മനാമ: കോഴിക്കോട് സ്വദേശിയായ യുവാവ് ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി ഷംസുദ്ധീൻ ചുള്ളിയാട്ട് (26) ആണ് മരിച്ചത്.
ഇന്ന് രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ബഹ്റൈനിലെ റിഫയിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് തൊഴിൽ ആവശ്യാർത്ഥം ഷംസുദ്ധീൻ ബഹ്റൈനിലെത്തിയത്.
മൃതശരീരം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികൾ കെഎംസിസി ബഹ്റൈൻ മയ്യിത്ത് പരിപാലന വിഭാഗത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.


