
മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഉയർന്ന ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും. പത്ത് പ്ലസ് ടു ക്ളാസ്സുകളിലെ പരീക്ഷകൾ എഴുതുവാൻ കഴിയാത്തതിൽ മാനസിക വിഷമങ്ങൾ നിരവധിയാണ്. വളരെ മികച്ച രീതിയിലുള്ള മൂല്യനിർണ്ണയ മാനദണ്ഡം രൂപപ്പെടുത്തി പരീക്ഷകൾ എഴുതുവാൻ കഴിയാത്ത കുട്ടികളുടെ റിസൾട്ട് തരപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും അധ്യാപകരും.
JEE മെയിൻ എൻട്രസ് പരീക്ഷയും മറ്റ് എൻട്രൻസ് പരീക്ഷകളിലും പങ്കെടുക്കേണ്ട നിരവധി വിദ്യാർത്ഥികൾ ബഹ്റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഉണ്ട്. അവർക്കെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തിപ്പെടുക എന്നത് വലിയ പ്രയാസമാണ്. പ്രത്യേകിച്ചും വലിയ രീതിയിലുള്ള ടിക്കറ്റ് നിരക്കുകൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിലങ്ങുതടിയാണ്.
സാഹചര്യം അനുവദിക്കുകയാണെങ്കിൽ ഇവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ട് JEE പരീക്ഷയും മറ്റു എൻട്രൻസ് പരീക്ഷകളും കുട്ടികൾക്ക് ഇവിടെ തന്നെ എഴുതുവാനുള്ള അവസരം ഉണ്ടാക്കണമെന്നു ആവശ്യപ്പെട്ട് ഇന്‍ഡക്സ് ബഹ്റൈൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിക്കും ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു. പല മേഖലകളിലും വലിയ തരത്തിൽ പ്രതിസന്ധികൾ ഉണ്ടായിട്ടുള്ള സാഹചര്യത്തിൽ ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അത് വലിയ തരത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായിരിക്കുമെന്നു ഇന്‍ഡക്സ് ബഹ്റൈൻ പ്രസിഡന്റ് റഫീക്ക് അബ്ദുള്ള വാർത്താ കുറിപ്പിലൂടെ പറഞ്ഞു


