
കൊച്ചി: (കോതമംഗലം ) വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് 2026 നടന്നു. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തിൽ, മാർ ബേസിൽഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ മത്സരങ്ങളിൽ ഇടുക്കി എറണാകുളം ജില്ലകളിലെ ക്ലബ്ബുകളിൽ നിന്ന് 600 പേർ പങ്കെടുത്തു.


ആന്റണി ജോൺ എം.എൽ.എ. പതാക ഉയർത്തി. റീജിയണൽ ഡയറക്ടർ പി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.റോയി വർഗീസ് IRS മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ചെയർമാൻ,ലൈജു ഫിലിപ്പ്, കോ- ഓഡി നേറ്റർ, ജോർജ് എടപ്പാറ, ടോമി ചെറുകാട്, ബിനോയ് പോൾ,മിൽസൺ ജോർജ്, സിജോ ജേക്കബ് മീറ്റിനു നേതൃത്വം നല്കി.
വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്റ്റ് റവ.ഡോ. ജോഹാൻ വിൽഹം ഉദ്ഘാടനം നടത്തി. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയ പ്രസി. അഡ്വ. ബാബു ജോർജ്, വി.എസ് രാധാകൃഷണൻ, സാജു എം. കറുത്തേടം, സിന്ധു തോമസ്, ബിനോയി പൗലോസ്, ജോസഫ് കോട്ടൂരാൻ, മാത്യൂസ് എബ്രഹാം,മുനി.ചെയർ പേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസി. ജെസ്സി സാജു, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജ്, ഡാനിയേൽ സി ജോൺ,റെജി എം ജോർജ് ബിനോയി റ്റി. എന്നിവർ പങ്കെടുത്തു.


