നാഷ്വില്ലെ: അമേരിക്കയിലെ ടെനിസിയില്‍ നാഷ്വില്ലെയിലെ സ്വകാര്യ സ്കൂളിൽ വെടിവെപ്പ്. ദി കവനന്റ് സ്കൂളിലാണ് വെടിവെപ്പ് നടന്നത്. അക്രമി കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്.
നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് കുട്ടികൾ മരിച്ചതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രീ-സ്കൂൾ മുതൽ ആറാം ക്ലാസ് വരെ ഈ സ്കൂളിൽ ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്.