- ശക്തമായ മഴ: പകര്‍ച്ചപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്താൻ ആരോഗ്യ വകുന്റെ നിർദേശം
- അധ്യാപകനായി വിദേശത്ത് ജോലിചെയ്യാൻ അവധിക്ക് അപേക്ഷ നല്കി വിജിലന്‍സ് ഡയറക്ടര്‍
- ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം; പ്രായപരിധി കുറയ്ക്കേണ്ടെന്ന് നിയമ കമ്മീഷന് ശുപാര്‍ശ
- വനിതാ സംവരണം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
- അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ബഹ്റൈനും പുതുക്കിയ കരാറിൽ ഒപ്പുവെച്ചു
- ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് സൗജന്യ സമുദ്രപരിപാടികൾ സംഘടിപ്പിച്ച് ടൂറിസം അതോറിറ്റി
- എൽ.എം.ആർ.എ വിവിധ ഗവർണറേറ്റുകളിൽ അഞ്ച് പരിശോധനാ കാമ്പെയ്നുകനുകൾ നടത്തി
- ബഹ്റൈൻ ജനത കൾച്ചറൽ സെന്റർ അനുശോചനം രേഖപ്പെടുത്തി
Author: Starvision News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ തുടരുകയാണ്.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴസാധ്യത പ്രവചിക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ കൊങ്കണ്‍ – ഗോവ തീരത്തിന് സമീപം ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു പടിഞ്ഞാറു -വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യത.വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂന മര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48, മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ഒഡിഷ – പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ പിജി ഡോക്ടർമാർ സമരത്തിൽ. സുരക്ഷ ഒരുക്കുക, ജോലി സമയം ക്രമീകരിക്കുക, സ്റ്റൈപ്പൻഡ് വർധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപി ബഹിഷ്കരിച്ചുള്ള സമരം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം കടുപ്പിക്കും എന്നാണ് മുന്നറിയിപ്പ്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്. നാല് ശതമാനം വർധന വർഷംതോറും ഉണ്ടാകുമെന്നുള്ള സർക്കാർ ഉറപ്പ് പാഴായി. സുരക്ഷ ഒരുക്കും എന്നുള്ള ഉറപ്പും നടപ്പായില്ല. 48 മുതൽ 72 മണിക്കൂർ വരെ തുടർച്ചയായി ഡ്യൂട്ടി എടുക്കേണ്ട അവസ്ഥ. ഇതിൽ പ്രതിഷേധിച്ച് ആണ് പിജി ഡോക്ടർമാരുടെ സമരം. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് സമരം. സമരം 24 മണിക്കൂർ വരെയെന്നാണ് സൂചന. നാളെ രാവിലെ എട്ടുമണി വരെ. ഒപിയിലും കിടത്തി ചികിത്സ വിഭാഗത്തിലും ഇവരുടെ സേവനം ലഭ്യമാകില്ല. ലേബർ വാർഡ് ഐസിയു എന്നീ വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹാപുഢ്: യു.പിയില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. അവിവാഹിതയായ മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് വീട്ടുകാരെ കൊടുംക്രൂരതയിലേക്ക് നയിച്ചത്.ഇരുപത്തിയൊന്നുകാരിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഒരു കാട്ടിലേക്ക് കൊണ്ടു പോയ ശേഷം തീകൊളുത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കര്‍ഷകര്‍ നിലവിളി കേള്‍ക്കുകയും പൊള്ളലേറ്റ നിലയില്‍ യുവതിയെ കണ്ടെത്തുകയുമായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. യുവതിയ്ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പിന്നീട് മീററ്റിലുള്ള സര്‍ക്കാര്‍ ഹോസ്പിറ്റലിലേക്ക് യുവതിയെ മാറ്റി. യുവതിയുടെ നില അതിഗുരുതരമായി തുടരുകയാണ്. അമ്മയേയും സഹോദരനേയും പോലീസ് അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.കുഞ്ഞിന്റെ അച്ഛനെ കുറിച്ച് വീട്ടുകാര്‍ ചോദിച്ചെങ്കിലും യുവതി വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കാട്ടിലേക്ക് നിര്‍ബന്ധിച്ചു കൊണ്ടുപോയി തീകൊളുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ചൈനയിലെ ഷാങ്ഹായ് തുറമുഖത്തു നിന്നാണ് അത്യാധുനിക ക്രെയിനുകളുമായി ആദ്യകപ്പൽ എത്തുന്നത്. ഒക്ടോബർ 28ന് രണ്ടാമത്തേതും നവംബർ 11, 14 തീയതികളിലായി തുടർന്നുള്ള ചരക്ക് കപ്പലുകളും എത്തും. തുറമുഖത്തിൽ പുലിമുട്ടിന്റെ മുക്കാൽ ഭാഗവും നിർമ്മിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ പൂർത്തിയാക്കേണ്ട 400 മീറ്റർ ബർത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.അതേസമയം, ആദ്യ ചരക്കുകപ്പൽ അടുപ്പിക്കാനായി ഒരുങ്ങുന്ന വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് നൽകണമെന്ന് എം വിൻസന്റ് എം എൽ എ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖം യു ഡി എഫിന്റെ കുഞ്ഞാണെന്നും, ഉമ്മൻ ചാണ്ടിയുടെ പരിശ്രമം കൊണ്ടാണ് തുറമുഖം യാഥാർത്ഥ്യമായതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
