Author: News Desk

കൊല്ലം: ക്രിസ്ത്യൻ സമൂഹത്തിന്‍റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിക്കാൻ ആർഎസ്എസ് നീക്കം. കേരളത്തിലെ വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ ഉൾപ്പെടുത്തി അംഗീകരിക്കാവുന്ന വിഷയങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പുതിയ സംഘടനയിലൂടെ ആർഎസ്എസ് ലക്ഷ്യമിടുന്നത്. ‘സേവ് അവര്‍ നേഷൻ ഇന്ത്യ’ എന്ന പേരിൽ സംഘടനയുടെ സംസ്ഥാന ഘടകം 23ന് നിലവിൽ വരും. സംസ്ഥാന ഘടകം നിലവിൽ വന്ന് പ്രവർത്തനങ്ങൾക്കായി പദ്ധതി തയ്യാറാക്കിയ ശേഷം ജില്ലാ, താലൂക്ക് യൂണിറ്റുകൾ പ്രഖ്യാപിക്കും. സംഘടന നിയമിക്കുന്ന പ്രവർത്തകരും വിവിധ സഭകളിലെ വിശ്വാസികളും ‘സേവ് അവര്‍ നേഷൻ ഇന്ത്യ’ ഭാരവാഹികളായിരിക്കും. എന്നാൽ, ആർഎസ്എസ് നേതാക്കൾ സംഘടനയുടെ തലപ്പത്തേക്ക് വന്നേക്കില്ലെന്നാണ് വിവരം.

Read More

തിരുവനന്തപുരം: പുതിയ കോൺഗ്രസ് അധ്യക്ഷൻ ആരെന്ന് ഇന്നറിയാം. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിക്കും. 10 മണിയോടെ 68 ബാലറ്റ് പെട്ടികൾ സ്ട്രോങ് റൂമിൽ നിന്ന് പുറത്തെടുക്കും. നാല് മുതല്‍ ആറ് ടേബിളുകളിലായാണ് വോട്ടെണ്ണൽ നടക്കുക. 9497 വോട്ടുകളാണ് പോൾ ചെയ്തത്. വലിയ അട്ടിമറി ആരും പ്രതീക്ഷിക്കുന്നില്ല. ഖാർഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം തരൂരിന് എത്രത്തോളം പിന്തുണയാണ് ലഭിക്കുക എന്ന ആകാംക്ഷയിലാണ് ഔദ്യോഗിക പക്ഷം. ആയിരത്തിലധികം വോട്ടുകൾ നേടി കരുത്ത് തെളിയിക്കാൻ കഴിയുമെന്നാണ് തരൂർ പക്ഷത്തിന്‍റെ കണക്കുകൂട്ടൽ. 93.48 ശതമാനമാണ് കേരളത്തിലെ പോളിംഗ് ശതമാനം. 307 വോട്ടുകളിൽ പോൾ ചെയ്തത് 287 വോട്ടുകളാണ്. എ.ഐ.സി.സി പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തരൂരിന് ലഭിക്കുന്ന വോട്ടുകളിൽ സംസ്ഥാന കോൺഗ്രസിനും ആകാംക്ഷയുണ്ട്. പ്രചാരണത്തിൽ കണ്ട അതേ ആവേശം തരൂരിന് ലഭിക്കുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്കുണ്ട്. രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാൽ തന്നെ വൻ നേട്ടമാകും.

Read More

തിരുവനന്തപുരം: എൻഡോസൾഫാൻ സമരം ശക്തമാക്കാനൊരുങ്ങുകയാണ് സമരസമിതി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ നിന്ന് പാളയം രക്തസാക്ഷി സ്മാരകത്തിലേക്കും തിരിച്ചും പ്രതിഷേധ പ്രകടനം നടത്തും. അടുത്ത ദിവസം ഞാനും ദയാബായിയോടൊപ്പം എന്ന പേരിൽ നിരാഹാരസമരം സംഘടിപ്പിക്കാനും പദ്ധതിയിടുന്നു. ഉപവാസത്തിൽ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് സമരസമിതി അഭ്യർത്ഥിച്ചു. ശനിയാഴ്ച ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബഹുജന മാർച്ച് നടത്താനും സമിതി തീരുമാനിച്ചിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരും മാർച്ചിൽ പങ്കെടുക്കും. അതേസമയം, എൻഡോസൾഫാൻ സമരത്തിൽ സർക്കാർ നൽകിയ ഉറപ്പിൽ അവ്യക്തതയില്ലെന്നും ദയാബായിയും സമരസമിതിയും സമരത്തിൽ നിന്ന് പിൻമാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറപ്പുകൾ മാറ്റിയെഴുതണമെന്ന ആവശ്യം തള്ളിയതോടെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. മന്ത്രിമാരായ വീണാ ജോർജുമായും ആർ ബിന്ദുവുമായും സമരസമിതി ചർച്ച നടത്തിയപ്പോൾ പല ഉറപ്പുകളും നൽകിയെങ്കിലും ഇക്കാര്യങ്ങൾ രേഖാമൂലം നൽകിയപ്പോൾ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന് മാത്രമാക്കിയിരുന്നു. ഇതോടെയാണ് സമരസമിതി വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.  മാറ്റി നൽകിയ ഒറ്റപ്പേജുള്ള മിനുറ്റ്സിൽ മന്ത്രിമാരുടെ ഒപ്പ് മാത്രമിട്ട് മടക്കി അയച്ചതിലും സമരസമിതിക്ക്…

