Author: Starvision News Desk

കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറിൻ്റെ കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. ശിവകുമാറിൻ്റെ ഭാര്യയും മകനും മകളും മകളുടെ ഭർത്താവും സഞ്ചരിച്ച ഹെലികോപ്റ്ററാണ് പരിശോധിച്ചത്. ബംഗളൂരുവിൽ നിന്നും ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിലേയ്ക്കായിരുന്നു യാത്ര. ഹെലികോപ്റ്റർ ധർമസ്ഥലയിൽ ഇറങ്ങിയ ഉടനെയായിരുന്നു ഇസി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പുമായി യാത്രയ്ക്ക് ബന്ധമില്ലെന്നും ഇതു സംബന്ധിച്ച് നേരത്തെ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും പൈലറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാൽ ഹെലികോപ്റ്റർ പൂർണമായും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Read More

രാഹുൽ ഗാന്ധി ഔദ്യോഗിക വസതി ഒഴിഞ്ഞു. വീട് പൂട്ടി രാഹുൽ ഗാന്ധി തന്നെ ഉദ്യോഗസ്ഥർക്ക് താക്കോൽ കൈമാറി. ഡല്‍ഹി തുഗ്ലക് ലൈനിലെ വസതിയാണ് ഒഴിഞ്ഞത്. രാഹുല്‍ ഗാന്ധി ഇനി അമ്മ സോണിയ ഗാന്ധിക്കൊപ്പം 10 ജന്‍പഥില്‍ താമസിക്കും. ജനങ്ങളാണ് കഴിഞ്ഞ 19 വർഷം തനിയ്ക്ക് ഈ വീട് നൽകിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അവരോട് നന്ദി പറയുന്നു. സത്യം പറഞ്ഞതിന്റെ വിലയാണിത്, സത്യം പറയുന്നതിന് വേണ്ടി എന്ത് വിലയും നൽകാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. വസതി ഒഴിയുന്നതിനു മുന്നോടിയായി രാഹുല്‍ ഇന്ന് രാവിലെ പാർലമെന്റിൽ എത്തി ലോക്സഭാ സെക്രട്ടറിയേറ്റിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുലിനോട് വസതി ഒഴിയാൻ ലോക്സഭാ സെക്രട്ടറിയറ്റ് ആവശ്യപ്പെടുകയായിരുന്നു. അപകീർത്തി കേസിൽ ശിക്ഷാവിധി വന്നതിനു പിന്നാലെ രാഹുല്‍ വസതി ഒഴിയാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. ട്രക്കുകളില്‍ സാധനങ്ങൾ മാറ്റി. അതിനിടെ അപകീർത്തി കേസിൽ നേരിട്ട് ഹാജരാകണമെന്ന പറ്റ്ന കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി ബിഹാർ ഹൈക്കോടതിയെ…

Read More

ലക്നൗ: ഉത്തർപ്രദേശിൽ അതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ചുകൊന്നകേസിൽ അറസ്റ്റിലായ ലവ്‌ലേഷ് തിവാരി ബജ്‌രംഗ്‌ദള്‍ നേതാവാണെന്ന് റിപ്പോര്‍ട്ട്.ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലിലെ വിവരങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ടുചെയ്തത്.കൊലപാതകങ്ങൾക്കുശേഷം അക്രമിസംഘത്തിൽ ഉള്ളവർ ജയ് ശ്രീറാം വിളിക്കുകയും ചെയ്തിരുന്നു.എന്നാൽ, ലവ്‌ലേഷ് തിവാരി തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയെന്നുമാണ് പിതാവ് യാഗ്യ തിവാരി പറയുന്നത്.കുടംബത്തോട് ഒരു ബന്ധവും ഇല്ലെന്നും വല്ലപ്പോഴും മാത്രമാണ് വീട്ടിൽ എത്തുന്നതെന്നും യാഗ്യ പറഞ്ഞു.അറസ്റ്റിലായ സണ്ണി ഹമീര്‍പുര്‍ ജില്ലയിൽ പെൺകുട്ടികളെ ശല്യം ചെയ്തതുൾപ്പടെ 17 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.അതേസമയം, പൊലീസോ,ഗുണ്ടകളോ തന്നെ വെടിവച്ചുകൊല്ലുമെന്ന് 19 വർഷം മുമ്പ് അതിഖ് അഹമ്മദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു.

