
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ വി ഡി സതീശൻ പ്രതികരിച്ചത്. നുണയാശാനോ നുണറായി ആണോ ഏതാണ് കൂടുതൽ യോജിക്കുന്നതെന്ന് നമുക്ക് കാണാം. താൻ എല്ലാം പഠിച്ചു എന്ന് പറയുന്ന ആളാണ്. തന്നെ എങ്ങനെ എങ്കിലും തകർക്കണം. അതാണ് ഇങ്ങനെ തന്നെ നുണേശൻ എന്ന് വിളിക്കുന്നത്. അവനെ എങ്ങനെ എങ്കിലും പെണ്ണ് കേസിൽ പെടുത്തണം എന്ന് ഒരു സിനിമയിൽ ശങ്കരാടി പറഞ്ഞത് പോലെ.
അതേസമയം മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാർ ആണ്. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രി വിളിച്ചോട്ടെ എന്നും വി ഡി സതീശൻ വെല്ലുവിളിച്ചു. അതേസമയം നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്ന് തദ്ദേശ മന്ത്രി കെ ടി ജലീലിനോട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കണക്ക് പറഞ്ഞു ഉത്തരം നൽകിയിരുന്നു. എൽഡിഎഫ് മന്ത്രിമാർ തന്നെ എല്ലാത്തിനും ഉത്തരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമാത്തെ ഇസ്ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ജമാത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്യുന്ന വീഡിയോ ഹാജരാക്കുകയും അതോടെ ആ നുണ പൊളിയുകയും ചെയ്തു. ദേശാഭിമാനിയിൽ വരെ കുറിപ്പ് ഉണ്ട്. എന്നെ ഗീബൽസൻ എന്ന് വിളിച്ചു. എന്നാൽ ഞാൻ മുഖ്യമന്ത്രിയെ അങ്ങനെ വിളിക്കില്ല,
പ്രായമായ ആളാണ് അദ്ദേഹമെന്നും വി ഡി സതീശൻ പറഞ്ഞു. വീട് നിർമിച്ച പദ്ധതികളിൽ ഒരു ഓവർ ലാപ്പിങ്ങും ഉണ്ടായിട്ടില്ല. കേന്ദ്ര പദ്ധതി വേറെ സംസ്ഥാന പദ്ധതി വേറെ. എൽഡിഎഫ് വന്നതിന് ശേഷം നേരത്തെ ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ച 50000 വീടും അവരുടെ കണക്കിൽപ്പെടുത്തി. ഞങ്ങൾ 5 ലക്ഷം വീട് 5 വർഷം കൊണ്ടാണ് നിർമ്മിച്ചത്. സഭയിൽ ഒന്നും പറഞ്ഞില്ല എന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അത് ശബരിമല വിഷയമാണ്. അതിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി തേടി നിഷേധിച്ചിരുന്നു.


