മനാമ: ബഹ്റൈനിലെ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധനവില ഇന്ധനവില നിർണയ–നിരീക്ഷണ സമിതി അംഗീകരിച്ചു. രാജ്യത്തെ വിലനിർണയ രീതിക്കും ആഗോള വിപണിയിലെ മാറ്റങ്ങൾക്കും അനുസൃതമായി പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ജയ്യിദ് 91 പെട്രോളിന് ലിറ്ററിന് 222 ഫിൽസും മുംതാസ് 95ന് 247 ഫിൽസുമാണ് വില. സൂപ്പർ 98 പെട്രോളിന് 362 ഫിൽസും ഡീസലിന് 229 ഫിൽസുമാണ് പുതുക്കിയ നിരക്ക്. ബഹ്റൈനി മത്സ്യത്തൊഴിലാളികൾക്കുള്ള ഡീസൽ സബ്സിഡി തുടരുമെന്ന് അധികൃതർ അറിയിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് നിരക്കുകൾ നിരീക്ഷിക്കുമെന്നും ഇന്ധനവില നിർണയ–നിരീക്ഷണ സമിതി വ്യക്തമാക്കി.

