Author: Starvision News Desk

തിരുവനന്തപുരം: കോൺഗ്രസിന്‍റെ വൈക്കം സത്യഗ്രഹ ശതാബ്ദി പരിപാടിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തതിൽ പാർട്ടിക്കെതിരെ ശശി തരൂർ. കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാത്തത് തെറ്റാണെന്നും സീനിയറായ ആളെ അപമാനിച്ചത് ശരിയായില്ലെന്ന് തരൂർ തുറന്ന് പറഞ്ഞു. പാർട്ടിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ ചെയ്യരുതെന്നും തരൂർ കൂട്ടിച്ചേര്‍ത്തുകെപിസിസിയുടെ വൈക്കം സത്യാഗ്രഹ വേദിയിൽ പ്രസംഗത്തിൽ അവസരം കിട്ടാത്തതിൽ തനിക്ക് പരാതിയില്ലെന്ന് പറഞ്ഞ ശശി തരൂര്‍, കെ മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്ന് തുറന്ന് അടിക്കുകയാണ്. മുൻ കെപിസിസി അധ്യക്ഷന്മാരെ ഒരേപോലെ കാണണമായിരുന്നുവെന്നും മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകണമായിരുന്നുവെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍ക്കാത്തത് ബോധപൂർവ്വമായ ശ്രമമാണോ എന്ന് അറിയില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു.

Read More

മനാമ: ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ കൂട്ടായ്മ ആയ കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. കേരള കാത്തോലിക് അസോസിയേഷൻ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി റമദാൻ സന്ദേശം നൽകി. ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയര്മാൻ ഡോ. രാമചന്ദ്ര ബാബു, ഇന്ത്യൻ സ്കൂൾ ചെയര്മാന് പ്രിൻസ് നടരാജൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കൊല്ലത് ഗോപിനാഥ് മേനോൻ, റഫീഖ് അബ്ദുല്ല, ബിനു മണ്ണിൽ, നൗഷാദ് മഞ്ഞപ്പാറ, വർഗീസ് കാരക്കൽ, ബിനോജ് മാത്യു തുടങ്ങിയവർ പങ്കെടുത്തു. https://youtu.be/a_B6Rd4JG-4?t=58 കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് നിസ്സാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് ക്രിഷ്ണകുമാർ, ട്രെഷറർ രാജ് കൃഷ്‌ണൻ, സെക്രട്ടറി സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, വൈസ് പ്രസിഡന്റ് കിഷോർ കുമാർ, അസിസ്റ്റന്റ് ട്രെഷറർ ബിനു കുണ്ടറ, ഇഫ്താർ കമ്മിറ്റി കൺവീനർ മാരായ സലിം തയ്യിൽ, മുഹമ്മദ് കോയിവിള തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.അഞ്ഞൂറോളം പേർ ഇഫ്താർ മീറ്റിൽ…

Read More

തൃശൂര്‍: മലയാള സിനിമയിലെ നിഷ്‌കളങ്കമായ ചിരിയുടെ പര്യായം, ഇന്നസെന്റ് നിര്യാതനായി.  വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായ ഇന്നസെന്റ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍  ചികിത്സയിലായിരുന്നു  . നാല് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ഇന്നസെന്റ് 750ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് പാര്‍ലമെന്റിലെത്തി. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. ദീർഘകാലം താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് സ്വവസതിയായ പാർപ്പിടത്തിൽ പൊതു ദർശനത്തിനു വെക്കുന്നതും 5 മണിക്ക് സെന്റ് തോമസ് കത്രീഡൽ ദേവാലയത്തിൽ സംസ്ക്കാര ചടങ്ങുകൾ നടത്തുകയും ചെയ്യും.

Read More