Read More

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. 15 സെനറ്റ് അംഗങ്ങളെ പിൻവലിക്കാനുള്ള ഗവർണറുടെ തീരുമാനം ചട്ട വിരുദ്ധമാണെന്നും നടപ്പിലാക്കി ഉത്തരവിറക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവർണർ രംഗത്തെത്തിയത്. അസാധാരണമായ ഒരു നീക്കത്തിലൂടെയാണ് താൻ നാമനിർദ്ദേശം ചെയ്ത അംഗങ്ങളെ ഉൾപ്പെടെ ഗവർണർ പിൻവലിച്ചത്. കേരള സർവകലാശാല പ്രതിനിധിയെ വിസി സെലക്ഷൻ കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. പിൻവലിക്കപ്പെട്ടവരിൽ നാല് വകുപ്പ് മേധാവികളും രണ്ട് സിൻഡിക്കേറ്റ് അംഗങ്ങളും ഉൾപ്പെടുന്നു.  പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്ന ഗവർണറുടെ അന്ത്യശാസനത്തെത്തുടർന്ന് നടന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം പൂർത്തിയാക്കാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെ അസാധാരണമായ നടപടിയാണ് ഗവർണർ സ്വീകരിച്ചത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ ഉൾപ്പെടെ റിപ്പോർട്ട് തേടിയ ഗവർണർ അത് ലഭിച്ച ശേഷം അപൂർവമായി…

Read More

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പൊലീസുകാരൻ പ്രതിയായ മാമ്പഴ മോഷണക്കേസ് ഒത്തുതീർപ്പിലേക്ക്. കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പഴക്കച്ചവടക്കാരനായ പരാതിക്കാരൻ പറഞ്ഞു. ഇതുസംബന്ധിച്ച് കാഞ്ഞിരപ്പള്ളി കോടതിയിൽ അപേക്ഷ നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ പി.വി. ഷിഹാബിനെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 30നാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. കിലോയ്ക്ക് 600 രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ചത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഷിഹാബ് ഒളിവിൽ പോവുകയായിരുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയ്ക്കും സാധ്യത ഉണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ ആൻഡമാൻ കടലിന് മുകളിലുള്ള ചക്രവാതചുഴി ന്യൂനമർദ്ദമായി മാറും. ശനിയാഴ്ചയോടെ ഇത് അതിതീവ്ര ന്യൂനമർദ്ദമായി മാറാനും, ശേഷം ശക്തി പ്രാപിച്ച് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചുഴലികാറ്റായി മാറാനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി: കേരളത്തിൽ പേവിഷബാധയേറ്റുണ്ടായ മരണങ്ങൾക്കു കാരണം വാക്സിൻ പിശകല്ലെന്ന് കേന്ദ്ര സംഘം. വാക്സിന്‍റെ കാര്യക്ഷമതയില്ലായ്മയാണ് ഈ മരണങ്ങൾക്ക് കാരണമെന്ന ആരോപണം ശരിയല്ല. വാക്സിൻ ഫലപ്രദമാണ്. നായ്ക്കളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് അവബോധമില്ലാത്തതാണ് മരണത്തിന് കാരണമെന്നും സംഘം പറഞ്ഞു. സംസ്ഥാനം സന്ദർശിച്ച ശേഷം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ പഠനത്തിന്‍റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ അവബോധം കുറവാണ്. ഇതാണ് മരണങ്ങളുടെ പ്രധാന കാരണം. സമയോചിതമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ മിക്ക മരണങ്ങളും തടയാൻ കഴിയുമായിരുന്നു. ഈ വർഷം കേരളത്തിൽ പേവിഷബാധയേറ്റ് 21 മരണങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പുകളുടെ പരാജയമാണ് മരണകാരണമെന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉന്നതതല സമിതിയെ നിയോഗിച്ചത്. പേവിഷബാധയ്ക്കെതിരെ കൃത്യസമയത്ത് വാക്സിനേഷൻ ലഭിക്കാത്തതാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും കേരളത്തിലെ മരണത്തിന് കാരണമെന്ന് പഠനം…

Read More

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പരിശീലന വിമാനമായ എച്ച്ടിടി-40 ന്‍റെ പ്രത്യേക ലോഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഡിഫൻസ് എക്സ്‌പോ–2022ന്റെ ഇന്ത്യ പവലിയനിൽ ബുധനാഴ്ച ചടങ്ങ് നടക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്എഎൽ) വിമാനം നിർമ്മിച്ചിരിക്കുന്നത്. ഇന്‍റർമീഡിയറ്റ് ജെറ്റ് ട്രെയിനറായ എച്ച്ജെടി-36ന് ഉടൻ തന്നെ സർട്ടിഫിക്കേഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എച്ച്എഎൽ. എച്ച്ജെടി-36 എല്ലാ പരീക്ഷണ പറക്കലുകളും പൂർത്തിയാക്കി സർട്ടിഫിക്കേഷനായി അയയ്ക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ വ്യോമസേനയ്ക്കും നാവികസേനയ്ക്കും രണ്ട് തരം തദ്ദേശീയ പരിശീലന വിമാനങ്ങളുണ്ടാകും. രണ്ട് ദശാബ്ദത്തിലേറെയായി പരിശീലന വിമാനങ്ങളുടെ അഭാവം ഇന്ത്യയെ അലട്ടുന്നുണ്ട്. അപകടങ്ങളെ തുടർന്ന് എച്ച്പിടി-32 ന്‍റെ ഉപയോഗം കുറച്ചിരുന്നു. പൈലറ്റുമാരെ പരിശീലിപ്പിക്കാൻ 75 സ്വിസ് നിർമിത പിലാറ്റസ് ട്രെയിനർ വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. പിസ്റ്റൺ എഞ്ചിന് പകരം ടർബോഫാൻ എഞ്ചിനുകളാണ് എച്ച്ടിടി-40ന് കരുത്തേകുന്നത്. ആവശ്യമെങ്കിൽ മറ്റ് രാജ്യങ്ങളിലേക്ക് എച്ച്ടിടി-40 കയറ്റുമതി ചെയ്യാനും തയ്യാറാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Read More

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് വികെ ശശികല തള്ളി. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തണമെന്ന വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം ശശികല ഇടപെട്ട് തടഞ്ഞുവച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജയലളിതയുടെ മരണത്തിൽ താൻ കുറ്റക്കാരിയാണെന്ന കമ്മീഷന്‍റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ ശശികല ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മൂന്ന് പേജുള്ള പ്രസ്താവനയിൽ പറഞ്ഞു. താനും ജയലളിതയും സൗഹൃദത്തിന്‍റെ മാതൃകകളാണെന്നും തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ശശികല പറഞ്ഞു. “ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവത്കരിക്കാൻ നോക്കുന്നവരുടെയും നിന്ദ്യമായ നിലപാടിനെ ആരും പിന്തുണയ്ക്കില്ല. അമ്മയുടെ (ജയലളിത) മരണത്തിൽ ഒരു പ്രശ്നവുമില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടില്ല. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഞാൻ വൈദ്യശാസ്ത്രം പഠിച്ചിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെഡിക്കൽ സംഘം സ്വീകരിച്ചു. അമ്മയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു എന്‍റെ…

Read More

തൃശ്ശൂർ: വേഗപ്പൂട്ട് ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെഎസ്ആർടിസി ഉൾപ്പെടെ അഞ്ച് ബസുകളുടെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. ഇതേ തുടർന്ന് യാത്രക്കാർ കുടുങ്ങിയതായും പരാതിയുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ കൊഴിഞ്ഞാമ്പാറയിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കെഎസ്ആർടിസി ബസിലും മൂന്ന് സ്വകാര്യ ബസുകളിലും വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയത്. തൃശ്ശൂർ ഡിപ്പോയിൽ നിന്ന് തൃശ്ശൂർ-കോയമ്പത്തൂർ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോവുന്നതിനിടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. വേഗപ്പൂട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ മറ്റൊരു ബസ് സൗകര്യം ഒരുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ നിർദേശം നൽകിയിരുന്നു. അതേസമയം, പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്കുള്ള യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ട ശേഷം പാലക്കാട് ഡിപ്പോയിലേക്ക് മടങ്ങുകയായിരുന്നു ബസ്. യാത്രക്കാർ മറ്റ് ബസുകളിൽ കയറി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു.

Read More