Author: Starvision News Desk

കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന പ്രതി നോയിഡ സ്വദേശി ഷഹറുഖ് സെയ്‌ഫിയെന്നാണ് വിവരം.പ്രതിയുടേതെന്ന നിലയിൽ പുറത്തുവന്ന സി സി ടി വി ദൃശ്യങ്ങളിൽ കാണുന്നത് അക്രമിയല്ലെന്ന സൂചന പൊലീസ് നൽകിയിരുന്നു.സി സി ടി വി ദൃശ്യത്തിലുള്ളത് കാപ്പാട് സ്വദേശിയാണെന്നാണ് വിവരം.വലിയ പൊലീസ് സന്നാഹവും ആൾക്കൂട്ടവും ഉള്ള സ്ഥലത്ത് പ്രതി രണ്ടുമണിക്കൂറോളം നിൽക്കാൻ സാദ്ധ്യതയില്ലെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തൽ 150 സെന്റിമീറ്റർ ഉയരമുള്ളയാളാണ് പ്രതിയെന്ന് റാസിഖ് മൊഴി നൽകിയിരുന്നു.ഇയാൾ എല്ലാവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നെന്നും പൊലീസിന് നൽകിയ മൊഴിയിൽ റാസിഖ് വ്യക്തമാക്കി

Read More

കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ സഹയാത്രികരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി പ്രതിയല്ലെന്ന് പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം ഏകദേശം 11.25-ഓടെ സ്ഥലത്ത് കണ്ട വിദ്യാര്‍ഥിയെയാണ് പോലീസ് ആദ്യം സംശയിച്ചത്‌. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ മൊഴിയും ഇയാളെ പ്രതിയായി സംശയിക്കുന്നതിലേക്ക് പോലീസിനെ നയിച്ചു. ‘ഞാന്‍ രാത്രി 12.15ന്റെ ട്രെയിനില്‍ മംഗലാപുരത്തേക്ക് പോകുന്നതിനായി ട്രെയിന്‍ കയറാന്‍ സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്നു. രാവിലെ വാര്‍ത്ത അറിഞ്ഞയുടനെ വീട്ടില്‍ വിളിച്ച് പറഞ്ഞു. അവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സുഹൃത്തുക്കള്‍ വീഡിയോ അയച്ചു തന്നപ്പോഴാണ് സംഭവം അറിയുന്നത്’- കാപ്പാട് സ്വദേശിയായ വ്യക്തി പറയുന്നു.

Read More

തിരുവനന്തപുരം: നാലാഞ്ചിറ കുരിശടി ജങ്ഷനിലും,  ബാലരാമപുരത്തെ ജിഎസ് ടവേഴ്സിലുമായി ഐസിഐസിഐ ബാങ്ക് രണ്ട് ശാഖകള്‍ തുറന്നു. ഇതോടെ നഗരത്തിലെ മൊത്തം ശാഖകളുടെ എണ്ണം 28 ആയി. അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സേവിംഗ്സ്, കറന്‍റ് അക്കൗണ്ടുകള്‍, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട്, ഫിക്സഡ് & റിക്കറിംഗ് ഡെപ്പോസിറ്റുകള്‍, ഓട്ടോ ലോണ്‍, ഗോള്‍ഡ് ലോണ്‍, പേഴ്സണല്‍ ലോണ്‍, ഫോറെക്സ് സേവനങ്ങള്‍,  വിവിധതരം വായ്പകള്‍, എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കുള്ള ബാങ്കിംഗ് സേവനങ്ങളും ഈ ശാഖകളില്‍ ലഭ്യമാണ്. നാലാഞ്ചിറയിലുള്ള ശാഖയില്‍ ലോക്കര്‍ സൗകര്യവും ഉണ്ട്. ഡിസംബര്‍ 31, 2022ലെ കണക്കനുസരിച്ച് ഐസിഐസിഐ ബാങ്കിന് കേരളത്തില്‍ 194 ശാഖകളും 366 എടിഎമ്മുകളുമുണ്ട്.

