
കൊച്ചി: ‘പിതൃ ഹൃദയത്തോടെ ‘ എന്ന അപ്പസ്ത്തോലിക ലേഖനത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ ചില പ്രത്യേക ഗുണങ്ങള്‍ രേഖപ്പെടുത്തിയതില്‍ നിന്നുള്ള ചൈതന്യം ഉള്‍ക്കൊണ്ട് ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ രചിച്ച നൊവേനയായ “കരുണയും കാവലും”.
ഇന്ന് വൈകീട്ട് 5 മണിക്ക് ഗുഡ്സ്സ് ടി വി സംപ്രേക്ഷണം ചെയ്യും.
2021ലാണ് എറണാകുളം- അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്ത മാര്‍ ആന്റണി കരിയില്‍ ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കലച്ചൻ എഴുതിയ പ്രാര്‍ത്ഥനകളും 2 ഗാനങ്ങളും പ്രസിദ്ധീകരിക്കാന്‍ അനുവാദം നല്‍കിയത്.
സഭാ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദമുള്ള ഡോ.ബര്‍ക്കുമാന്‍സ് കൊടയ്ക്കല്‍ അച്ചൻ
ദീര്‍ഘകാലം എറണാകുളം- അങ്കമാലി അതിരൂപതയുടെ ജുഡീഷ്യല്‍ വികാരിയായും (മെത്രാപ്പോലീത്തന്‍ കോടതിയുടെ ചീഫ് ജഡ്ജി) സേവനമനുഷ്ഠിച്ചിട്ടുണ്ട്


