മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സുരേഷ് മണ്ടോടിക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ചു. വിൻസെന്റ് തോമസ് സ്വാഗതം പറഞ്ഞു.
ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഓർഗനൈസിങ് ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ട്രഷറർ ലത്തീഫ് ആയഞ്ചേരി, ജനറൽ സെക്രട്ടറി എം.എസ്. സെയ്ദ്, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, രജിത് മൊട്ടപ്പാറ, ദേശീയ കമ്മിറ്റി അംഗം ബിജുബാൽ സി.കെ. എന്നിവർ ആശംസകൾ നേർന്നു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും സുരേഷ് മണ്ടോടി നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിക്കുകയും യാത്രാമംഗളങ്ങൾ നേരുകയും ചെയ്തു. ദേശീയ, ജില്ലാ ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം പ്രദീപ് മൂടാടി നന്ദി പറഞ്ഞു.
കുഞ്ഞമ്മദ് കെ.പി., ഫൈസൽ പട്ടാണ്ടി, റഷീദ് മുയിപ്പോത്ത്, പ്രഭിൽദാസ്, മുബീഷ് കോക്കല്ലൂർ, വാജിദ് എം., തസ്തക്കീർ, പ്രമോദ് കോട്ടപ്പള്ളി, ഷൈജാസ് ആലക്കോട്ടിൽ, ഫാസിൽ പേരാമ്പ്ര, സുരേഷ് പി.പി., ഷാജി പി.എം., ടി.പി. അസീസ്, ബിജു സദൻ, നൗഷാദ്, അസീസ് പേരാമ്പ്ര, സന്ധ്യ രഞ്ജൻ, സുകന്യ ശ്രീജിത്ത്, സൂര്യ രജിത്, ഷംന ബിജു, ഫിദ ഫാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

