ലക്നൗ: ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കിയിരിക്കുന്നത്. സ്കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി ഡി എസ് മിശ്ര അറിയിച്ചു.
Trending
- ഒമാനില്‍ വാഹനമിടിച്ച് രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
- കള്ളവോട്ട് തടയാന്‍ ക്യാമറ നിരീക്ഷണം; രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം കണ്ണൂരിൽ
- ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
- ഇടുക്കിയില്‍ യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവും സുഹൃത്തും കസ്റ്റഡിയില്‍
- വയനാട്ടിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനെത്തിച്ച കിറ്റുകൾ പിടിച്ചെടുത്തു; നടപടിയെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
- കാണാതായ രണ്ട് കുട്ടികൾ കാറിനുള്ളിൽ മരിച്ചനിലയിൽ; ദുരൂഹത
- ഇ.പി ജയരാജൻ ബിജെപിയിൽ ചേരാനിരുന്നത്; പാർട്ടി ക്വട്ടേഷൻ ഭയന്ന് പിന്മാറി: ആരോപണവുമായി ശോഭ സുരേന്ദ്രൻ
- നിലമ്പൂർ–നഞ്ചൻകോട് റെയിൽവേ പാതയുടെ സർവേ റിപ്പോർട്ട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശം