- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന്‍ കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
കൊച്ചി: ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ അപകടത്തിൽ മരിച്ചയാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു. അമിതമായ മദ്യപാനത്തിന് ശേഷമുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടത്തിലേക്ക് നയിച്ചാൽ മാത്രമേ ആനുകൂല്യം നിഷേധിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയായ സർക്കാർ ജീവനക്കാരന്‍റെ ആശ്രിതർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി പ്രകാരം ഏഴ് ലക്ഷം രൂപ നൽകണമെന്ന ഇൻഷുറൻസ് ഓംബുഡ്സ്മാന്‍റെ ഉത്തരവിനെതിരെ നാഷണൽ ഇൻഷുറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ് ഷാജി പി ചാലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2009 മെയ് 19ന് ജലസേചന വകുപ്പിലെ ഒരു ജീവനക്കാരൻ ദേശീയ പാതയിൽ ബൈക്കിൽ യാത്ര ചെയ്യവേ എതിർ വശത്ത് നിന്ന് മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. അശ്രദ്ധയോടെ വാഹനമോടിച്ചതിന് ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. വില്ലേജ് ഓഫീസർ തയ്യാറാക്കിയ ലൊക്കേഷൻ രേഖാചിത്രത്തിൽ ബൈക്ക് യാത്രികൻ തന്‍റെ വശത്താണ് വാഹനം ഓടിച്ചിരുന്നതെന്നും കാണിച്ചിരുന്നു.
തിരുവനന്തപുരം: തന്‍റെ വിദേശയാത്ര പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണെന്ന മുഖ്യമന്ത്രിയുടെ വാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നും വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്ത പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിലേക്ക് പോകുന്നതെന്നും, 2019 ലെ ജപ്പാൻ സന്ദർശനത്തിന് ശേഷം പ്രഖ്യാപിച്ച ഒന്നും സംഭവിച്ചില്ലെന്നും സതീശൻ ആരോപിച്ചു. കാലാകാലങ്ങളായി പ്രഖ്യാപിച്ച പദ്ധതികളൊന്നും നടന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടും കുട്ടനാട്ടിലും കൊയ്തെടുത്ത നെല്ല് പാടത്ത് കിടക്കുകയാണ്, കർഷകരെ കണ്ണീരിലാക്കിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനം ഭരിക്കുന്നത്. കർഷകർക്ക് വേണ്ടി ചെറുവിരൽ അനക്കുന്നില്ല. പ്രതിപക്ഷത്തിന്‍റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശതകോടീശ്വരനായ എലോൺ മസ്ക് കഴിഞ്ഞയാഴ്ച പെർഫ്യൂം ബ്രാൻഡായ ബേൺട് ഹെയർ അവതരിപ്പിച്ചിരുന്നു. സ്‌പെഷ്യല്‍ എഡീഷനായി വന്ന പെർഫ്യൂം മസ്ക് വെറും ഒരാഴ്ചയ്ക്കുള്ളിൽ വിറ്റു തീർത്തു. ഏകദേശം 84000 രൂപ(100 യുഎസ് ഡോളർ) വീതം വിലയുള്ള 30000 ബോട്ടിലുകളാണ് വില്‍പ്പനയ്‌ക്കെത്തിച്ചത്. ഒക്ടോബർ 12ന് വിൽപ്പനയ്ക്കെത്തിയ 20000 ബോട്ടിൽ പെർഫ്യൂമും മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിച്ചു. ഇതുവരെ 28700 കുപ്പികൾ വിറ്റഴിഞ്ഞുവെന്നും 1300 കുപ്പികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും മസ്ക് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബാക്കിയുള്ള കുപ്പികളും വിറ്റുപോയി. പെർഫ്യൂം വിൽപ്പനയിലൂടെ ഏകദേശം 25.2 കോടി രൂപയാണ് മസ്ക് നേടിയത്.
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിയെ അറസ്റ്റ് ചെയ്തു. നിരോധനം മറികടന്ന് ചെന്നൈയിലെ വെള്ളുവര്‍കോട്ടത്ത് പ്രതിഷേധിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. എടപ്പാടിക്കൊപ്പം നിരവധി അണ്ണാഡിഎംകെ നേതാക്കളും അറസ്റ്റിലായി. ഒ പനീര്‍സെല്‍വത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടത്തിനടുത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിത നൽകിയ അപ്പീൽ സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് തള്ളിയത്. എട്ടാം പ്രതി ദിലീപിന് വിചാരണക്കോടതി ജഡ്ജിയുമായും അവരുടെ ഭർത്താവുമായും അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് ലഭിച്ച ശബ്ദരേഖകളിൽ ഇതിന് തെളിവുണ്ടെന്നും ആരോപിച്ചാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്ന് ആശങ്കയുണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു. നടിയുടെ ആവശ്യപ്രകാരം നടത്തിയ രഹസ്യ വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ചുമത്തിയ നരഹത്യവകുപ്പ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒഴിവാക്കി. ഇനി 304 വകുപ്പ് പ്രകാരം,വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍റെ ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്.
