Author: News Desk

തിരുവനന്തപുരം: വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ടൂറിസം ഡയറക്ടര്‍ പിബി നൂഹ്. സംഭവത്തില്‍ സർക്കാർ ഏജൻസികൾക്ക് കയ്യൊഴിയാനാകില്ല. പദ്ധതിയുടെ ചുമതല ഡിടിപിസിക്കും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിക്കുമാണ്. കരാർ കമ്പനിക്ക് മാത്രമല്ല സുരക്ഷാ ചുമതലയുള്ളത്. സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വേലിയേറ്റ മുന്നറിയിപ്പുകൾ അടക്കം അവഗണിച്ചോ എന്ന് പരിശോധിക്കും. റിപ്പോര്‍ട്ട് നാളെ സമർപ്പിക്കുമെന്നും പി.ബി.നൂഹ് വ്യക്തമാക്കി. സുരക്ഷാ ചുമതലയും നടത്തിപ്പും കരാർ കമ്പനിയുടെ ഉത്തരവാദിത്വമെന്നായിരുന്നു ഡിടിപിസിയുടേയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയുടേയും വാദം. എന്നാല്‍, ഇക്കാര്യം തള്ളിയാണിപ്പോള്‍ ടൂറിസം ഡയറക്ടര്‍ രംഗത്തെത്തിയത്. സംഭവത്തില്‍ ടൂറിസം ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് നടപടിയെടുക്കുമെന്നും ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി. ഫ്ലോട്ടിങ് ബ്രിഡ്ജിന് എന്ത് സുരക്ഷയാണുള്ളതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കണം. എന്ത് പരിശോധനയാണ് നടത്തിയത്? ഏത് കമ്പനിയാണ് ഇത് നിര്‍മിച്ചത്? എന്ത് അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തത്.…

Read More

തൃശ്ശൂർ: പുതുക്കാട് വെള്ളിക്കുളങ്ങരങ്ങയിലെ ആദിവാസി കോളനിയിലെ രണ്ടു കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണത്തിൽ സർക്കാരിൻ്റെ നിഷ്ക്രിയത്വം അപലപനീയമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കുട്ടികൾ കാണാതായിട്ട് 6 ദിവസം കഴിഞ്ഞിട്ടും കുട്ടികളെ തിരയാൻ പോലും സർക്കാർ സംവിധാനങ്ങൾ ഒന്നും ചെയ്തില്ല. സുരേഷ് ഗോപി ഊരിലെത്തുമെന്ന് അറിയിച്ചപ്പോൾ മാത്രമാണ് എം.എൽ.എയും സർക്കാർ ഉദ്യോഗസ്ഥരും അനങ്ങാൻ തയ്യാറായത്. ആദിവാസി സമൂഹത്തോടുള്ള പിണറായി സർക്കാരിൻ്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഉദാഹരണമാണ് വെള്ളിക്കുളങ്ങരയിൽ കണ്ടത്. മറ്റത്തൂർ പഞ്ചായത്തിലെ ഏക tribal വാർഡാണ് ശാസ്താംപൂവ്വം കോളനി.8 വയസ്സുള്ള അരുൺ കുമാർ,15വയസ്സുള്ള സജിത്ത് എന്നീ കുട്ടികളാണ് മരണപ്പെട്ടത്. പോലീസും ഫോറസ്റ്റും ഒരു തരത്തിലുമുള്ള അന്വേഷണവും ഇന്നലെ വരെ നടത്താതിരുന്നതിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികൾ നഷ്ടപ്പെട്ട കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാവണമെന്നും അനീഷ്കുമാർ പറഞ്ഞു.

Read More

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസ്‌ സിബിഐക്ക് വിട്ടത് കുടുംബം ആവശ്യപ്പെട്ടതിനാലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പോലീസ് അന്വേഷണത്തിൽ യാതൊരു അതൃപ്തിയും കുടുംബം രേഖപ്പെടുത്തിയിട്ടില്ല. പ്രതികളെ വേഗം തന്നെ പിടികൂടിയതിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇതിനെയും രാഷ്ട്രീയവൽക്കരിക്കാൻ ആണ് കോൺഗ്രസ്‌ ശ്രമിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയായിരുന്നു ഈ നീക്കം. തങ്ങളുടെ സമരം മൂലമാണ് കേസ് സിബിഐക്ക് വിട്ടത് എന്ന കോൺഗ്രസിന്റെ അവകാശവാദം ജാള്യത മറയ്ക്കാനാണ്. പരാജയ ഭീതി കൊണ്ട് വിഭ്രാന്തിയിലാണ് കോൺഗ്രസ്‌. അതുകൊണ്ടാണ് എല്ലാത്തിനെയും രാഷ്ട്രീയവൽക്കരിച്ച് വിവാദമാക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നത്. കോൺഗ്രസിന്റെ ഈ ഗൂഢ ശ്രമം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Read More

