
മനാമ: തെക്കന്‍ ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിലെ ഫ്രഞ്ച് സംഘത്തിന് നേരെയുള്ള സായുധ ഭീകരാക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന് കൊല്ലപ്പെടുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.
ഈ ആക്രമണത്തെ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമായാണ് രാജ്യം കണക്കാക്കുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലെബനന് സ്വീകരിച്ച നടപടികളെ പിന്തുണയ്ക്കുന്നു.
ഫ്രഞ്ച് ഗവണ്മെന്റിനും ജനങ്ങള്‍ക്കും രാജ്യം ആത്മാര്‍ത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.