ഒഡെൻസ്: ഡെന്മാർക്ക് ഓപ്പൺ സൂപ്പർ 750 ബാഡ്മിന്റൻ വനിതാ ഡബിൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപീചന്ദും രണ്ടാം റൗണ്ടിൽ. ഡെന്മാർക്കിൻ്റെ അലക്സാണ്ട്ര ബോയേ-അമേലി മാഗ്ലാൻഡ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ട്രീസ–ഗായത്രി സഖ്യം 2–ാം റൗണ്ടിലെത്തിയത്. സ്കോർ: 21-15, 21-15. പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ കിഡംബി ശ്രീകാന്തും ആദ്യ മത്സരം വിജയിച്ചു. ഹോങ്കോങ്ങിന്‍റെ ലോങ് ആംഗസിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. സ്കോർ: 17-21, 21-14, 21-12. ശ്രീകാന്ത് അഞ്ച് വർഷം മുൻപ് ഈ ചാമ്പ്യൻഷിപ്പിൽ ജേതാവായിട്ടുണ്ട്.
ഡൽഹി: ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച് ശശി തരൂരിന്റെ പരാതി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു. യുപിയിലെ വോട്ടുകൾ അവസാനം എണ്ണും. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്ന് കൊണ്ടുവന്ന ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. യു.പിയിലെ വോട്ടുകൾ ബാധിക്കാത്ത വിധത്തിൽ ഫലം എത്തിയ ശേഷം മാത്രമേ ആ ബാലറ്റുകൾ എണ്ണുകയുള്ളൂ. അതായത് ഖാർഗെയ്ക്ക് 4500 വോട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണുകയുള്ളൂ. ഏകദേശം 1200 വോട്ടുകൾ യുപിയിൽ നിന്നാണ്. യു.പിയിലെ വോട്ടുമായി ബന്ധപ്പെട്ട് തരൂർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. വോട്ടെടുപ്പ് സമയത്ത് വോട്ടർപട്ടികയിൽ പേരില്ലാത്തവരും ലഖ്നൗവിൽ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതികളിലൊന്ന്. ബാലറ്റ് ബോക്സ് സീൽ ചെയ്ത രീതി ശരിയല്ലെന്നും തരൂർ പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ നൽകിയ രണ്ടാമത്തെ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരിഗണിച്ചത്. ബാലറ്റ് പേപ്പറിൽ ടിക്ക് മാർക്ക് ഇടാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ആദ്യ ആവശ്യം.
വിമാനങ്ങളുടെ സര്‍വീസും റിപെയറും നടത്തുന്ന എയർ വർക്ക്സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. ഈ മേഖലയിലെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാണ് എയർ വർക്ക്സ്. ഏകദേശം 400 കോടി രൂപ മൂല്യമുള്ള കമ്പനിയാണ് എയർവർക്സ്. അദാനി ഡിഫന്‍സ് ആന്‍ഡ് ഏയ്‌റോസ്‌പേസിന് കീഴിലാണ് ഏറ്റെടുക്കൽ. 1951-ൽ പി.എസ്.മേനോനും ബിജി മേനോനും ചേർന്നാണ് എയർ വർക്ക്സ് സ്ഥാപിച്ചത്. മുംബൈ, കൊച്ചി, ഹൊസൂർ എന്നിവിടങ്ങളിലെ ഹാംഗറുകൾ ഉൾപ്പെടെ 27 നഗരങ്ങളിൽ എയർവർക്ക്സിന്‍റെ സാന്നിധ്യമുണ്ട്. അദാനി ഏറ്റെടുക്കുന്നതോടെ സ്ഥാപകരുടേതടക്കം ആറ് നിക്ഷേപങ്ങൾ കമ്പനിയിൽ നിന്ന് പിന്‍വാങ്ങും. 1947 ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യാമെർ ഏവിയേഷൻ രാജ്യത്തെ ആദ്യത്തെ സ്വകാര്യ മേഖലയിലെ എംആർഒ ആണ്. പ്രതിരോധ, സിവിലിയൻ എയ്റോസ്പേസ് മേഖലകളിൽ രാജ്യത്ത് വലിയ അവസരങ്ങളുണ്ട്. 2030 ഓടെ രാജ്യത്തെ എംആർഒ മേഖല 1.7 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന് എയർലൈൻ,…
അപ്പോളോ, ജെമിനി ബഹിരാകാശയാത്രികൻ ജെയിംസ് മക്ഡിവിറ്റ് (93) അന്തരിച്ചു. നാസയുടെ ബഹിരാകാശത്തെ ഏറ്റവും പഴക്കമേറിയതും അഭിലാഷപരവുമായ ചില ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ, മുൻ യുഎസ് ബഹിരാകാശയാത്രികൻ ജെയിംസ് മക്ഡിവിറ്റ് കഴിഞ്ഞ ആഴ്ച ഉറക്കത്തിൽ അന്തരിച്ചതായി നാസ തിങ്കളാഴ്ച രാത്രി പ്രസ്താവനയിൽ പറഞ്ഞു. 1962 ൽ നാസയുടെ രണ്ടാമത്തെ ബഹിരാകാശയാത്രികരുടെ ക്ലാസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മക്ഡിവിറ്റ് 1965 ൽ യുഎസ് ബഹിരാകാശ ഏജൻസിയുടെ ജെമിനി 4 ദൗത്യത്തിന്‍റെയും 1969 ലെ അപ്പോളോ 9 ദൗത്യത്തിന്‍റെയും കമാൻഡിംഗ് പൈലറ്റായിരുന്നു.
