മനാമ: 2019 ന്റെ അവസാന പാദത്തിലെ കയറ്റുമതി, ഇറക്കുമതി, വിദേശ വ്യാപാരം എന്നിവ സംബന്ധിച്ച കണക്കുകൾ ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി പുറത്തിറക്കി. 2019 ന്റെ അവസാന പാദത്തിൽ 1,282 ബില്യൺ ദിനാറിന്റെ ഇറക്കുമതിയാണ് നടന്നത്. ഇത് 2018 ൽ ഇതേ കാലയളവിൽ നടന്ന 1,463 ബില്യൺ ദിനാറിന്റെ ഇറക്കുമതിയുടെ 12 ശതമാനം കുറവാണ്. ഇറക്കുമതിയുടെ 70 ശതമാനവും കയറ്റുമതിയുടെ 78 ശതമാനവും 10 മുൻനിര രാജ്യങ്ങളുമായാണ്. ബഹറിനിൽ ഏറ്റവും കൂടുതൽ ഇറക്കുമതി നടക്കുന്നത് ചൈനയിൽ നിന്നുമാണ്. 227 മില്യൺ ദിനാറിന്റെതാണ് ചൈനയിൽ നിന്നുള്ള ഇറക്കുമതി. 105 മില്യൺ ദിനാറിന്റെ ഇറക്കുമതിയുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തും 89 മില്യൺ ദിനാറിന്റെ ഇറക്കുമതുയുമായി യു.എ.ഇ മൂന്നാം സ്ഥാനത്തുമാണ്. ബഹ്റൈനിലേക്ക് ഏറ്റവുമധികം ഇറക്കുമതി ചെയ്ത ഉൽപ്പന്നം അലൂമിനിയം ഓക്സൈഡാണ്. 88 മില്യൺ ദിനാറിന്റെ അലൂമിനിയം ഓക്സൈഡാണ് ഇറക്കുമതി ചെയ്തത്. 53 മില്യൺ ദിനാറിന്റെ ഇറക്കുമതിയുമായി കാറുകളാണ് രണ്ടാം സ്ഥാനത്ത്. ദേശീയമായി ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതി ആറു ശതമാനം കുറഞ്ഞു 532 മില്യൺ ദിനാറായി. 2018 ൽ ഇതേ കാലയളവിൽ 567 മില്യൺ ദിനാറായിരുന്നു. ബഹറിനിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഏറ്റവുമധികം കയറ്റുമതി ചെയ്തത് സൗദി അറേബ്യയിലേക്കാണ്. രണ്ടാം സ്ഥാനം യു.എ.ഇ ക്കും മൂന്നാം സ്ഥാനം അമേരിക്കയ്ക്കുമാണ്. പുനർ കയറ്റുമതിയിൽ 33 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2018 ന്റെ നാലാം പാദത്തിൽ 165 മില്യൺ ദിനറായിരുന്നത് 2019 ൽ 220 മില്യൺ ദിനാറായാണ് വർദ്ധിച്ചത്. വ്യാപാരക്കമ്മി 530 മില്യൺ ദിനാറാണ്.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്ക്കപ്പട്ടികയില് 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം