മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) അവരുടെ വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 – തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കം കുറിച്ചു . ഇത്തരം പ്രവർത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യം, കുടിവെള്ളത്തിന്റെ പ്രാധാന്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിക്കുക, വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാന്മാരായിരിക്കണം എന്നതിനെ കുറിച്ച് അവരെ ബോധവാന്മാരാക്കുക എന്നിവയാണ്. കഴിഞ്ഞ വർഷത്തെ പോലെ ബഹ്റൈനിലെ ബൊഹ്റ കമ്മ്യൂണിറ്റി ഈ വർഷവും ഐ.സി.ആർ.എഫ് നൊപ്പം ഈ സംരംഭത്തിൽ പങ്കു ചേരുന്നുണ്ട്.
ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സിന്റെ ഈ വേനൽക്കാലത്തെ 8 മുതൽ 10 ആഴ്ച വരെയുള്ള പരിപാടി വേനൽക്കാലത്ത് ഏറ്റവും കഠിനാദ്ഭമായി പുറത്ത് പണിയെടുക്കുന്ന തൊഴിലാളികൾ ഉള്ള തൊഴിൽ ഇടങ്ങളിൽ തുടരാൻ ഉദ്ദേശിക്കുന്നു.
അതിന്റെ ഭാഗമായി ഈ പരമ്പരയിലെ ആദ്യ വിതരണം ഇന്ന് മനാമയിലെ എഫ് ജി ആർ വർക് സൈറ്റിൽ നടന്നു. ഇരുന്നൂറിൽ പരം തൊഴിലാളികൾക്ക് വെള്ളവും പഴവും കൂടാതെ കോവിഡ് -19 വേളയിൽ സുരക്ഷിതമായി തുടരാൻ പിന്തുടരാവുന്ന മുൻകരുതലുകൾ വിശദീകരിക്കുന്ന ഫ്ലയറുകളും വിതരണം ചെയ്തിട്ടുണ്ട്.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത് കൂടാതെ ഐ.സി.ആർ.എഫ്. വളന്റീർസ് മുരളീകൃഷ്ണൻ, നിഷ രംഗരാജൻ,, പവിത്രൻ നീലേശ്വരം, രമൺ പ്രീത് എന്നിവർ പങ്കെടുത്തു.