തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന് മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്.യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന് പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന് 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിലാണ്.മന്ത്രിമാരായ വി എന്‍ വാസവന്, വീണ ജോര്‍ജ്, എംബി രാജേഷ്, കെ ബി ഗണേഷ് കുമാര്‍, രാമചന്ദ്രന് കടന്നപ്പള്ളി, ചിഞ്ചു റാണി, റോഷി അഗസ്റ്റിന്, ആര് ബിന്ദു, വി ശിവന്‍കുട്ടി, പി പ്രസാദ്, തുടങ്ങിയവരെല്ലാം പിന്നിലാണ്. യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ആദ്യ ഒരുമണിക്കൂര്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ മുന്നിലാണ്. വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴേ മുതല്‍ എന്‍ഡിഎ മുന്നേറ്റം നടത്തിയിട്ടുണ്ട്.
Trending
- സുസ്ഥിരതയ്ക്ക് മുൻഗണന നൽകണം; ആരോഗ്യസംരക്ഷണത്തിലും സ്റ്റാർട്ടപ്പ് മേഖലയിലും കൂടുതൽ സഹകരണം വേണം: മോദി
- ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ
- വിവാദ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം; നിലപാട് തിരുത്തില്ലെന്ന് വിശദീകരണം
- അജിത് മത്സരിക്കുന്ന ലെ മാൻസ് റേസിന് വിജയ് പച്ചക്കൊടി വീശി; ആവേശത്തിൽ ആരാധകർ
- ‘ബ്രിക്സ് ആർക്കും എതിരല്ല; എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് ലക്ഷ്യം’: നരേന്ദ്ര മോദി
- ജീവനക്കാരന് കൈക്കൂലി നൽകി മോർച്ചറി തുറന്നു; മൃതദേഹങ്ങൾക്കൊപ്പം റീൽ ചിത്രീകരിച്ച യുവാക്കൾ അറസ്റ്റിൽ
- ‘പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക്’; എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി കൂടിക്കാഴ്ച നടത്തി
- മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ

