ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവയെന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ അമ്പത്തെട്ടാമത് ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി രണ്ടാം തീയതി ഞായറാഴ്ച നടക്കും.
ഓര്‍ത്തഡോക്സ് സഭയുടെ ബെംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സെറാഫിം തിരുമേനി മുഖ്യ കാര്‍മികനായിരിക്കും. 9 മണിക്ക് പ്രഭാത നമസ്കാരം, 10-ന് വിശുദ്ധ കുര്‍ബാന, ധൂപ പ്രാർഥന, അനുസ്മരണ യോഗം, കൈമുത്ത്, ശ്രാദ്ധ സദ്യ എന്നിവയുണ്ടായിരിക്കും.