
മനാമ: ബഹ്റൈനില്‍ മുഹമ്മദ് അബ്ദുല്‍മുഹ്സിന്‍ മുഹമ്മദ് (32) എന്ന തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന സമൂമാധ്യമ പോസ്റ്റുകള്‍ വാസ്തവവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മരിച്ചയാളുടെ പരിക്കുകള്‍ കാണിക്കുന്നതിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചതുമാണ്.
രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍ണായകമായ ദേശീയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന് നല്‍കിയതിന് ചാരവൃത്തി ആരോപിച്ച് നാഷണല്‍ ഇന്റലിജന്‍സ് ഏജന്‍സി അബ്ദുല്മുഹ്സിനെ കസ്റ്റഡിയിലെടുത്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിയമപരമായി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് പ്രകാരമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പരിക്കുകളുടെ സാഹചര്യങ്ങളെയും മരണകാരണത്തെയും കുറിച്ച് പൂര്‍ണ്ണവും സ്വതന്ത്രവുമായ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തിയ പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അന്വേഷണ യൂണിറ്റിന് ഈ വിഷയം കൈമാറിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.


