തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.
മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു സ്നേഹ. ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർഥിനി വീണതെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.


