൽ നിന്ന് പിന്മാറാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നു.

Read More

തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ക്യാമ്പെയ്‌നിന്റെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോമുമായി രംഗത്ത്. നിലവിലെ മാട്രിമോണിയല്‍ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സഹായിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകതയെന്ന് യുവജനക്ഷേമ ബോർഡ് പറഞ്ഞു. ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്കൂളുകളിൽ ശാസ്ത്രപ്രശ്‌നോത്തരി സംഘടിപ്പിക്കും. പ്രാഥമിക മത്സരം ഹൈസ്കൂൾ തലത്തിലും, തുടർന്ന് നിയമസഭാ മണ്ഡല തലത്തിലും ജില്ലാ, സംസ്ഥാന തലങ്ങളിലും മത്സരങ്ങൾ നടക്കും. അതേസമയം, അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോകും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ ബിൽ കൊണ്ടുവരാൻ സാധിക്കുമോയെന്ന കാര്യം സർക്കാർ പരിശോധിക്കുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങളിൽ ആഭ്യന്തര – നിയമവകുപ്പുകൾ ചർച്ച ആരംഭിച്ചു.

Read More

മുംബൈ: ആര്യൻ ഖാൻ പ്രതിയായ മയക്കുമരുന്ന് കേസ് അന്വേഷിച്ച എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും. എൻസിബിയുടെ ആഭ്യന്തര അന്വേഷണത്തിൽ സംശയാസ്പദമായ ഇടപെടൽ കണ്ടെത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ആര്യൻ ഖാനെയും മറ്റ് അഞ്ച് പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് എൻസിബി നിയോഗിച്ച വിജിലൻസ് സംഘം നിർണായക കണ്ടെത്തലുകൾ നടത്തിയത്. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് നേതൃത്വം നൽകിയ എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയാസ്പദമായ ഇടപെടൽ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ലഹരി മരുന്ന് പിടിച്ചെടുക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ശരിയായി പാലിച്ചില്ല. പ്രതികളോട് പ്രത്യേക സമീപനമാണ് സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ടിന്‍റെ മുഴുവൻ വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. അന്വേഷണ സംഘത്തെ നയിച്ച സമീർ വാംഗഡെ എൻസിബിയിൽ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മടങ്ങിയിരുന്നു. ഏജൻസിയുടെ ഭാഗമല്ലെങ്കിലും സമീർ അടക്കമുള്ളവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. 

Read More