Read More

കണ്ണൂർ: സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള സംഘർഷത്തിനിടെ കണ്ണൂർ സ്വദേശി വെടിയേറ്റ് മരിച്ചു.കണ്ണൂർ ആലക്കോട് നെല്ലിപ്പാറയ്ക്കടുത്തുള്ള കാക്കടവ് സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ഫ്ളാറ്റിനുള്ളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ജനൽവഴി വെടിയേൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.ദാല്‍ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് വിമുക്തഭടൻ കൂടിയായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍.ആറുമാസമായി സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു ഇവർ സുരക്ഷിതരാണ്‌.മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ് സംഭവം

Read More

തിരുവനന്തപുരം: എം ഡി എം എയുമായി നഴ്‌സിംഗ് വിദ്യാർത്ഥി പിടിയിൽ. 47 ഗ്രാം എം ഡി എം എയുമായി കൊല്ലം ചന്ദനത്തോപ്പ് സ്വദേശി സൂരത്താണ് അമരവിള ചെക്ക് പോസ്റ്റിൽ പിടിയിലായത്. ടൂറിസ്റ്റ് ബസിൽ ബംഗളൂരുവിൽ നിന്ന് എം ഡി എ എയുമായി വരുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇയാളെ പിടികൂടുന്നത്.ബസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി സൂരത്തിന്റെ ബാഗ് പരിശോധിക്കുകയായിരുന്നു.മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൂരത്തിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് എക്‌സൈസ് വ്യക്തമാക്കി

Read More

പെരിന്തല്‍മണ്ണ: സമീപ ഭാവിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്താനിരിക്കുന്ന എസ്.ഐ പരീക്ഷാ അഭിമുഖത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസും മുദ്ര എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും, ക്രിയ വിദ്യാഭ്യാസ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അഭിമുഖ പരിശീലന പരിപാടി 08.04.23 ശനിയാഴ്ച രാവിലെ 9.30 മുതല്‍ പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാഡമി ഫോര്‍ സിവില്‍ സര്‍വീസസില്‍ നടക്കും. പൂര്‍ണ്ണമായും കേരള പി.എസ്.സിയുടെ എസ്.ഐ അഭിമുഖ മാതൃകയില്‍ സംഘടിപ്പിക്കുന്ന പ്രസ്തുത പരിശീലനത്തിന് സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, അക്കാദമിക രംഗത്തെ പ്രമുഖര്‍, മന:ശ്ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9846653258

Read More

തിരുവനന്തപുരം: വിവിധതരം വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കുന്ന മിത്ര 181 ഹെല്‍പ്പ് ലൈനും കുട്ടികള്‍ക്കായുള്ള 1098 ഹെല്‍പ്പ് ലൈനും വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വലിയ രീതിയിലുള്ള മാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. അത്യാവശ്യ കോളുകളാണ് വരുന്നതെങ്കില്‍ അടിയന്തരമായി പോലീസിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ജില്ലാതലത്തിലും വികേന്ദ്രീകൃതമായി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പ് ജില്ലാതല ഓഫീസര്‍മാരുടെ പദ്ധതി പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്തി എല്ലാ മാസത്തിലും ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നേരിട്ട് അവലോകനം ചെയ്യും. നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളുടേയും സ്‌കീമുകളുടേയും പുരോഗതി നേരിട്ട് വിലയിരുത്തുന്നതാണ്. പ്രായം കുറഞ്ഞ വകുപ്പാണെങ്കിലും ജനങ്ങള്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന വകുപ്പാണിത്. ഏറ്റവും കരുതലും ക്ഷേമവും ഉറപ്പാക്കേണ്ടവരാണ് സ്ത്രീകളും കുട്ടികളും. അതിനാല്‍ വനിത ശിശുവികസന വകുപ്പ് കുട്ടികളുടേയും സ്ത്രീകളുടേയും ആശ്രയ കേന്ദ്രമായി മാറണം. ഒരാപത്തുണ്ടായാല്‍ പെട്ടെന്ന് ആശ്രയിക്കാവുന്ന ഇടമായി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറണം.…

