കുവൈറ്റ് സിറ്റി: വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ടതിന് സ്ത്രീകൾ ഉൾപ്പെടയുള്ള പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ പത്ത് പേരാണ് കുവൈറ്റിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊട്ടക്ഷൻ ഓഫ് മോറൽസിലെ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം സമ്പാദിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മഹ്ബുല, ഹവല്ലി, അബു ഹലിഫ എന്നിവിടങ്ങളിലെ റെയ്ഡിലാണ് ഇവർ പിടിയിലായത്. അതേസമയം തൊഴിൽ, താമസ നിയമ ലംഘനങ്ങളുടെ പേരിൽ 22 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. ഫർവാനിയ പ്രദേശത്ത് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഇവരെ തുടർനടപടികൾ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Trending
- ആരോഗ്യമന്ത്രിയുടെ വീട്ടിലേക്കുള്ള റീത്ത് പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരെ പ്രതിഷേധത്തിന് സാധ്യത, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
- വ്യാജ വീഡിയോ നിര്‍മാണത്തിന് 10,000 ദിനാര്‍ വരെ പിഴയും തടവും; നിയമഭേദഗതി ശൂറ കൗണ്‍സില്‍ പരിഗണിക്കും
- ബഹ്റൈനില്‍നിന്ന് ഗാസയിലേക്ക് 100 ടണ്‍ അടിയന്തര ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു
- ഫോര്‍മുല 1 അരാംകോ പ്രീ-സീസണ് ടെസ്റ്റിംഗ്: ചാള്‍സ് ലെക്ലര്‍ക്ക് ടൈംഷീറ്റില്‍ ഒന്നാമന്
- ബഹ്റൈൻ പ്രതിഭ റിഫ മേഖല സബ് കമ്മിറ്റികളുടെ ഉദ്ഘാടനം സംഘടിപ്പിച്ചു
- ചികിത്സ പിഴവ് പരാതികൾ; ആരോഗ്യവകുപ്പിൽ നടക്കുന്നത് റിപ്പോർട്ട് തേടൽ മാത്രം, മന്ത്രി റിപ്പോർട്ട് തേടിയത് 43 തവണ, തുടർചികിത്സയിലും സഹായത്തിലും കണക്കില്ല
- ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
- ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ

