ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ അന്തരിച്ചു. കുര്യൻ പന്നാപാറയാണ് ഭർത്താവ്. 1972ൽ അമേരിക്കയിലേക്ക് കുടിയേറിയ അച്ചാമ്മ നഴ്സിങ് മേഖലയിൽ വളരെ കാലം സേവനമനുഷ്ഠിച്ചു. ഹൂസ്റ്റണിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചു വരികയായിരുന്നു. ഐസിഎച്ച് ഇന്ത്യ കത്തോലിക്കസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
ഷെർലി, ഷൈനി എന്നിവരാണ് മക്കൾ. 5 കൊച്ചു മക്കളും ഉണ്ട്. സംസ്കാരചടങ്ങുകൾ, ജൂലൈ 19, ന് ഷുഗർലാൻഡിൽ ഉള്ള സെന്റ് ലോറെൻസ് കാത്തലിക് ചർച്ചിൽ. (3100 Sweetwater BLVD, Sugar Land, TX 77479) പൊതുദർശനം രാവിലെ 8.30 മുതൽ 10 വരെ. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. അതിനുശേഷം റോസൻ ബർഗിൽ ഡേവിസ് ഗ്രീൻ ലോൺ സെമിത്തേരിയിൽ സംസ്കരം നടക്കും. 3900 B F Terry BLVD, Rosenberg TX 77471
റിപ്പോർട്ട്: എ.സി ജോർജ്