Read More

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്‌ഫി പിടിയിലായി. അർദ്ധരാത്രി മഹാരാഷ്ട്രയിൽ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ് പ്രതിയെക്കുറിച്ച് എ ടി എസിന് വിവരം നൽകുകയായിരുന്നു.  മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്. ട്രെയിൻ മാർഗമാണ് ഇയാൾ ഇവിടെയെത്തിയത്. പ്രതിയുടെ മുഖത്തും മറ്റും പൊള്ളലേറ്റ പാടുകളും മുറിവുമുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവേ എ ടി എസ് സംഘം പിടികൂടുകയായിരുന്നു. അജ്‌മീറിലേയ്ക്ക് കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് മൊഴി നൽകിയതായാണ് വിവരം പ്രതിയെ പിടികൂടിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് സ്ഥിരീകരിച്ചു.  കേരള പൊലീസ് രത്‌നഗിരിയിൽ എത്തിയതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നിന്നുള്ള നാല് പൊലീസ് ഉദ്യോഗസ്ഥർ ഡൽഹിയിലേയ്ക്ക് തിരിക്കുകയും ചെയ്തു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവരും ഡൽഹിയിലും ഉത്തർപ്രദേശിലെ…

Read More

കൊച്ചി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസില്‍ (ഐ.എല്‍.സി) ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് നാളെ നടക്കും. ഹൈക്കോടതി വളപ്പില്‍ സജ്ജമാക്കുന്ന പോളിംഗ് കേന്ദ്രത്തില്‍ രഹസ്യ ബാലറ്റിലൂടെയാകും വോട്ടെടുപ്പ്. ഇത് ആദ്യമായാണ് ഐ.എല്‍.സിയില്‍ രഹസ്യ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 87 കോര്‍ട്ട് സെന്ററുകളിലും ശക്തമായ യൂണിറ്റുള്ള ഏറ്റവും കൂടുതല്‍ അംഗബലമുള്ള അഭിഭാഷക സംഘടനയാണ് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. അഡ്വ. മരിയാപുരം ശ്രീകുമാറാണ് ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി. സജീവമായി പ്രാക്ടീസുള്ള ക്രിമിനല്‍ അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം ചുമതല ഏറ്റെടുത്ത ശേഷം സംഘടന നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുകയും വിശദ റിപ്പോര്‍ട്ട് കെ.പി.സി.സിക്കു കൈമാറുകയും ചെയ്തു. വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് നടക്കാതെ സംഘടനയില്‍ സംസ്ഥാന ഘടകത്തിലുള്ള 20 അംഗങ്ങളില്‍ 16 പേരും ഹൈക്കോടതിയില്‍ നിന്നും മാത്രമായി തുടരുകയായിരുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തിലുള്ള സമിതി വിശദമായി ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ്…

Read More

തിരുവനന്തപുരം: ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങളുടെ ഉദ്ഘാടനം ഏപ്രിൽ 8ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലയിലെ കടമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. കടമ്പൂരിൽ നിര്‍മ്മിച്ച ഭവനസമുച്ചയത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ കൈമാറ്റവും മുഖ്യമന്ത്രി നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവര്‍കോവിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. പുനലൂര്‍ (കൊല്ലം), വിജയപുരം (കോട്ടയം), കരിമണ്ണൂര്‍ (ഇടുക്കി) ഭവനസമുച്ചയങ്ങളുടെ താക്കോല്‍ദാനം അതാത് ഭവനസമുച്ചയങ്ങള്‍ക്ക് സമീപം ക്രമീകരിച്ചിട്ടുള്ള വേദിയില്‍ മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ എന്നിവര്‍ അതേസമയം നിര്‍വഹിക്കും. ലൈഫ് മിഷന്‍ മുഖേന സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യത്തെ നാല് ഫ്ലാറ്റുകളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഇതിലൂടെ 174 കുടുംബങ്ങളുടെ പുനരധിവാസമാണ് ഉറപ്പാക്കാനാകുന്നത്. ലൈഫ് മിഷൻ മുഖേന സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഇതിന് പുറമേ…

Read More