
കൊച്ചി:കല്യാണമരത്തിൻ്റെ കഥയാണ് തന്നെ ചിത്രം നിർമ്മിക്കാൻ പ്രേരിപ്പിച്ചതെന്ന് നിർമ്മാതാവ് സജി കെ ഏലിയാസ്. സമൂഹത്തിന് ഏറെ ഗുണകരമായ സന്ദേശമാണ് ചിത്രം പകരുന്നത്. ആ ഒറ്റ കാരണം മാത്രമാണ് കല്യാണമരം നിർമ്മിക്കാൻ താൻ ഒരുക്കമായതെന്നു സജി കെ ഏലിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.


കല്യാണമരം എൻ്റെ ആദ്യ നിർമ്മാണചിത്രമാണ്. സിനിമകൾ ഏറെ ഇഷ്ടമാണ് പക്ഷേ നിർമ്മാണം ഒരിക്കലും പ്രതീക്ഷിച്ചില്ല. സംവിധായകൻ ചിത്രത്തിൻ്റെ കഥ പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. അത്രയും മികച്ച സിനിമയാണ് അങ്ങനെ നിർമ്മിച്ചു.
സിനിമ 27 ന് റിലീസ് ചെയ്യും ചിത്രം എല്ലാവരും തിയേറ്ററിൽ കാണണമെന്നും സജി.കെ. ഏലിയാസ് പറഞ്ഞു. നല്ല സിനിമകളുടെ ഭാഗമാകുവാനും
ഇനിയും സിനിമകൾ നിർമ്മിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നു അദ്ദേഹം പറഞ്ഞു.
ഫാമിലി എന്റര്ടെയ്ന്മെന്റായ കല്യാണമരത്തില്‍ ധ്യാന്‍ ശ്രീനിവാസനും മീരാ വാസുദേവും ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്. പ്രശാന്ത് മുരളിയും ആതിര പട്ടേലും താരജോഡിയായി എത്തുന്നത് ചിത്രത്തിലെ പുതുമയാണ്. രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കല്യാണമരം 27 നാണ് റിലീസ് ചെയ്യുന്നത്.
ബാനർ- മറിയം സിനിമ.
മനോജ് കെ.യു,
സഞ്ജുനൊടു
കുന്നേൽ,
സതീഷ് വാര്യർ,മനോജ് പണിക്കർ ,
അമൽ രാജ് ദേവ് , ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമ്മാതാവായ സജി കെ.ഏലിയാസും ഒരു പ്രധാനവേഷത്തിൽ സിനിമയിലുണ്ട്. ചിത്രം തിയേറ്ററിലെത്തിക്കുന്നത് വള്ളുവനാടൻ സിനിമ കമ്പനിയാണ്. നിര്‍മ്മാണം – സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, സംഗീതം – അജയ് ജോസഫ്, പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ
ഗാനരചന- സന്തോഷ് വര്‍മ്മ,
പി ആര് ഒ – പി ആര് സുമേരന്‍,