പീരുമേട്: അർദ്ധരാത്രിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ഭാര്യയും മകനും പിടിയിൽ. ഇടുക്കി വള്ളക്കടവിലാണ് സംഭവം. വള്ളക്കടവ് കരിക്കന്നം വീട്ടിൽ അബ്ബാസിന് നേരെയാണ് ആക്രമണമുണ്ടായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമിച്ചതെന്ന് പിടിയിലായ അബ്ബാസിന്റെ ഭാര്യ അഷീറ ബീവിയും (39), മകൻ മുഹമദ് ഹസനും(19) പൊലീസിന് മൊഴി നൽകി. വധശ്രമത്തിന് വണ്ടിപ്പെരിയാർ പൊലീസ് ഇവർക്കെതിരെ കേസെടുത്തു. കൂട്ട് പ്രതികൾക്കായുള്ള അന്വേഷണമാരംഭിച്ചതായും പൊലീസ് പറഞ്ഞു.ശനിയാഴ്ച പുലർച്ചെ 1.30ഓടെ ഒരു സംഘമാളുകൾ വള്ളക്കടവിലെ വീട്ടിലെത്തി അബ്ബാസിനെ മർദ്ദിക്കുകയായിരുന്നു. ആക്രമിച്ചത് ക്വട്ടേഷൻ സംഘമായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് പറയുന്നതനുസരിച്ച്, അഷീറ ബീവിയും അബ്ബാസും തമ്മിൽ വഴക്കും കലഹവും സ്ഥിരമായിരുന്നു. അഷീറ ബീവിയെ മാനസികമായും ശാരീരികമായും അബ്ബാസ് പീഡിപ്പിച്ചുകൊണ്ടിരുന്നു. ഇത് സഹിക്കാനാകാതെ ഇവർ എറണാകുളത്ത് പിതാവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.പിന്നീടാണ് അയൽവാസി ഷെമീറിന്റെ നിർദേശപ്രകാരം ഭർത്താവിനെ ആക്രമിക്കാൻ പദ്ധതി ഒരുക്കിയത്. ഇതനുസരിച്ച് അഷീറ ബീവിയും മകൻ മുഹമ്മദ് ഹസനും വണ്ടിപ്പെരിയാർ ബസ്റ്റോപ്പിൽ രാത്രി പന്ത്രര യോടെ…
കേരളത്തിൽ ഇപ്പോഴും ജാതീയത നിലനിൽക്കുന്നുണ്ടെന്നും ജാതിയുടെ പേരിൽ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.ഇപ്പോഴിതാ മന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ സുബീഷ് സുധി. സംഭവത്തിൽ അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. പലപ്പോഴായി താൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് മന്ത്രിയ്ക്ക് നേരിടേണ്ടി വന്ന വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ താൻ ലജ്ജിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി താൻ പോകില്ലെന്നും നടൻ വ്യക്തമാക്കി. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് തങ്ങൾ വളർന്നതെന്നും മന്ത്രിയ്ക്കുണ്ടായ പ്രയാസത്തിൽ സുബീഷ് സുധി മാപ്പ് പറയുകയും ചെയ്തു.
കാസർകോട്: നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കാസർകോട് ചന്തേര പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.കേരളത്തിലെ അറിയപ്പെടുന്ന മോഡലും സോഷ്യൽ മീഡിയ താരവുമാണ് ഷിയാസ് കരീം. ബിഗ് ബോസ് അടക്കമുള്ള റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ആ സമയത്താണ് നടനെ പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ 11 ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു.
കൽപ്പറ്റ: വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്. കടുത്ത സാമ്പത്തി ബാധ്യതയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്തിരുന്നു. പണം തിരിച്ചടക്കാൻ ഭീഷണി വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. വ്യാജ ചിത്രം ഉപയോഗിച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ പറയുന്നു.ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ ദമ്പതികളും മക്കളും ഓൺലൈൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയിരുന്നു. പിന്നാലെയാണ് വയനാട്ടിലെ സംഭവവും.ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ ഫോണിൽ നിന്ന് ലഭിച്ചിരുന്നു. കൂടാതെ സംഘം യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ബന്ധുക്കളുടെ ഫോണുകളിലേക്ക് അയച്ചതായും വിവരമുണ്ട്.അതേസമയം, ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ ഉടൻ നിയമം കൊണ്ടു വരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലവിലെ ഐ.ടി നിയമത്തിൽ ഓൺലൈൻ ആപ്പുകളെ നിയന്ത്രിക്കാൻ പരിമിതികളുണ്ട്. പ്ലേ സ്റ്റോറിൽ അടക്കം ലഭ്യമായ നിയമ വിരുദ്ധ…
കോഴിക്കോട്: നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓണലൈനിലേക്ക് മാറ്റാൻ ഉത്തരവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ഓൺലൈൻ ക്ലാസ് മാത്രമാണ് അനുവദിക്കുക. വിദ്യാർത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുത്. ഇന്ന് ചേർന്ന നിപ അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായത്. പുതിയ തീരുമാനം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.ട്യൂഷൻ സെന്ററുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും ഉത്തരവ് ബാധകമാണ്. അംഗണവാടികൾ മദ്രസകൾ എന്നിവിടങ്ങളിലേക്കും വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതില്ല. അതേസമയം, പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകൾ മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിക്കുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
റാഞ്ചി: മാതാപിതാക്കളോടുളള പക തീർക്കാൻ അഞ്ചുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തിയ 55 കാരിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാങ് എന്ന ചെറിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഫൈസൽ അൻസാരി റോസ് എന്ന ആൺകുട്ടിയെ പ്രതി കിണറ്റിൽ തളളിയിട്ടാണ് കൊലപാതകം നടത്തിയത്. അങ്കണവാടി വിദ്യാർത്ഥിയായ ഫൈസൽ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫൈസൽ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ ചെരുപ്പുകൾ ഒരു കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നാലെ ആൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. കഴുത്തിലായി രണ്ട് ഇഷ്ടികകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പ്രതിയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനുമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.