മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ഡോ ജോർജ് മാത്യുവും കുടുബവും ബഹ്റൈൻ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അദ്ദേഹത്തിനും കുടുബത്തിനും ഊഷ്മള യാത്രയപ്പ് നൽകും. ബഹ്റൈനിലെ സാമൂഹ്യസേവന രംഗത്തും കച്ചവട രംഗത്തുമുള്ളവർ പങ്കെടുക്കും. ഈ വർഷം കൂടുതൽ മാർക്ക് വാങ്ങി ജയിച്ച കുട്ടികൾക്കുള്ള ആദരവും ചടങ്ങിൽ നടക്കും.
ബഹ്റൈനിലെ ദീർഘകാല പ്രവാസിയും സാമൂഹ്യ സേവന രംഗത്ത് ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ് പത്തനംതിട്ട സ്വദേശിയായ ഡോ ജോർജ് മാത്യു. ഒന്നര പതിറ്റാണ്ടായി മലയാളി കച്ചവട രംഗത്തുള്ളവരുടെ കൂട്ടായ്മയായ മലയാളി ബിസിനസ് ഫോറം ചെയർമാൻ പദവിയിലൂടെ ഒട്ടനവധി സമാനതകളില്ലാത്തസേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള എല്ലാ സംഘടനകളെയും യോജിപ്പിച്ചിട്ടുള്ള സി സി ഐ എ യുടെയും ഐ സി ആർ എഫിന്റെയും ഖജാൻജി സ്ഥാനവും വഹിച്ചിട്ടുണ്ട്. ബഹ്റൈനിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്ത്ഡോക്സ് ചർച്ചിന് സ്വന്തമായി കെട്ടിടം രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. സെക്രട്ടറിയായും സേവനം നടത്തിയിട്ടുണ്ട്. ആദ്യകാലത്ത് മലയാളികൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് മാതൃക കാണിച്ചിരുന്ന ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബഹ്റൈനിലെ പോഷക സംഘടനക്ക് രൂപം കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുകയും കേരള ദേശീയ വേദിയായി തുടക്കം കുറിക്കുകയും പിന്നീട് ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ രക്ഷാധികാരിയായി തുടരുകയും പിന്നീടാണ് ഒഐസിസി എന്ന നാമത്തിൽ ഇപ്പോൾ അറിയപ്പെടുകയും ചെയ്തിട്ടുള്ളത്.
ബഹ്റൈനിൽ ബഹുമുഖപ്രതിഭയും ജനകീയനുമായ ഡോ ജോർജ് മാത്യു 1982 ൽ ബഹ്റൈനിൽ എത്തുകയും തുടക്കം അൽ മൊയ്ദ് ബാർവിൽ ഷിപ്പിംങ്ങ് കമ്പനിയിൽ ജോലിക്ക് തുടക്കം കുറിക്കുകയും പിന്നീട് ബിസിനസ് രംഗത്തേക്ക് കടക്കുകയും അമേരിക്കൻ നേവിയുടെ കോൺട്രാക്റ്റ് ഏറെറടുക്കുകയും
അറേബ്യൻ കെമിക്കൽ ആന്റ് ട്രേഡിംങ് ബഹ്റൈൻ കലാരംഗത്ത് പ്രശസ്തമായ ചോയ്സ് അഡ് വെയ്സ്മെന്റ് ആന്റ് പബ്ലിസിറ്റി എന്നീ മേഖലയിൽ പ്രശസ്തമായിരുന്നു.
ഭാര്യ: അന്നമ്മ മാത്യു ജോർജ്
മക്കൾ: ജോർജിൻ ജോർജ് മാത്യു
ജിബിൻ ജോർജ് മാത്യു ലണ്ടനിൽ കുടുബവുമൊത്ത് സ്ഥിരതാമസമാണ്.