
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാൾ ജൂൺ 28 ഞായറാഴ്ച്ച കൊണ്ടാടുന്നു. ഇടവകയുടെ കാവൽപിതാക്കന്മാരായ പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ വൈകിട്ട് വി. മൂന്നിന്മേൽ കുർബാനയോട് കൂടി സമുചിതമായി ആഘോഷിക്കുകയാണ്. കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദികനായ സ്റ്റീഫൻ ജ്ഞാനാമറ്റത്തിൽ അച്ചൻ മുഖ്യ കർമികത്വം വഹിക്കും.

റവ. ഫാ. സോജിൻ കുറുംതോട്ടത്തിൽ അച്ചൻ,ക്നാനായ ഇടവക വികാരി റവ. ഫാ. ജേക്കബ് നടയിൽ എന്നീ വൈദീകാരുടെ മഹനീയ കർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബാന നടത്തപ്പെടും. കൊടികൾ, മുത്തുക്കുടകൾ, പൊൻവെള്ളി കുരിശുകൾ എന്നിവയുടെയും, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും ദേവാലയം ചുറ്റി വർണാഭമായ പ്രദക്ഷിണവും, ആശിർവാദവും, അതിന് ശേഷം നേർച്ച വിളമ്പോട് കൂടി പെരുന്നാൾ സമാപനം കുറിക്കും. പെരുന്നാളിന് മുന്നോടിയായി 25,26,27 തീയതികളിൽ കൺവൻഷൻ നടത്തപ്പെടും.