മ​നാ​മ: റ​യ്യാ​ൻ സ്റ്റ​ഡി​സെ​ന്റ​ർ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി ചേ​ർ​ന്ന് പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന ശി​ബി​രം (ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ് ക്യാ​മ്പ്) സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ അ​ൽ റ​ബീ​ഹ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഹാ​സ​ൽ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​ഞ്ജു തോ​മ​സ്, ഡോ. ​സി​ൽ​വി ജോ​ൺ, ഡോ. ​സ​ജ്ന മാ​മ്മ​ൽ എ​ന്നി​വ​ർ ഫ​സ്റ്റ് എ​യ്‌​ഡ്‌ ട്രെ​യി​നി​ങ്, ഗൈ​നി- ഇ​ന്റ​റാ​ക്ഷ​ൻ ക്ലാ​സ്, ജി.​ആ​ർ.​ബി.​എ​സ് ടെ​സ്റ്റ് എ​ന്നി​വ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ക്ലാ​സു​ക​ൾ മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു. ഷെ​ർ​വാ​ന അ​ബ്ദു​ല്ല ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

Read More

മനാമ: വനിതാദിനത്തോട് അനുബന്ധിച്ചു വോയിസ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷിച്ചു, ബഹ്‌റൈൻ സാമൂഹിക സാംസ്കാരിക മേഖലയിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ ഷമിലി പി ജോൺ മുഖ്യാതിഥി ആയി ചടങ്ങു ഉത്‌ഘാടനം ചെയ്ത് വനിതാ ദിന ആശംസകൾ നേർന്ന് സംസാരിച്ചു. ഈ കുറഞ്ഞ കാലത്തിനുള്ളിൽ സാംസ്കാരിക ആരോഗ്യ ചാരിറ്റി പ്രവർത്തങ്ങളിൽ വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ പ്രവർത്തങ്ങളെ അതിഥി മുക്തകണ്ഠം പ്രശംസിച്ചു. സമൂഹത്തിലെ അശരണരായ 6 വനിതകൾക്ക് ഫുഡ് കിറ്റ് കൈമാറി. വനിതാ വിഭാഗം കമ്മിറ്റി അംഗമായ സിസിലി വിനോദ് അതിഥികളെ സ്വാഗതം ചെയ്തു. വോയ്‌സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സംഘടനാ വനിതാ വിഭാഗം ഈ ചുരുങ്ങിയ വര്ഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചും ഇനിയും നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തങ്ങളെ പറ്റിയും വിശദീകരിച്ച് സംസാരിച്ചു. കോർഡിനേറ്റർമാരായ ആശ സെഹ്റ ഷൈലജ…

Read More

മനാമ: പവിഴങ്ങളുടെ ദ്വീപായ ബഹ്‌റൈനിൽ കഴിഞ്ഞ 19 വർഷക്കാലമായി പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2024 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നടന്നു. സൽമാനിയ സീറോ മലബാർ സൊസൈറ്റിയുടെ ഹാളിൽ വച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് ബിജു കോശി മത്തായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോബി കുര്യൻ കടന്നുവന്ന ഏവരെയും സ്വാഗതം ചെയ്തു. ലോക കേരളസഭാംഗം രാജു കല്ലുംപുറം യോഗം ഉദ്ഘാടനം ചെയ്തു. 2024 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഡ്വൈസറി ബോർഡ് അംഗങ്ങളെയും യോഗത്തിൽ വച്ച് ആദരിച്ചു. തുടർന്ന് ഈ വർഷത്തെ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും മെയ്ദിനത്തോടനുബന്ധിച്ച് നടക്കുന്ന ലേബർ ക്യാമ്പ് സന്ദർശനത്തിന്റെയും കുടുംബ സംഗമത്തിന്റെയും ഉദ്ഘാടനവും നടന്നു. കൂട്ടായ്മയുടെ മുൻപ്രസിഡന്റുമാരും 2023 കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ആശംസകൾ അറിയിച്ച് സംസാരിച്ചു. ട്രഷറർ സ്റ്റാൻലി എബ്രഹാം കടന്നുവന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി.

Read More

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടി ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് മാനുവല്‍…

Read More

മനാമ: സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ (52) കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി പോലീസ് കോർട്ടേഴ്‌സിൽ താമസക്കാരനായ കെന്നിയുടെ ഭാര്യ ജോളി, മകൻ ഷർമ്മൻ മാസിഡോ. ടെറിയുടെ ഭാര്യ ഷിൻസി, മക്കൾ ആൻഡ്രിയ, എയിഡിൻ. പരേതരുടെ മറ്റൊരു സഹോദരൻ ജെഫ്രി മാസിഡോ ബഹ്‌റൈനിൽ ആണ് ജോലി ചെയ്യുന്നത്. ജെഫ്രി കൊയിലാണ്ടിക്കൂട്ടം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) എന്നീ സംഘടനകളിൽ അംഗമാണ്. ജെഫ്രി വിവരം അറിയിച്ചതനുസരിച്ചു കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ കെ. ടി. സലിം, ഗിരീഷ് കാളിയത്ത് എന്നിവർ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി, റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എന്നിവരുമായി ബന്ധപ്പെട്ടാണ് ടെറിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്. കെന്നി മാസിഡോ, ടെറി മാസിഡോ എന്നിവരുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ…

Read More

മനാമ: ബഹ്‌റൈൻ ഒഐസിസിയുടെ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു നടത്തിയ രക്‌തദാന ക്യാമ്പിൽ നൂറ്റിഅമ്പതോളം പേർ രക്തം നൽകി. ബേദേൽ പെന്തക്കോസ്തൽ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് കനാനായ ചർച്ച്‌ അംഗങ്ങളും രക്തദാനത്തിൽ പങ്കാളികളായി. ഒഐസിസി കോട്ടയം ജില്ലാ കമ്മിറ്റി സൽമാനിയ ബ്ലഡ് ബാങ്കിന് സ്നേഹോപഹാരം കൈമാറി. ഒഐസിസി കോട്ടയം ജില്ലാ പ്രസിഡന്റ് സിജു പുന്നവേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സിബി ചമ്പന്നൂർ സ്വാഗതവും ആഷിക് മുരളി നന്ദിയും രേഖപ്പെടുത്തി. വികാരി ജോർജ് സണ്ണി ചന്ദനപ്പള്ളിയിൽ,പാസ്റ്റർ പ്രയ്‌സ് തോമസ്, ബിഡികെ ചെയർമാൻ കെ. ടി. സലിം, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, ഒഐസിസി ബഹ്‌റൈൻ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ബിനു കുന്നന്താനം, മനു മാത്യു, ജെയ്സൺ മാത്യു, സിൻസൺ പുലിക്കോട്ടിൽ, ഫിലിപ്പ് പി വർഗീസ്,…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ ഇസാ ടൗൺ കാമ്പസിന്റെ പ്രവേശന കവാടത്തിൽ പുതുതായി നിർമ്മിച്ച സുരക്ഷാ ക്യാബിൻ തുറന്നു. പുതിയ സുരക്ഷാ ക്യാബിന്റെ ഉദ്ഘാടനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് നിർവഹിച്ചു. ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ സ്‌കൂൾ സെക്രട്ടറി വി രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, രഞ്ജിനി മോഹൻ, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവരും ഒപ്പം സ്‌കൂൾ മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, മുൻ ഭരണസമിതി അംഗങ്ങളായ എൻ.എസ് പ്രേമലത, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, കമ്മ്യുണിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു. സ്‌കൂൾ വാർഷിക ജനറൽ ബോഡി യോഗത്തിന്റെ ആവശ്യമായ അംഗീകാരം ലഭിച്ച ശേഷമാണ് ഇന്ത്യൻ സ്‌കൂൾ പുതിയ സുരക്ഷാ…

Read More