മനാമ: അദ്ലിയ എഫ്.സി പ്രീമിയർ ലീഗിന്റെ മൂന്നാം സീസൺ അൽ മനരതൈൻ ഗ്രൗണ്ടിൽ വെച്ച് വ്യാഴാഴ്ച കൊടിയിറങ്ങി. ഒരു മാസത്തിനു മേലെയായി നാല് ടീമുകളാക്കി പരസ്പരം മാറ്റുരച്ച മത്സരങ്ങൾക്ക് ഒടുവിൽ അദ്ലിയ ഡാസ്ലേഴ്സ് വിജയകിരീടം നേടി.
വിജയികൾക്കുള്ള കപ്പ് വിതരണം രക്ഷാധികാരി ഫൈസൽ, അദ്ലിയ എഫ്.സി സ്ഥാപക അംഗം ഇർഷാദ് തന്നട എന്നിവർ നിർവഹിച്ചു. വ്യക്തിഗത ജേതാക്കൾക്കുള്ള കപ്പുകൾ സംഘടകർ ആയ ജസീർ, ഇല്യാസ് , അഷീൽ, രമീഷലി, ഉവൈസ് എന്നിവർ വിതരണം ചെയ്തു.