തൃശൂര്‍: കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23കാരന് തീകൊളുത്തി ആത്മഹത്യ ചെയ്തു.
കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അര്ജുന് ലാലാണ് മരിച്ചത്. അര്ജുന് ലാലും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് അറിയുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു.
കഴിഞ്ഞ ദിവസം അര്ജുന് യുവതിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. യുവതിയും വീട്ടുകാരും അര്‍ജുനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അര്ജുന്, യുവതിയുടെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് യുവാവ് യുവതിയുടെ വീട്ടിലേക്ക് പോയത്. വീട്ടുമുറ്റത്തെത്തിയ യുവാവ് വീടിന്റെ ചില ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം സിറ്റൗട്ടില്‍ കയറി തീകൊളുത്തുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Trending
- ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 516 ഡ്രോണുകളും തകര്‍ത്തു
- നടിയെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവാവിന് രണ്ടു വര്‍ഷം തടവ്
- ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
- ബ്രിട്ടീഷ് എയര്‍വേയ്സ് മദ്ധ്യപൗരസ്ത്യ മേഖലയിലേക്കുള്ള സര്‍വീസുകള്‍ കുറച്ചു
- ‘കെ സുധാകരന് മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
- ‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്, ശബ്ദസന്ദേശം പുറത്ത്
- ‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ

