മനാമ : സ്റ്റാർ വിഷന്റെ ബാനറിൽ സബർമതി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ”ഗ്ലോറിയ മ്യൂസിക്കൽ നൈറ്റ് – 2020” യിൽ പങ്കെടുക്കാനായി എത്തിയ ക്രിസ്തീയ ഭക്തിഗാന രംഗത്തെ ഏറ്റവും പ്രശസ്തനായ കെസ്റ്റർ ആന്റണിയെ സംഘാടകർ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു.
സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് സാം സാമുവൽ അടൂർ , സ്റ്റാർ വിഷൻ ഇവെന്റ്സ് & മീഡിയ ഗ്രൂപ്പ്ചെയർമാൻ സേതുരാജ് കടയ്ക്കൽ, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി ജോബ് ജോസഫ്,സബർമതി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി സാബു സക്കറിയ,ജോയ്,റീന രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി ഏഴിന് വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടത്തുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലമാണ് നിയന്ത്രിച്ചിരിക്കുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക ആലപ്പുഴയിൽ നിർധന കുടുംബത്തിന് വീട് വയ്ക്കാൻ സഹായിക്കുമെന്ന് സബർമതി പ്രസിഡണ്ട് സാം സാമുവൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പാസ്സുകൾക്കുമായി 39258242 / 36593224 / 33750810 / 36593224 / 33359897/ 39286417 / 39258242 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.