മനാമ: മാർച്ച് 10, 11 തിയ്യതികളിൽ ബഹ്റൈനിലെ സമസ്ത കേരള ഇസ്ലാ മത വിദ്യഭ്യാസ ബോഡിന്റെ അംഗീകാരം മുള്ള 9 മദ്റസകളിലേയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സമസ്ത പൊതുപരീക്ഷാ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷം മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിൽ ഒരു കേന്ദ്രങ്ങളിലാണ് പൊതുപരീക്ഷ നടക്കുന്നത്.
പരീക്ഷ സൂപ്രണ്ട് ബഹ്റൈൻ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്റഫ് അൻവരി ചേലക്കരയുടെ നേതൃത്തിൽ പത്ത് സൂപ്പർവൈസർമാരെ നിയമിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം 3 മണിക്ക് പരീക്ഷ ആരംഭിക്കും. 5, 7, 10 , 12 , ക്ലാസുകളിലായി 190 വിദ്യാർത്ഥികളാണ് ഈ വർഷം ബഹ്റൈനിൽ പരീക്ഷ എഴുതുന്നത്.