റമദാനിൽ 30 ലക്ഷം പേർക്ക് ഉംറ നിര്‍വഹിക്കാനുള്ള സൗകര്യമൊരുക്കി സൗദി അറേബ്യ. ഫ്രം അറൈവൽ ടു ആക്സസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഉംറ നടപടിക്രമങ്ങൾ എളുപ്പമാക്കുക എന്നതാണ്.
മണിക്കൂറിൽ 107,000 ഉംറ തീർഥാടകർക്ക് വിശുദ്ധ കഅബയ്ക്ക് ചുറ്റും പ്രദക്ഷിണം നടത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റമദാൻ സീസൺ പ്രമാണിച്ച് 12,000 ത്തോളം ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്. ഗ്രാൻഡ് മോസ്ക്, പ്രവാചക മസ്ജിദ് എന്നിവിടങ്ങളിൽ പത്തിലധികം സന്നദ്ധ മേഖലകളിലായി 8,000 ലധികം സന്നദ്ധപ്രവർത്തകർ ഉണ്ടാകും. രണ്ട് ലക്ഷം വോളന്റിയർമാരും ഉണ്ടാകും.