Read More

അമരാവതി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് ചിറ്റൂർ ജില്ലയിലെ ഗംഗാരവാരത്തെ സ്വകാര്യ ജൂനിയർ കോളജിലെ അധ്യാപകനായ ചലപതി (33) ആണ് അറസ്റ്റിലായത്. പതിനേഴുകാരിയായ വിദ്യാർഥിയെ കബളിപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർഥിയാണ്. അധ്യാപകൻ നേരത്തെ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. മാർച്ച് 29 ന് പരീക്ഷ കഴിഞ്ഞയുടനെ പെൺകുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി അവിടെ വച്ച് വിവാഹം കഴിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ചലപതിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്ത് മാർച്ച് 31ന് അറസ്റ്റ് ചെയ്തു. ബൊമ്മനപ്പള്ളി സ്വദേശിയായ ചലപതി, മൂന്ന് വർഷം മുമ്പ് അതേ ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. ഭാര്യ രണ്ടാമത്തെ കുഞ്ഞിനെ ​ഗർഭം ധരിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു

Read More

ദില്ലി : എലത്തൂ‍രിൽ ഓടുന്ന ട്രെയിനിൽ നടന്ന ആക്രമണത്തിന്‍റെ വിശദാംശങ്ങള്‍ കേരളത്തില്‍ നിന്ന് തേടാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ആസൂത്രമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ സംഭവത്തില്‍ എൻഐഎയും അന്വേഷണം നടത്തും. സംഭവം ഗൗരവതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷണവ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തി വിവരങ്ങൾ തേടിയതായും കേന്ദ്ര മന്ത്രി വിശദീകരിച്ചു.ട്രെയിനിലെ ആക്രമണം ആസൂത്രിതമെന്നാണ് ലഭിക്കുന്ന സൂചനകളിൽ നിന്നും വ്യക്തമാകുന്നത്, പ്രതിയുടെ ആക്രമണ രീതിയെയും രക്ഷപ്പെട്ട രീതിയേയും ഗൗരവമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കാണുന്നത്. എലത്തൂരിലെ സ്ഥിതിഗതികള്‍ നിരിക്ഷീക്കുന്ന കേന്ദ്രം സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്ന് വിവരങ്ങള്‍ തേടും. ഇതിന് ശേഷമായിരിക്കും അന്വേഷണത്തില്‍ തീരുമാനം എടുക്കുക. എലത്തൂരിലെ സംഭവത്തില്‍ ഇപ്പോള്‍ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാല്‍ ആക്രമണം ആസൂത്രിതമെന്ന സാധ്യതകള്‍ ബലപ്പെട്ടാല്‍ സംഭവത്തില്‍ കേസെടുത്ത് എൻഐഎ അന്വേഷണം നടത്തും. ഭീകരാക്രമണമെന്നത് സ്ഥിരീകരിക്കപ്പെട്ടില്ലെങ്കിലും ആ സാധ്യതയും കേന്ദ്ര ഏജന്‍സികള്‍ തള്ളിയിട്ടില്ല.

Read More

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവിലൂടെ മുന്നൂറ് പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ചു. ഒമാന്‍ നിയമം മുന്നോട്ടുവെയ്ക്കുന്ന നിശ്ചിത വ്യവസ്ഥകള്‍ പാലിക്കുന്ന പ്രവാസികള്‍ക്ക് മാത്രമാണ് പൗരത്വം അനുവദിക്കുന്നത്.ഒമാനിലോ മറ്റ് രാജ്യങ്ങളിലോ ജനിച്ചവരും മാതാപിതാക്കളില്‍ ഒരാള്‍ ഒമാന്‍ പൗരനായിരിക്കുകയും ചെയ്യുന്നവര്‍ പൗരത്വത്തിന് യോഗ്യതയുള്ളവരാണ് അതുപോലെ ഒമാന്‍ പൗരത്വം നഷ്ടപ്പെട്ട പിതാവിന്റെ ഒമാനില്‍ ജനിക്കുന്ന കുട്ടികള്‍ക്കും പൗരത്വത്തിന് അര്‍ഹതയുണ്ട്. ഇത് കൂടാതെ ഇരുപത് വര്‍ഷമായി രാജ്യത്ത് താമസിക്കുന്നവരും ഇവർക്ക് അറബി എഴുതാനും വായിക്കാനും അറിയുന്നവരുമാണെങ്കിൽ പൗരത്വത്തിന് അര്‍ഹതയുള്ളവരായി പരിഗണിക്കപ്പെടും. അതുപോലെ ഒമാന്‍ സ്ത്രീകളെ വിവാഹം ചെയ്ത് പത്തുവര്‍ഷമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കും ഈ ഉത്തരവ് പ്രകാരം പൗരത്വത്തിന് അര്‍ഹതയുണ്ട്. എങ്കിലും ഇവരുടെ സ്വഭാവം, വരുമാന മാര്‍ഗ്ഗം എന്നിവയൊക്കെ കണക്കിലെടുത്താവും പരിഗണിക്കുന്നത്. എന്നാൽ ഒമാന്‍ പൗരനെ വിവാഹം ചെയ്ത വിദേശ വനിതകള്‍ക്കാണെങ്കിൽ അഞ്ചുവര്‍ഷം രാജ്യത്ത് താമസിച്ചാല്‍ തന്നെ പൗരത്വം അനുവദിക്കും.

