2047 ഓടെ ഹിന്ദി രാജ്യത്തെ പൊതുഭാഷയായി മാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ബ്രിട്ടീഷ് സർക്കാർ വിഭജിച്ച് ഭരിക്കുകയും ഇംഗ്ലീഷ് അടിച്ചേൽപ്പിക്കുകയും ചെയ്തതിനാലാണ് ഹിന്ദി ഔദ്യോഗിക ഭാഷ അല്ലാതായത്.
ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒരുമിച്ച് നിർത്താൻ കഴിയൂ. ഗുജറാത്തിലെ സൂറത്തിൽ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക വാദം പ്രചരിപ്പിക്കുകയും പരസ്പരം തല്ലിച്ച് ജനങ്ങളെ മുതലെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകാൻ ഹിന്ദിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷ അറിയാത്തതിനാൽ പ്രാദേശികമായി മാത്രം ഒതുങ്ങുന്ന നിരവധി സംരംഭകരും വ്യവസായികളും രാജ്യത്തുണ്ട്. അവർക്ക് ഹിന്ദി സംസാരിക്കാൻ അറിയാമെങ്കിൽ അവർക്ക് കൂടുതൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 9 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ഹിന്ദിയെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
Trending
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
- വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമെന്ന് മുഖ്യമന്ത്രി
- ബിഡികെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ: സന്ധുവിന്
- സംസ്ഥാനത്ത് ഇന്ന് മുതൽ ഭവന സെൻസസ്; എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരശേഖരണം, അധ്യാപകർക്ക് വാരാന്ത്യങ്ങളിൽ മാത്രം ഫീൽഡ് ഡ്യൂട്ടി
- കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
- സുരക്ഷാ പോയിന്റിൽ പൊലീസുകാരെ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു; ഏഷ്യൻ യുവാവ് അറസ്റ്റിൽ

