മനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ അധ്യാപികയും മാവേലിക്കര ചെട്ടികുളങ്ങര സ്വദേശിനിയുമായ ബിന്ദു രാജേഷ് (45) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നിര്യാതയായി. സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

പരേതനായ രാജേഷ് പങ്കജാണ് ഭർത്താവ്. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ റിഗ്വേദ് രാജ്, നക്ഷത്ര രാജ് എന്നിവർ മക്കളാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