Read More

കോഴിക്കോട് ട്രെയിനിൽ ഉണ്ടായ അക്രമ സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പിഞ്ചു കുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ ഉണ്ടായ ആക്രമണത്തിൽ പൊലിഞ്ഞത്. കമ്പാർട്മെന്റിൽ ഉണ്ടായ യാത്രക്കാർക്കും പൊള്ളലേറ്റിറ്റുണ്ട്.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താനും കുറ്റകൃത്യത്തിന്റെ മുഴുവൻ വിവരങ്ങളും നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അതിനായി പ്രത്യേക അന്വേഷകസംഘം രൂപീകരിക്കും. അക്രമിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമായി നടത്തുകയാണ്. സംസ്ഥാന പോലീസ് മേധാവി തന്നെ ഇതിന് മേൽനോട്ടം വഹിക്കുന്നുണ്ട്.റെയിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ എടുക്കും. യാത്രാസുരക്ഷയുടെ കാര്യത്തിൽ സാധ്യമായ എല്ലാ നടപടികളും അടിയന്തര സ്വഭാവത്തോടെ സ്വീകരിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും.മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കും.

Read More

രേഖാചിത്രം റെയിൽവേ പൊലീസിന് കൈമാറിയിട്ടുണ്ട്.റെയിൽവേ സ്റ്റേഷനിലുൾപ്പടെ ഈ ചിത്രം പ്രദർശിപ്പിക്കും നേരത്തെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിൽ സമയം സംബന്ധിച്ച് ചെറിയൊരു ആശയക്കുഴപ്പമുണ്ട് . ഒൻപതരയോടെയാണ് തീവെപ്പ് നടന്നത് . എന്നാൽ സിസിടിവി ദൃശ്യങ്ങൾ പതിനൊന്നരയോടെയുള്ളതാണ്. അതേസമയം, ട്രെയിനിലെ അക്രമം അതീവ ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താനും പൊലീസിന് നിർദേശം നൽകിപ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി അനിൽകാന്ത് അറിയിച്ചു

Read More

ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.പ്രഗത്ഭമതിയായ ന്യായാധിപനും സാമൂഹ്യ പ്രശ്നങ്ങളിൽ ചടുലമായി പ്രതികരിക്കാൻ സന്നദ്ധത കാണിച്ച വ്യക്തിയുമായിരുന്നു തോട്ടത്തിൽ ബി രാധാകൃഷ്ണൻ.അഭിഭാഷകൻ എന്ന നിലയിലും ന്യായാധിപൻ എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഉയർന്നുവരുന്ന യുവ അഭിഭാഷക തലമുറയ്ക്ക് മാർഗ്ഗദർശിയെയാണ് നഷ്ടപ്പെട്ടത്.തോട്ടത്തിൽ രാധാകൃഷ്ണന്റെ അകാലവിയോഗം ജുഡീഷ്യറിക്കും സാമൂഹ്യ ജീവിതത്തിനാകെയും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവത്തിൽ അക്രമിക്കായി തെരച്ചിൽ ഊർജ്ജിതം .പ്രതിയുടേതെന്ന് കരുതുന്ന ബാഗിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം .പുകയില ഉപയോഗം കുറക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തിൽ നേടേണ്ട ലക്ഷ്യങ്ങൾ, വിവിധ സ്ഥലപ്പേരുകൾ തുടങ്ങി പരസ്‌‌‌പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തിൽ കുറിച്ചിരിക്കുന്നത് .ഇംഗ്ലീഷിൽ ‘എസ്’ എന്ന് പല ആകൃതിയിൽ എഴുതിയിട്ടുണ്ട്.നോട്ട്ബുക്കിന്റെ പല ഭാഗങ്ങളിലായി ചില പേരുകളും എഴുതിയിട്ടുണ്ട്.അക്രമിക്ക് മറ്റ് പലരുടെയും സഹായം ലഭിച്ചേക്കാമെന്ന സംശയത്തിന് ആക്കംകൂട്ടുന്നതാണിത്.അതേസമയം, പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട് ചുവന്ന ഷർട്ടിട്ട മെലിഞ്ഞയൊരാളാണ് ദൃശ്യങ്ങളിലുള്ളത്.ഇയാളെ ബൈക്കിലെത്തിയ ഒരാൾ കൊണ്ടുപോകുന്നതും വീഡിയോയിലുണ്ട്

Read More